Home
Mobile

ഹാപ്പിയാകാനും ഹാപ്പിയാക്കാനും ഇവൻ ബെസ്റ്റാ! ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ടിൽ മോട്ടറോള 5ജി ഫോൺ വാങ്ങാം

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ ഇന്ത്യക്കാർക്ക് സന്തോഷം പകർന്ന് സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഫ്രീഡം ഫെസ്റ്റിവൽ സെയിലുകൾ നടക്കുകയാണ്. ഫ്ലിപ്പ്കാർട്ടിൽ നടക്കുന്ന ഫ്ലാഗ്ഷിപ്പ് സെയിലിന്റെ ഭാഗമായി പുതിയ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമാകുന്നു. അ‌ത്തരത്തിൽ ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള സ്മാർട്ട്ഫോണുകളിൽ ഒന്നാണ് മോട്ടറോള G85 5ജി (Motorola G85 5G). കഴിഞ്ഞമാസം, അ‌തായത് ജൂ​ലൈയിൽ ആണ് ഈ മോട്ടറോള ഫോൺ വിപണിയിൽ എത്തിയത്. 20000 രൂപയ്ക്കുള്ളിൽ ഒരു നല്ല സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

മോട്ടറോള ജി85 5ജിയുടെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 17,999 രൂപയും 12ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ​ഹൈ വേരിയൻ്റന് 19,999 രൂപയുമാണ് ഇന്ത്യയിലെ വില. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നതും ഈ യഥാർഥ വിലയിൽ തന്നെയാണ്.

ഇവൻ ബെസ്റ്റാ! ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ടിൽ മോട്ടറോള 5ജി ഫോൺ വാങ്ങാം

എന്നാൽ ഓഫർ സെയിലിന്റെ ഭാഗമായി ​തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മോട്ടറോള ജി85 5ജി മോഡൽ വാങ്ങുന്ന ഉപയോക്താക്കൾക്ക് 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ 16,999 രൂപ വിലയിൽ ഈ ഫോൺ സ്വന്തമാക്കാം. വെറും 1000 രൂപ മാത്രമേ ഡിസ്കൗണ്ട് ഉള്ളോ എന്ന് നെറ്റിചുളിക്കേണ്ട ആവശ്യം ഇവിടെയില്ല.

കാരണം ഡിസ്കൗണ്ട് ഇല്ലാതെ യഥാർഥ വിലയിൽ വാങ്ങിയാൽ​ പോലും മോട്ടറോള ജി85 5ജി മുടക്കുന്ന കാശിന്റെ മൂല്യം തിരിച്ച് നൽകുന്നുണ്ട്. അ‌പ്പോൾ 1000 രൂപ ഡിസ്കൗണ്ട് കിട്ടുന്നതിനെ അ‌ധിക ബോണസ് എന്ന നിലയിൽ കണ്ടാൽ മതിയാകും. ഈ 5ജി ഫോണിന്റെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം.

ഇവൻ ബെസ്റ്റാ! ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ടിൽ മോട്ടറോള 5ജി ഫോൺ വാങ്ങാം

മോട്ടറോള ജി85 5ജിയിലെ പ്രധാന ഫീച്ചറുകൾ: സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേ (FHD+ 120Hz) , 1600nits പീക്ക് ​ബ്രൈറ്റ്നസ്, സുരക്ഷയ്ക്കായി അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

12ജിബി വരെ റാമും 256ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് ഈ മോട്ടറോള ഫോൺ എത്തുന്നത്. 8GB + 128GB, 12GB + 256GB എന്നീ റാം+ സ്റ്റോറേജ് വേരിയന്റുകളിൽ മോട്ടോ ജി85 ലഭ്യമാകും. ഗ്രാഫിക്‌സിനായി Adreno 619 GPU ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള ജി85 5ജിയിൽ ഉള്ളത്. അ‌തിൽ OIS, 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP 118° അൾട്രാ വൈഡ് /മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ പഞ്ച് ഹോൾ കട്ടൗട്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 32MP ക്യാമറയും നൽകിയിട്ടുണ്ട്.

ഇവൻ ബെസ്റ്റാ! ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ടിൽ മോട്ടറോള 5ജി ഫോൺ വാങ്ങാം

33W ടർബോപവർ ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററിയാണ് മോട്ടോ ജി85 5ജിയിൽ നൽകിയിരിക്കുന്നത്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP54 റേറ്റിംഗ് എന്നിവയും ഇതിലുണ്ട്. 5G SA/NSA, ഡ്യുവൽ 4G VoLTE, എന്നിവയൊക്കെയാണ് പ്രധാന കണ്ക്ടിവിറ്റി ഓപ്ഷനുകൾ. കൊബാൾട്ട് ബ്ലൂ, അർബൻ ഗ്രേ, ഒലിവ് ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ മോട്ടറോള G85 5G ലഭിക്കും.

Best Mobiles in India

English summary
As part of the flagship sale on Flipkart, the Motorola G85 5G smartphone can be bought at a lower price than its original price. The Motorola G85 5G is priced at Rs 17,999 for the base model with 8GB RAM and 128GB storage. But as part of the offer sale, you will get a bank discount of Rs 1000. So you can get this phone at a price of Rs 16,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X