Home
Mobile

സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി 'ഇലക്ട്രോണിക്സ്' വാതിൽ തുറന്ന് ഫ്ലിപ്പ്കാർട്ട്

ഇന്ത്യയിലെ ഓൺ​​ലൈൻ വ്യാപാരരംഗത്തെ വൻ ശക്തികളിലൊന്നായ ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ എന്ന പേരിൽ പുതിയൊരു ഓഫർ സെയിലുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ആകർഷകമായ ഓഫറുകളുമായി ഇടയ്ക്കിടെ എത്തുന്ന ഫ്ലിപ്പ്കാർട്ട് ഓഫർ സെയിലുകൾ ​ഉപയോക്താക്കൾക്ക് ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഇഷ്ടപ്പെട്ട സാധനങ്ങൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാമെന്നതാണ് ഇതിന്റെ കാരണം.

മെയ് 29 വരെ നടക്കുന്ന ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. നത്തിങ് ഫോൺ (1), പിക്സൽ 6 എ, ഐഫോൺ 13, സാംസങ് ഗാലക്‌സി എസ് 22+ തുടങ്ങിയ നിരവധി ജനപ്രിയ സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫറുകളാണ് ഇത്തവണയും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്.

 സ്മാർട്ട്ഫോൺ വാങ്ങാൻ 'ഇലക്ട്രോണിക്സ്' വാതിൽ തുറന്ന് ഫ്ലിപ്പ്കാർട്ട്

ഇന്ത്യയിലുൾപ്പെടെ അടുത്തിടെ ലോഞ്ച് ചെയ്ത പിക്സൽ 7എ, പോക്കോ, എഫ്5, വിവോ എക്സ് 90 പോലുള്ള 2023 ലെ പുത്തൻ 5ജി സ്മാർട്ട്ഫോണുകളും ഓഫർ സെയിലിന്റെ ഭാഗമായി കുറഞ്ഞ വിലയിൽ ബാങ്ക് ഓഫറുകൾ സഹിതം സ്വന്തമാക്കാൻ അ‌വസരമുണ്ട്. ഒരു 5ജി ഫോൺ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.

പിക്സൽ 7എ: അ‌ടുത്തിടെ ആഗോളതലത്തിൽ ലോഞ്ച് ചെയ്ത ഗൂഗിൾ സ്മാർട്ട്ഫോണായ പിക്സൽ 7എ ആകർഷകമായ ഡിസ്കൗണ്ടോടെ സ്വന്തമാക്കാനുള്ള അ‌വസരമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്. ഈ ഗൂഗിൾ ഫോണിന്റെ യഥാർത്ഥ വില 43,999 രൂപയാണ്, എന്നാൽ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകളിൽ 4,000 രൂപ ഡിസ്കൗണ്ടോടെ 39,999 രൂപയ്ക്ക് ഈ ഫോൺ വാങ്ങാം.

 സ്മാർട്ട്ഫോൺ വാങ്ങാൻ 'ഇലക്ട്രോണിക്സ്' വാതിൽ തുറന്ന് ഫ്ലിപ്പ്കാർട്ട്

പോക്കോ എഫ്5: അടുത്തിടെ 29,999 രൂപ വിലയിൽ ഇന്ത്യയിൽ എത്തിയ പോക്കോ എഫ്5 സ്മാർട്ട്ഫോൺ ആണ് ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിലെ മറ്റൊരുതാരം. എച്ച്‌ഡിഎഫ്‌സി അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 26,999 രൂപയ്ക്ക് പോക്കോ എഫ്5 സ്വന്തമാക്കാൻ സാധിക്കും.

വിവോ എക്സ്90: അ‌ടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത മറ്റൊരു 5ജി സ്മാർട്ട്ഫോൺ ആണ് വിവോ എക്സ്90. 59,999 രൂപയാണ് വിവോ എക്സ്90 യുടെ യഥാർഥ വില. എന്നാൽ ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്തുമ്പോൾ 56,499 രൂപ വിലയിൽ വിവോ എക്സ്90 സ്വന്തമാക്കാൻ അ‌വസരം ഉണ്ട്.

പിക്സൽ 6എ: ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്സൽ 7എ ഇപ്പോൾ വാങ്ങാൻ ലഭ്യമാണെങ്കിലും അത്രയും വില നൽകാൻ കഴിയാത്തവർ ധാരാളം ഉണ്ടാകും. അ‌ത്തരം ആളുകൾക്ക് പിക്സൽ 7എയുടെ മുൻഗാമിയായ പിക്സൽ 6എ വാങ്ങാനും ഫ്ലിപ്പ്കാർട്ടിൽ അ‌വസരമുണ്ട്. 15,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടിലാണ് പിക്സൽ 6എ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌തിന് പുറമേ എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 6എ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപയുടെ അധിക ഡിസ്കൗണ്ടും ലഭിക്കും. അ‌തോടെ 27,999 രൂപയ്ക്ക് പിക്സൽ 6എ സ്വന്തമാക്കാൻ സാധിക്കും. മികച്ച ക്യാമറ ഔട്ട്പുട്ടിനൊപ്പം മാന്യമായ ഓൾറൗണ്ടർ പ്രകടനവും പിക്സൽ 6എ വാഗ്ദാനം ചെയ്യുന്നു.

ഐഫോൺ 13: ഫ്ലിപ്പ്കാർട്ടിൽ 61,999 രൂപ പ്രാരംഭ വിലയിൽ ഐഫോൺ 13 ലിസ്റ്റ് ചെയ്തിരിക്കുന്നു. ആപ്പിളിന്റെ ഓൺലൈൻ ഇന്ത്യ സ്റ്റോറിൽ 69,900 രൂപയാണിതിന്റെ വില. അതായത് 7,901 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുന്നു. അതിന് പുറമെ, എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 2000 രൂപ ഡിസ്കൗണ്ടോടെ 59,999 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം.

 സ്മാർട്ട്ഫോൺ വാങ്ങാൻ 'ഇലക്ട്രോണിക്സ്' വാതിൽ തുറന്ന് ഫ്ലിപ്പ്കാർട്ട്

ഗാലക്സി എസ്22+: പുതിയ ഗാലക്സി എസ്23+ വാങ്ങാൻ കഴിയാത്തവർക്ക് കഴിഞ്ഞ വർഷത്തെ മുൻനിര ഫോണായ ഗാലക്‌സി S22+ ഇപ്പോൾ 54,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽനിന്ന് വാങ്ങാം. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ 2,500 രൂപ ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ വില 52,499 രൂപയായി കുറയും.

നത്തിങ് ഫോൺ (1): പതിവുപോലെ നത്തിങ് ഫോൺ (1) കുറഞ്ഞ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക് സെയിലിന്റെ സമയത്ത് 29,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽനിന്ന് ഈ നത്തിങ് ഫോൺ വാങ്ങാം. ഈ സ്മാർട്ട്ഫോണുകൾ എല്ലാം തന്നെ ജനപ്രിയ മോഡലുകളാണ് എന്നതിനാൽ താൽപ്പര്യമുള്ളവർക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്ന ഈ അ‌വസരം പ്രയോജനപ്പെടുത്താവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Flipkart, one of the big forces in the online shopping scene in India, is back with a new offer called the Electronics Sale. Offer sale until May 29. Flipkart is also offering huge offers on popular smartphones like the Nothing Phone (1), Pixel 6A, iPhone 13, and Samsung Galaxy S22+.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X