ഡയറക്ട് ഡിസ്കൗണ്ട് 10500, ബാങ്ക് ഡിസ്കൗണ്ട് വേറെയും; ഓപ്പോയുടെ സൂപ്പർ റഗ്ഗ്ഡ് 5G ഫോൺ തന്നെ താരം
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഫ്രീഡം സെയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ ഈ സെയിലിൽ ഡിസ്കൗണ്ടുകൾ സഹിതം വാങ്ങാൻ ലഭ്യമായിട്ടുണ്ട്. അതിൽ ഏറ്റവും ലാഭത്തിൽ വാങ്ങാൻ കഴിയുന്ന മികച്ച ഈടുള്ള ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് 5ജി സ്മാർട്ട്ഫോണായ ഓപ്പോ F27 പ്രോ പ്ലസ് 5ജി ലഭ്യമാണ്. ഇതിന്റെ പ്രത്യേകത ഇന്ത്യൻ സാഹചര്യത്തിന്, പ്രത്യേകിച്ച് മൺസൂൺ കാലത്തുള്ള പേടിയില്ലാത്ത ഉപയോഗത്തിന് അനുയോജ്യമായ വിധത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത് എന്നതാണ്. 30 മിനിറ്റ് വരെ ശുദ്ധജലത്തിൽ മുങ്ങിക്കിടന്നാലും വെള്ളം മൂലം നേരിടാൻ സാധ്യതയുള്ള പ്രശ്നങ്ങളെ അതിജീവിക്കാൻ ഈ ഫോണിന് കഴിയും.
IP69-റേറ്റിംഗ്, 360 ഡിഗ്രി ആർമർ ബോഡി എന്നീ ഫീച്ചറുകൾ സഹിതം എത്തുന്ന ഓപ്പോ F27 പ്രോ+ 5G (Oppo F27 Pro+ 5G) മികച്ച ഈടിൽ 20000 രൂപയിൽ താഴെ വിലയിൽ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. യഥാർഥത്തിൽ ഇതിന്റെ 8GB+128GB വേരിയന്റിന് 27,999 രൂപയും 8GB+256GB വേരിയന്റിന് 29,999 രൂപയും ആയിരുന്നു വില.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഈ ഓപ്പോ 5ജി ഫോണിന്റെ അടിസ്ഥാന വേരിയന്റ് ഇപ്പോഴും ഫ്ലിപ്പ്കാർട്ടിൽ 25999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഡയറക്ട് ഡിസ്കൗണ്ട് വെറും 2000 രൂപ മാത്രം. എന്നാൽ ട്വിസ്റ്റ് അവിടെയല്ല, ഇതിന്റെ ടോപ് 256ജിബി സ്റ്റോറേജ് മോഡൽ വെറും 19499 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നു.
അതായത് കുറഞ്ഞ വേരിയന്റിന് വെറും 2000 രൂപ മാത്രമേ വിലക്കുറവ് ഉള്ളൂ എന്നിരിക്കെ, ടോപ് വേരിയന്റിന് 10500 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. കൂടാതെ ബാങ്ക് ഡിസ്കൗണ്ട് വേറെയുമുണ്ട്. അതിനാൽ 19000 രൂപയിൽ താഴെ വിലയിൽ ഈ കിടിലൻ ഓപ്പോ 5ജി ഫോൺ സ്വന്തമാക്കാൻ ഫ്ലിപ്പ്കാർട്ട് അവസരമൊരുക്കിയിരിക്കുന്നു.

ഈടുറ്റൊരു സ്മാർട്ട്ഫോൺ തേടുന്നവരെ സംബന്ധിച്ചിടത്തോളം ഇത് മികച്ച ഡീൽ ആണ്. അടിസ്ഥാന വേരിയന്റ് അല്ല, ടോപ് മോഡൽ തന്നെയാണ് ഇവിടെ ഏറ്റവും വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. പരിമിതമായ സമയത്തേക്ക് മാത്രമായിരിക്കും ഈ ഡീൽ ലഭ്യമാകുക എന്നതിനാൽ താൽപര്യമുള്ളവർക്ക് എത്രയും വേഗം ഈ ഡീൽ പരിഗണിക്കാവുന്നതാണ്.
ഓപ്പോ F27 പ്രോ പ്ലസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഡിമെൻസിറ്റി 7050 ചിപ്സെറ്റ്, 6.7-ഇഞ്ച് (2412×1080 പിക്സലുകൾ) ഫുൾ HD+ AMOLED കർവ്ഡ് സ്ക്രീൻ,120Hz റിഫ്രഷ് റേറ്റ്, 950 nits വരെ പീക്ക് ബ്രൈറ്റ്നസ് 8GB LPDDR4x റാം, 128GB/ 256GB UFS 3.1 സ്റ്റോറേജ്, മാലി-G68 MC4 ജിപിയു എന്നിവ ഇതിലുണ്ട്.
64എംപി മെയിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, 2എംപി ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ, 8MP ക്യാമറ, 5G SA/NSA, ഡ്യുവൽ 4G VoLTE, 67W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയും ഇതിൽ ഉണ്ട്. മിഡ്‌നൈറ്റ് നേവി, ഡസ്‌ക് പിങ്ക് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

വീഴ്ചകളെ പ്രതിരോധിക്കുന്നതിൽ F27 പ്രോ+ 5G മികവ് പുലർത്തുന്നു. അതിനായി 360-ഡിഗ്രി കവച ബോഡിയാണ് ഇതിലുള്ളത്. ഫ്രണ്ടിൽ വൈബ്രൻ്റ് ഡിസ്‌പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുണ്ട്. സൈനിക ആപ്ലിക്കേഷനുകൾക്കായി നിർമ്മിച്ച ഹാർഡ് ഡ്രൈവുകളിലും ലാപ്‌ടോപ്പുകളിലും സാധാരണയായി കാണുന്ന MIL-STD-810H രീതി 516.8 സർട്ടിഫിക്കേഷനും ഈ സ്മാർട്ട്ഫോണിന് ഉണ്ട്.


Click it and Unblock the Notifications








