ബ്ലാക്ക് ഫ്രൈഡേ ഡീൽ: ഈ വിവോ ഫോണിന് ഡിസ്കൗണ്ട് ഉണ്ട്, പക്ഷേ കോൺഫിഗറേഷൻ നോക്കി വാങ്ങണം
ഇപ്പോൾ എവിടെയും ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ കാണാം. സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ ലഭ്യമാകും എന്നൊക്കെ കാണുമെങ്കിലും വാങ്ങാൻ ഉദ്ദേശിക്കുന്ന ഫോൺ ലോഞ്ച് ചെയ്തപ്പോൾ എന്തായിരുന്നു വില, ഇപ്പോൾ എത്രയാണ് വില, യഥാർഥത്തിൽ ഡിസ്കൗണ്ട് എത്ര ലഭിക്കുന്നുണ്ട് എന്നൊക്കെയുള്ള വിവരങ്ങൾ മനസിലാക്കിയിട്ട് വേണം അന്തിമ തീരുമാനം എടുക്കാൻ. ഇ-കൊമേഴ്സ് സൈറ്റുകൾ ചില വിലകളൊക്കെ കാണിക്കുമെങ്കിലും അവ പൂർണമായി ശരിയാകണമെന്നില്ല. ലോഞ്ച് ചെയ്ത വിലയെക്കാൾ ഉയർന്ന വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഫോണുകൾ ഇപ്പോൾ കാണാനാകും. ഇപ്പോൾ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഫോണിന്റെ റാം+ സ്റ്റോറേജ് കോൺഫിഗറേഷൻ കൂടി പരിഗണിക്കണം എന്നതാണ്.
വില കുറയ്ക്കാനായി കുറഞ്ഞ റാം ശേഷിയിൽ എത്തുന്ന ഫോണുകളും കുറഞ്ഞ സ്റ്റോറേജ് ശേഷിയിൽ എത്തുന്ന ഫോണുകളും ഉണ്ടാകും. ഇപ്പോൾ കുറഞ്ഞ വില നോക്കി ഇവ വാങ്ങിയാലും ഭാവിയിലെ ഉപയോഗങ്ങൾ കണക്കിലെടുക്കുമ്പോൾ കുറഞ്ഞ കോൺഫിഗറേഷൻ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ സാധ്യത കൂടുതലാണ്. കഴിവതും ഉയർന്ന മോഡലുകൾ തെരഞ്ഞെടുക്കുക.

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബ്ലാക്ക് ഫ്രൈഡേ ഓഫർ ലഭ്യമായിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് വിവോ Y31 5ജി (vivo Y31 5G+. രണ്ട് മാസം മുൻപാണ് വിവോ ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അന്ന് ഈ വിവോ Y31 5ജിയുടെ 4GB + 128GB മോഡലിന് 14,999 രൂപയും 6GB + 128GB മോഡലിന് 16,499 രൂപയുമായിരുന്നു വില.
ഇപ്പോൾ വിവോ Y31 5ജി ഫ്ലിപ്പ്കാർട്ടിലും ഔദ്യോഗിക വെബ്സൈറ്റിലും യഥാർഥ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ബ്ലാക്ക് ഫ്രൈഡേ ഓഫർ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 13999 രൂപ വിലയിൽ അടിസ്ഥാന മോഡൽ വാങ്ങാം. ഔദ്യോഗിക വെബ്സൈറ്റിലും 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.

എന്നാൽ 13999 രൂപ മുടക്കി അടിസ്ഥാന മോഡൽ വാങ്ങുന്നതിലും നല്ലത്, 15,499 രൂപ വിലയിൽ 6GB + 128GB മോഡൽ വാങ്ങുന്നതാണ്. ഉപയോക്താവിന് ഇതിലെ ഫീച്ചറുകൾ പരിശോധിച്ച് ഉറപ്പിച്ച ശേഷം അനുയോജ്യമെന്ന് തോന്നിയാൽ ഈ ഡീൽ പരിഗണിക്കാം. 166.14×77.01×8.39 mm വലിപ്പവും 209 ഗ്രാം ഭാരവുമാണ് ഈ വിവോ ഫോണിനുള്ളത്. ഡയമണ്ട് ഗ്രീൻ, റോസ് റെഡ് നിറങ്ങളിൽ ലഭ്യമാണ്.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് വിവോ Y31 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.68″ HD+ LCD സ്ക്രീൻ, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഗാർഡിയൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 50MP മെയിൻ ക്യാമറ (f/1.8), 0.08MP സെക്കൻഡറി ക്യാമറ (f/3.0), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. കൂടാതെ 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്15ൽ ആണ് പ്രവർത്തനം.

ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഈടിനായി MIL-STD-810H സർട്ടിഫിക്കേഷൻ, IP68 + IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.
44W ഫാസ്റ്റ് ചാർജിങ്ങുള്ള 6500mAh ബാറ്ററി, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ/ മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), 4G VoLTE, USB ടൈപ്പ്-സി 2.0, എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications