Home
Mobile

വില പലവട്ടം കുറഞ്ഞിട്ടുണ്ട്, പക്ഷേ ഇത്രയും കുറയുന്നത് ഇതാദ്യം! ഫ്ലിപ്പ്കാർട്ടിൽ താരമായി പോക്കോ X7 5G

ഫ്ലിപ്പ്കാർട്ടിൽ ഫ്രീഡം സെയിൽ നടക്കുന്നതിനിടയിൽ പോക്കോയുടെ ഈ വർഷം ഇറങ്ങിയ കിടിലൻ 5ജി ഫോണിന് വൻ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ ആണ് പോക്കോ ഇന്തയിൽ തങ്ങളുടെ X7 സീരീസ് ഫോണുകൾ അ‌വതരിപ്പിച്ചത്. പോക്കോ X7 5ജി, പോക്കോ X7 പ്രോ 5ജി എന്നിങ്ങനെ രണ്ട് മോഡലുകൾ ആയിരുന്നു അ‌തിൽ ഉണ്ടായിരുന്നത്. ഇതിൽ ഇപ്പോൾ സ്റ്റാന്റേർഡ് മോഡലാണ് ലോഞ്ച് വിലയെക്കാൾ വൻ വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. ഈ ഡീലിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കുന്നതിലൂടെ 6000 രൂപയുടെ നേട്ടമാണ് ഉപയോക്താക്കൾക്ക് ഉണ്ടാകുന്നത്.

കാരണം, ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് പോക്കോ X7 5ജിയുടെ 8GB+ 128GB അ‌ടിസ്ഥാന മോഡലിന് 21,999 രൂപയും 8GB+ 256GB മോഡലിന് 23,999 രൂപയുമായിരുന്നു വില. ലോഞ്ചിന് ശേഷം വിവിധ ഓഫർ സെയിലുകളിൽ ഈ സ്മാർട്ട്ഫോണിന് ഡയറക്ട് ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടുമൊക്കെ ലഭ്യമായിരുന്നു. എന്നാൽ അ‌പ്പോഴൊക്കെ പരമാവധി 18000 രൂപ വരെയൊക്കെയാണ് വില കുറഞ്ഞത്.

പോക്കോ X7 5G: വില കുറഞ്ഞിട്ടുണ്ട്, പക്ഷേ ഇത്രയും കുറയുന്നത് ഇതാദ്യം!

ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഫ്രീഡം സെയിലിൽ പോക്കോ X7 5ജിയുടെ 8GB+ 128GB അ‌ടിസ്ഥാന മോഡൽ വെറും 15999 രൂപ വിലയിലും 8GB+ 256GB മോഡൽ 17,999 രൂപ വിലയിലുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് ഏതാണ്ട് 6000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ഇവിടെ ലഭ്യമായിരിക്കുന്നു.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവയും ഫ്ലിപ്പ്കാർട്ട് പോക്കോ X7 5ജി വാങ്ങുന്ന ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ അ‌വതരിപ്പിക്കപ്പെട്ട ഫോണാണ് ഇപ്പോൾ 15000 രൂപയോട് അ‌ടുത്ത വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പോക്കോ X7 5G: വില കുറഞ്ഞിട്ടുണ്ട്, പക്ഷേ ഇത്രയും കുറയുന്നത് ഇതാദ്യം!

പോക്കോ X7 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ 4nm പ്രൊസസർ ആണ് പോക്കോ X7 5ജിയുടെ കരുത്ത്. 6.67-ഇഞ്ച് 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

സോണി LYT-600 സെൻസർ, f/1.5 അപ്പർച്ചർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 2MP മാക്രോ ക്യാമറ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 20MP ക്യാമറയും പോക്കോ X7 5ജിയിൽ ഉണ്ട്.

മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പോക്കോ X7 5ജി എത്തിയത് എങ്കിലും രണ്ട് ആൻഡ്രോയിഡ് അ‌പ്ഡേറ്റുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നതിനാൽ ആൻഡ്രോയിഡ് 15, 16 എന്നിവ ലഭ്യമാണ്.

പോക്കോ X7 5G: വില കുറഞ്ഞിട്ടുണ്ട്, പക്ഷേ ഇത്രയും കുറയുന്നത് ഇതാദ്യം!

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, IP66+IP68+ IP69 റേറ്റിങ്, 45W വയേർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5500 mAh, ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. പോക്കോ യെല്ലോ, കോസ്മിക് സിൽവർ, ഗ്ലേസിയർ ഗ്രീൻ നിറങ്ങളിൽ ആണ് ഈ ഫോൺ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
The Poco X7 5G will be available at a direct discount of Rs 6,000 during the Flipkart Freedom Sale 2025. The original price was Rs 21,999 for the 8GB+128GB base model and Rs 23,999 for the 8GB+256GB model. However, now they are listed on Flipkart at prices of Rs 15,999 and Rs 17,999 respectively. That is, a direct discount of Rs 6,000 is available here.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X