ഇടിഞ്ഞ വിലയിൽ പിടിച്ച് കയറാം! 20000 രൂപ ബജറ്റിൽ സ്മാർട്ട്ഫോൺ തേടുന്നവർക്കുള്ള ഫ്ലിപ്പ്കാർട്ട് ഡീലുകൾ
ഫ്ലിപ്പ്കാർട്ടിലെ ഏറ്റവും വലിയ ഡിസ്കൗണ്ട് സെയിൽ ആയി കരുതപ്പെടുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിൽ അവസാനിച്ചിട്ട് ദിവസങ്ങളായി. എങ്കിലും സ്മാർട്ട്ഫോണുകൾ ഇപ്പോഴും വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കും. കാരണം ബിഗ് ബില്യൺ ഡേയ്സ് സെയിൽ അവസാനിച്ചതിന് പിന്നാലെ ബിഗ് ദസറ സെയിൽ ആരംഭിച്ചിരിക്കുന്നു.
ഏറ്റവും വിലക്കുറവിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിലിലേത് പോലെ തന്നെ ആകർഷകമായ നിരവധി ഡീലുകൾ ബിഗ് ദസറ സെയിലും ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോണുകൾക്ക് വാഗ്ദാനം ചെയ്യുന്നു. ഒക്ടോബർ 29 വരെ നിശ്ചയിച്ചിരിക്കുന്ന ഈ ഓഫർസെയിലിൽ ലാപ്ടോപ്പുകൾ, പിസികൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് ടിവികൾ എന്നിവയും വാങ്ങാം.

ഓഫർ സെയിലിൽ ഡിസ്കൗണ്ട് സഹിതം ലിസ്റ്റ് ചെയ്തിരിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ചില സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കും. സാംസങ്, റിയൽമി, മോട്ടറോള തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകൾ ഇത്തരത്തിൽ ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നുണ്ട്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽനിന്ന് 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ചില മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.
റിയൽമി 11എക്സ് 5ജി: ഇപ്പോൾ 20000 രൂപയിൽ താഴെ വിലയിൽ ഫ്ലിപ്പ്കാർട്ടിൽനിന്ന് വാങ്ങാവുന്ന മികച്ച ഫോണുകളിലൊന്നാണിത്. 16,999 വിലയുള്ള ഈ ഫോൺ ഇപ്പോൾ 13,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 6.72-ഇഞ്ച് ഫുൾ-എച്ച്‌ഡി+അമോലെട് 120Hz ഡിസ്പ്ലേ, 64-മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, മീഡിയടെക് ഡിമെൻസിറ്റി 6100+ ചിപ്സെറ്റ്, 5,000mAh ബാറ്ററി എന്നിവയെല്ലാം ഈ ഫോണിലുണ്ട്.

മോട്ടോ ജി84 5ജി: ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ 22,999 രൂപയ്ക്ക് അവതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ 18,999 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്. ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്സെറ്റ്, 6.55-ഇഞ്ച് ഫുൾ-എച്ച്‌ഡി+ 120Hz പോൾഇഡി ഡിസ്‌പ്ലേ, 33W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവയെല്ലാം ഈ ഫോണിലുണ്ട്.
മോട്ടോ ജി84 5ജിയുടെ 12GB + 256GB സ്റ്റോറേജ് വേരിയന്റാണ് 17 ശതമാനം വിലക്കുറവിൽ 18,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മാർഷ്‌മെല്ലോ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ, വിവ മജന്ത കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. എസ്ബിഐ, ആർബിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് ബാങ്ക് ഓഫറുകൾ വഴിയും ഡിസ്കൗണ്ട് ലഭ്യമാണ്.
പോക്കോ എക്സ്5 പ്രോ 5ജി: 6.67 ഇഞ്ച് അമോലെഡ് 120Hz ഡിസ്‌പ്ലേ, ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 778G ചിപ്സെറ്റ്, 67W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, 108 മെഗാപിക്സൽ അടങ്ങുട്ട ട്രിപ്പിൾ റിയർ ക്യാമറ എന്നിവയുമായി എത്തുന്ന ഈ സ്മാർട്ട്ഫോൺ 18,499 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

റിയൽമി 11 5ജി: ഓഗസ്റ്റിൽ 20,999 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 16,999 രൂപയ്ക്ക് വാങ്ങാം. 6.72-ഇഞ്ച് ഫുൾ-എച്ച്ഡി+ സാംസങ് അമോലെഡ് 120Hz ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്സെറ്റ്, 67W വയർഡ് SuperVOOC ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവ സഹിതമാണ് ഈ ഫോൺ എത്തുന്നത്.
വിവോ ടി2 5ജി: 6nm ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റും 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററി, 6.38 ഇഞ്ച് അമോലെഡ് 90 ഹെർട്സ് ഡിസ്പ്ലേ, 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എന്നിവയെല്ലാമുള്ള ഈ വിവോ ഫോണിന്റെ 6 ജിബി + 128 ജിബി വേരിയന്റ് 17,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

മോട്ടോ ജി54 5ജി: ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7020 ചിപ്സെറ്റ്, 33W വയർഡ് ടർബോപവർ ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററി, 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി + 120 ഹെർട്‌സ് ഡിസ്‌പ്ലേ എന്നിവയുമായി സെപ്റ്റംബറിൽ 21,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 15,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
സാംസങ് ഗാലക്‌സി എഫ് 34 5ജി: ഈ ഓഗസ്റ്റിൽ 24,499 രൂപ വിലയിൽ എത്തിയ ഈ കിടിലൻ സാംസങ് ഫോൺ ഇപ്പോൾ വെറും 16,499 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭിക്കും. ഇൻ-ഹൗസ് ഒക്ടാ-കോർ എക്സിനോസ് 1280 ചിപ്സെറ്റ്, 6,000mAh ബാറ്ററി, 6.46-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് 120Hz ഡിസ്‌പ്ലേ തുടങ്ങി ഒട്ടേറെ മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.


Click it and Unblock the Notifications








