ക്യാമറകൊണ്ട് ഞെട്ടിച്ച റിയൽമി 12 പ്രോ 5ജിക്ക് ഡിസ്കൗണ്ട് നൽകി ഞെട്ടിച്ച് ഫ്ലിപ്പ്കാർട്ട്!
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ബിഗ് എൻഡ് ഓഫ് സീസൺ സെയിലിന്റെ സമയമാണ്. ജൂൺ 1 മുതൽ 12 വരെയായി നിശ്ചയിച്ചിരിക്കുന്ന ഈ ഓഫർ സെയിലിന്റെ ഭാഗമായി ഐഫോൺ അടക്കം നിരവധി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡിസ്കൗണ്ടുകളിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. ഇക്കൂട്ടത്തിൽ റിയൽമിയുടെ 12 പ്രോ സീരീസിലെ കിടിലൻ മോഡലായ റിയൽമി 12 പ്രോ 5ജിയും (Realme 12 Pro 5G) ഉണ്ട്. ആഡംബര വാച്ചിൽനിന്ന് കടംകൊണ്ട ഡിസൈനും പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമായി എത്തിയ റിയൽമി 12 പ്രോ 5ജി സീരീസ് ഏറെ ജനശ്രദ്ധ നേടിയിരുന്നു. അതിൽ റിയൽമി 12 പ്രോയും മികച്ച അഭിപ്രായം നേടി.
ക്യാമറകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഒട്ടനവധി കിടിലൻ ഫീച്ചറുകൾ സഹിതം എത്തിയ റിയൽമി 12 പ്രോ 5ജിയുടെ 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന് ഇന്ത്യയിൽ 25,999 രൂപയായിരുന്നു വില. അതേപോലെ 256ജിബി സ്റ്റോറേജ് മോഡലിന് 26,999 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്.

എന്നാൽ പുതിയ ഓഫർ സെയിലിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ടിൽ റിയൽമി 12 പ്രോ 5ജി അടിസ്ഥാന വേരിയന്റ് വെറും 21,999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഡയറക്ട് ഡിസ്കൗണ്ട് കൂടാതെ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 20999 രൂപ വിലയിൽ റിയൽമി 12 പ്രോ 5ജി ഇപ്പോൾ വാങ്ങാൻ സാധിക്കും.
ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതിലൂടെ ഏതാണ്ട് 5000 രൂപയുടെ ലാഭമാണ് ഉപയോക്താക്കളെ തേടിയെത്തുന്നത്. പണം വഴിയുണ്ടാകുന്ന ലാഭം മാത്രമല്ല, ഇത്രയും കുറഞ്ഞ വിലയിൽ ഒരു മികച്ച സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുന്നു എന്നതും സന്തോഷം പകരുന്ന കാര്യമാണ്. ക്യാമറയുടെ കാര്യത്തിൽ മാത്രമല്ല, പെർഫോമൻസ്, ബാറ്ററി ശേഷി എന്നിവയുടെ കാര്യത്തിലും ഈ റിയൽമി ഫോൺ നിരാശപ്പെടുത്തില്ല.

റിയൽമി 12 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ OLED കർവ്ഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 2412 x 1080 പിക്സൽ റെസല്യൂഷൻ, 240Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 2160Hz PWM ഡിമ്മിംഗ്, 120Hz റിഫ്രഷ് റേറ്റ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ടുള്ള പ്രധാന ഫീച്ചറുകൾ.
സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റാണ് റിയൽമി 12 പ്രോ 5ജിയുടെ കരുത്ത്. 12 ജിബി വരെ റാമും 12 ജിബി വരെ വിർച്വൽ റാം ഫീച്ചറും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും നൽകിയിട്ടുണ്ട്.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ OIS, f/1.8 അപ്പേർച്ചർ, സോണി IMX882 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, സോണി IMX709 സെൻസറുള്ള 32MP ടെലിഫോട്ടോ ലെൻസ് എന്നിവ അടങ്ങുന്നു. f/2.45 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ 5G SA/NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.2, ഡ്യുവൽ-ഫ്രീക്വൻസി GPS/ GLONASS/ Beidou, യുഎസ്ബി ടൈപ്പ് സി, 67W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് റിയൽമി 12 പ്രോ 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








