Home
Mobile

ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ ആരംഭിച്ചു

ഇപ്പോൾ ഫ്ലിപ്പ്കാർട്ട് സ്മാർട്ട്‌ഫോണുകളുടെ ഒരു വിൽപ്പന നടത്തുകയാണ്. മാത്രമല്ല, ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് വിൽപ്പനയുമാണ് ഫ്ലിപ്കാർട്ട് ഇപ്പോൾ ഉപയോക്താക്കൾക്ക് മുൻപിൽ വന്നിരിക്കുന്നത്. ഈ സെയിൽ ഇന്ന് മുതൽ ആരംഭിച്ച് മെയ് 14 വരെ നീണ്ടുനിൽക്കും. ഈ വിൽപ്പനയിൽ ലഭ്യമായിട്ടുള്ള ഫ്രന്റ്ലൈൻ സ്മാർട്ട്ഫോണുകൾക്ക് ശ്രദ്ധേയമായ ചില ഡീലുകളും അവതരിപ്പിക്കും. പതിവുപോലെ, ഈ ഡീലുകളിൽ ചിലത്തിന് യഥാർത്ഥ വില നൽകിയിട്ടുണ്ടെങ്കിലും, ചില ഡിവൈസുകൾക്ക് മാത്രമേ യഥാർത്ഥ കിഴിവുകൾ ലഭിക്കുന്നുള്ളൂ എന്നതാണ് മറ്റൊരു കാര്യം. ഈ വിൽപ്പനയിൽ ഐഫോൺ 11, ഐഫോൺ എസ്ഇ, മോട്ടറോള റേസർ 4 ജി, മറ്റ് 2020 ഗെയിമിംഗ് ഫോണുകൾ, 2021 മിഡ്റേഞ്ച് എന്നിവയ്ക്ക് ലഭ്യമാക്കിയിരിക്കുന്ന മികച്ച കിഴിവുകൾ നമുക്ക് ഇവിടെ വിശദമായി പരിചയപ്പെടാം.

മോട്ടറോള റേസർ 4 ജി

മോട്ടറോള റേസർ 4 ജി

ഫ്ലിപ്പ്കാർട്ട് മോട്ടറോള റേസർ 4 ജിയുടെ വില ഈ വിൽപ്പനയിൽ കുറിച്ചിരിക്കുകയാണ്. നിങ്ങൾക്ക് മോട്ടറോളയുടെ ആദ്യത്തെ മടക്കാവുന്ന ഡിസ്പ്ലേയുള്ള ഈ സ്മാർട്ട്ഫോൺ 54,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഈ ഹാൻഡ്‌സെറ്റിൻറെ പ്രധാന സവിശേഷതകളിൽ 6.2 ഇഞ്ച് ഒലെഡ് ഫോൾഡബിൾ ഡിസ്‌പ്ലേ ഉൾപ്പെടുന്നു. ഇത് 876x2142 പിക്‌സൽ റെസല്യൂഷൻ, 21: 9 റേഷിയോ എന്നിവയുമായാണ് വരുന്നത്. 2.70 ഇഞ്ച് ടച്ച്‌സ്‌ക്രീനും രണ്ടാമത്തെ ഡിസ്‌പ്ലേയായി 800x600 പിക്‌സൽ റെസല്യൂഷനും ആസ്പെക്റ്റ് റേഷിയോ 4: 3 യുമായി വരുന്നു. 2.2GHz ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 710 പ്രോസസറാണ് കരുത്തേകുന്നത്. 6 ജിബി റാമുമായാണ് ഇത് വിപണിയിൽ നിന്നും ലഭ്യമാകുന്നത്. ആൻഡ്രോയിഡ് 9.0 പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് 2510 എംഎഎച്ച് നോൺ-റിമൂവബിൾ ബാറ്ററിയാണ് നൽകുന്നത്. മോട്ടറോള റേസർ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു.

