ഫോൺ മാത്രമല്ല, ഡിസ്കൗണ്ടും കിടുവാാാ! 200MP ക്യാമറ സഹിതം എത്തുന്ന റെഡ്മി 5ജി ഫോണിന് 4000+ രൂപ ഡിസ്കൗണ്ട്
നല്ലൊരു സ്മാർട്ട്ഫോൺ കിടിലൻ ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കുക എന്നത് ഫോൺ വാങ്ങുന്ന സന്തോഷത്തോടൊപ്പം എക്സ്ട്രാ സന്തോഷവും നൽകുന്നു. അങ്ങനെയൊരു സന്തോഷം ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് കുതിക്കാം. കാരണം റെഡ്മിയുടെ കിടിലൻ 5ജി സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 13 പ്രോ പ്ലസ് 4000 രൂപയിലധികം ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ഫ്ലിപ്പ്കാർട്ട് അവസരം ഒരുക്കിയിരിക്കുന്നു. ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് ഓഗസ്റ്റ് 6 മുതൽ പ്രത്യേക ഓഫർ സെയിൽ നടക്കുകയാണ്. ഈ സെയിലിന്റെ ഭാഗമായി ഡയറക്ട് ഡിസ്കൗണ്ടിലൂടെയും ബാങ്ക് ഡിസ്കൗണ്ട്- എക്സ്ചേഞ്ച് ഓഫർ എന്നിവ വഴിയുമാണ് ഈ ഫോൺ ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്നത്.
2024 ജനുവരിയിൽ ആണ് റെഡ്മി നോട്ട് 13 പ്രോ പ്ലസ് (Redmi Note 13 Pro Plus) ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അന്ന് ഇതിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 31,999 രൂപ ആയിരുന്നു വില.

8ജിബി റാം+ 256ജിബി സ്റ്റോറേജ് വേരിയന്റിന് പുറമേ, 12 ജിബി റാം+ 256 ജിബി സ്റ്റോറേജ് വേരിയന്റ് 33,999 രൂപയ്ക്കും 12 ജിബി റാം+ 512 ജിബി സ്റ്റോറേജുള്ള ടോപ്പ് വേരിയന്റ് 35,999 രൂപയ്ക്കും വിപണിയിൽ എത്തി. ഇന്നിപ്പോൾ ഈ വേരിയന്റുകളെല്ലാം നല്ല ഡിസ്കൗണ്ടിൽ വാങ്ങാൻ അവസരമുണ്ട്.
റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5ജിയുടെ അടിസ്ഥാന വേരിയന്റ് ഇപ്പോൾ 29,999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 2000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് നൽകിയിട്ടുണ്ട്. ഇതിന് പുറമേ ബാങ്ക് ഓഫർ വഴി 1800 രൂപയുടെ വരെ ഡിസ്കൗണ്ടും കിട്ടും. അതോടെ വില 28199 രൂപയിലേക്ക് എത്തും.

ബാങ്ക് ഡിസ്കൗണ്ടിന് പുറമേ എക്സ്ചേഞ്ച് ഓഫർ സൗകര്യവും ഉണ്ട്. പരമാവധി 21700 രൂപവരെയാണ് എക്സ്ചേഞ്ച് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ നാം നൽകുന്ന ഫോണിന്റെ മോഡൽ, വർക്കിങ് കണ്ടീഷൻ, പഴക്കം എന്നിവയൊക്കെ വിലയിരുത്തിക്കൊണ്ടാകും അന്തിമ എക്സ്ചേഞ്ച് മൂല്യം നിർണയിക്കുക. എന്തായാലും എക്സ്ചേഞ്ച് ഓഫർ കൂടി പ്രയോജനപ്പെടുത്തിയാൽ 28000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ കിട്ടുമെന്ന് ഉറപ്പാണ്.
റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 7200 അൾട്ര ചിപ്സെറ്റ് ആണ് നോട്ട് 13 പ്രോ പ്ലസിന്റെ കരുത്ത്. 6.67 ഇഞ്ച് HDR10+ കർവ്ഡ് അമോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1,800 നിറ്റ്സ് ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
കരുത്ത ക്യാമറ യൂണിറ്റാണ് ഈ റെഡ്മി ഫോണിന്റെ പ്രധാന ആകർഷണം. 200MP സാംസങ് ഐസൊസെൽ എച്ച്പി (ISOCELL HP3 ) സെൻസർ, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2MP മാക്രോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസിലുള്ളത്. ഫ്രണ്ട് ക്യാമറ 16MP തന്നെയാണ്.

OIS, EIS പിന്തുണയും ലോസ് ലെസ് 4x സൂമും റെഡ്മി നോട്ട് 13 പ്രോ പ്ലസിലെ ക്യാമറകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. IP68 റേറ്റിങ്, 120W ഹൈപ്പർചാർജ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. 19 മിനിറ്റിനുള്ളിൽ ഈ ഫോൺ 0-100 ശതമാനം ചാർജ് ചെയ്യാം എന്നാണ് കമ്പനി പറഞ്ഞിട്ടുള്ളത്. ഫ്യൂഷൻ ബ്ലാക്ക്, ഫ്യൂഷൻ വൈറ്റ്, ഫ്യൂഷൻ പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും.


Click it and Unblock the Notifications