റിയൽമി എക്‌സ് 3 സൂപ്പർ സൂം

റിയൽമി എക്‌സ് 3 സൂപ്പർ സൂം

21,999 രൂപ മുതൽ വില ആരംഭിക്കുന്ന റിയൽമി എക്‌സ് 3 സൂപ്പർ സൂമിന് വേഗതയേറിയ സ്‌നാപ്ഡ്രാഗൺ 855 പ്ലസ് ചിപ്പ്സെറ്റും, പ്രത്യേക പെരിസ്‌കോപ്പിക് സൂം ക്യാമറയും 120 ഹെർട്സ് എൽസിഡി ഡിസ്‌പ്ലേയും ലഭിക്കുന്നു. മൊബൈൽ ഗെയിമർമാർക്ക് ഇത് ഒരു മികച്ച ഓപ്ഷനാണ്. ഈ സ്മാർട്ഫോണിൻറെ പ്രധാന സവിശേഷതകളിൽ 20: 9 ആസ്പെക്റ്റ് റേഷിയോ, 1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷൻ എന്നിവയുള്ള 6.6 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് റിയൽമി എക്‌സ് 3 സൂപ്പർ സൂം സ്മാർട്ട്ഫോണിലുള്ളത്. 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ 480 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 120 റിഫ്രഷ് റേറ്റ് എന്നിവയും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. റിയൽമി എക്‌സ് 3 യ്ക്ക് സമാനമായി ഡിസ്‌പ്ലേയുടെ ഇടതുവശത്ത് രണ്ട് സെൽഫി ക്യാമറകളും നൽകിയിട്ടുണ്ട്.

റിയൽമി എക്‌സ് 50 പ്രോ 5 ജി

റിയൽമി എക്‌സ് 50 പ്രോ 5 ജി

5 ജി നെറ്റ്‌വർക്കുകളെ സപ്പോർട്ട് ചെയ്യുന്ന മികച്ച സ്‌നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റ് റിയൽമി എക്‌സ് 50 പ്രോയ്ക്ക് നൽകുന്നു. എക്‌സ് 50 പ്രോ 65W ഫാസ്റ്റ് ചാർജിംഗ് സൊല്യൂഷനും 90 ഹെർട്സ് അമോലെഡ് ഡിസ്പ്ലേയുമുണ്ട്. 90 ഹെർട്സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഉള്ള ഡിസ്പ്ലെയാണ് ഇത്. 12 ജിബി റാമും 256 ജിബി യു‌എഫ്‌എസ് 3.0+ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറാണ്. എഫ് / 1.8 അപ്പേർച്ചറുള്ള 64 എംപി പ്രൈമറി ക്യാമറ, എഫ് / 2.3 അപ്പർച്ചറുള്ള 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 12 എംപി ടെലിഫോട്ടോ ക്യാമറ, പോർട്രെയിറ്റ് ഷോട്ടുകൾക്കായി 2 എംപി സെൻസർ എന്നിവയടങ്ങന്ന ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഈ ഡിവൈസിൽ ഉള്ളത്. സെൽഫികൾ പകർത്തുവാനും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32 എംപി പ്രൈമറി ക്യാമറയും 8 എംപി സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യൂവൽ ക്യാമറ സംവിധാനം ഫോണിൽ നൽകിയിട്ടുണ്ട്.

ഐക്യു 3

ഐക്യു 3

24,990 രൂപ വിലയുള്ള ഈ സ്‌നാപ്ഡ്രാഗൺ 865 SoC ഫോൺ റോഗ് ഫോൺ പോലുള്ള ഗെയിമിംഗ് ഫീച്ചറുകൾ നൽകുന്നു. ഈ ഫോണിലെ ക്യാമറകളും ശ്രദ്ധേയമാണ്. ഇതിലെ പ്രധാന സവിശേഷതകളിലൊന്ന് ഒരു ക്വാഡ് റിയർ ക്യാമറ സംവിധാനമാണ്. സോണി IMX582 സെൻസറും എഫ്/1.79 അപ്പേർച്ചറുമുള്ള 48 മെഗാപിക്സൽ പ്രധാന ക്യാമറ, 13 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 13 മെഗാപിക്സൽ വൈഡ്-ആംഗിൾ സ്നാപർ, 2 മെഗാപിക്സൽ പോർട്രൈറ്റ് ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് ഈ സ്മാർട്ട്ഫോണിൻറെ പിൻക്യാമറ സംവിധാനം. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്. 256 ജിബി ഓൺബോർഡ് യുഎഫ്എസ് 3.1 സ്റ്റോറേജാണ് ഐക്യൂ 3 സ്മാർട്ഫോൺ നൽകുന്നത്. 5 ജി, 4 ജി, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ്-സി 2.0, ജിപിഎസ്, ഗ്ലോനാസ് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഫോണിൽ നൽകിയിരിക്കുന്നത്. 55W സൂപ്പർ ഫ്ലാഷ് ചാർജ് ടെക്‌നോളജിയുള്ള ഒരു വലിയ 4,440mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്.

എൽജി വിംഗ്

എൽജി വിംഗ്

സ്മാർട്ഫോൺ നിർമാണത്തിൽ നിന്ന് എൽജി പിന്മാറിയെങ്കിലും, ഈ വിലയിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും സവിശേഷമായ ഫോണാണ് എൽജി വിംഗ്. ഇത് മൾട്ടിടാസ്കിംഗിന് സഹായിക്കുന്ന ഒരു സ്നാപ്ഡ്രാഗൺ 765 ജി ചിപ്പും ജിംബൽ സ്റ്റബിലൈസേഷൻ സിസ്റ്റവുമായി വരുന്ന ഫോണാണ്. അടുത്ത കുറച്ച് വർഷത്തേക്ക് സോഫ്റ്റ്വെയർ സപ്പോർട്ട് നേടാനും എൽജി വിംഗിന് സാധിക്കും. 6.8 ഇഞ്ച് പോൾഡ് മെയിൻ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്. എഫ്‌എച്ച്‌ഡി+ റെസല്യൂഷനുള്ള ഡിസ്‌പ്ലേയോടപ്പം മറ്റൊരു 3.9 ഇഞ്ച് സെക്കൻഡറി സ്‌ക്രീനുമുണ്ട്. ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 765ജി പ്രോസസറാണ്. അഡ്രിനോ 620 ജിപിയുവുമായിട്ടാണ് ഈ പ്രോസസർ വരുന്നത്.

ഐഫോൺ 11

ഐഫോൺ 11

ഐഫോൺ 11 ന് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ കുറച്ച് ലാഭത്തിൽ ലഭിക്കുന്നു. 48,999 രൂപയിൽ ആരംഭിക്കുന്ന എ 13 ബയോണിക് ചിപ്പ് ഇതിലുണ്ട്. വില പരിധിയിലുള്ള മിക്ക സ്മാർട്ട്‌ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഐഫോൺ 11 മികച്ച ക്യാമറകളും സ്റ്റെല്ലാർ ബാറ്ററിയും നൽകുന്നുണ്ട്. 6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോൺ 11ൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് എഫ്‌എച്ച്ഡി + റെസൊല്യൂഷൻ, 2.5 ഡി ടെമ്പർഡ് ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവയും നൽകിയിട്ടുണ്ട്. ഡിസ്പ്ലെയുടെ മുകൾ ഭാഗത്തായി ഒരു നോച്ച് നൽകിയിട്ടുണ്ട്. ഹാൻഡ്‌സെറ്റിൻറെ വശങ്ങളിൽ മെറ്റൽ ഫ്രെയിമാണ് നൽകിയിട്ടുള്ളത്. ഇത് കൂടാതെ, മുന്നിലും പിറകിലുമായി ഗ്ലാസ് നൽകിയിട്ടുണ്ട്. സെക്കണ്ട് ജനറേഷൻ 7 എൻ‌എം ഫാബ്രിക്കേഷൻ ബേസ്ഡ് ഐഫോൺ 11 ആപ്പിൾ എ 13 ബയോണിക് എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ ചിപ്പ്സെറ്റ് എല്ലാതരം ഗെയിമുകളും മൾട്ടിടാസ്കിങും സപ്പോർട്ട് ചെയ്യുന്നു.

Best Mobiles in India

English summary
It begins today and runs until May 14, with some notable discounts on top-tier flagship phones. As is customary, some of these offers simply list the previous price with an asterisk, while only a few are actually discounted.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X