200 എംപി ക്യാമറക്കാരൻ; മോട്ടോ എഡ്ജ് 30 അ‌ൾട്രയ്ക്ക് 5000 രൂപ ഡിസ്കൗണ്ടുമായി ഫ്ലിപ്കാർട്ട്

|

200 എംപി ക്യാമറ എന്ന സവിശേഷതയുമായി എത്തിയ മോട്ടറോള സ്മാർട്ട്ഫോൺ ആണ് മോട്ടോ(moto) എഡ്ജ് 30 അ‌ൾട്ര. സെപ്റ്റംബറിൽ മോട്ടറോള ഇന്ത്യയിൽ പുറത്തിറക്കിയ ഈ സ്മാർട്ട്ഫോൺ ഇതിനോടകം നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ക്യാമറയ്ക്കൊപ്പം ഒരുപിടി മികച്ച ഫീച്ചറുകളും സ്വന്തമായുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ടിൽ സ്വന്തമാക്കാം എന്ന വാർത്തയാണ് മോട്ടോ ആരാധകർക്ക് ആവേശം പകർന്ന് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

 

5000 രൂപ ഡിസ്കൗണ്ടിൽ മോട്ടോ എഡ്ജ് അ‌ൾട്ര

ഇന്ത്യയിലെ ഇ- കൊമേഴ്സ് രംഗത്തെ വമ്പനും ഓഫർ നൽകുന്നതിൽ മുമ്പനുമായ ഫ്ലിപ്കാർട്ട് ആണ് 5000 രൂപ ഡിസ്കൗണ്ടിൽ മോട്ടോ എഡ്ജ് അ‌ൾട്ര വിൽക്കുന്നത്. ഇതുവരെ വിറ്റിരുന്നതിൽ ഏറ്റവും കുറഞ്ഞ വിലയിലാണ് മോട്ടോ എഡ്ജ് അ‌ൾട്ര 30 ഫ്ലിപ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കാരണം ഇന്ത്യയിൽ പുറത്തിറങ്ങുമ്പോൾ 59,999 രൂപയായിരുന്നു ഈ മോട്ടറോള സ്മാർട്ട്ഫോണിന്റെ വില. 5000 രൂപ ഡിസ്കൗണ്ട് കൂടാതെ 15000 രൂപ വരെ അ‌ധിക ക്യാഷ്ബാക്ക്/ ഡിസ്കൗണ്ട് ലഭ്യമാകുന്ന വിവിധ ഓഫറുകളും ഇതോടൊപ്പം ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.

മങ്ങിയ 'കാഴ്ചകൾ' കണ്ടുമടു​ത്തോ? സെറ്റിങ്സ് മാറ്റിയാൽ മതി; വാട്സ്ആപ്പ് ചിത്രങ്ങൾക്ക് ഇനി ക്വാളിറ്റി കൂട്ടാംമങ്ങിയ 'കാഴ്ചകൾ' കണ്ടുമടു​ത്തോ? സെറ്റിങ്സ് മാറ്റിയാൽ മതി; വാട്സ്ആപ്പ് ചിത്രങ്ങൾക്ക് ഇനി ക്വാളിറ്റി കൂട്ടാം

54,999 രൂപ വില
 

ഇതിൽനിന്ന് 5000 രൂപ കുറച്ച് 54,999 രൂപ വിലയിലാണ് ഫ്ലിപ്കാർട്ട് തങ്ങളുടെ വെബ്​സൈറ്റിൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റാണ് 5000 രൂപ വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മോട്ടോ ഡെയ്സ് എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ഓഫർ സെയിലിന്റെ ഭാഗമായാണ് മോട്ടോ എഡ്ജ് 30 അ‌ൾട്ര ഈ വിലയിൽ വിൽക്കുന്നത്. ഇതിനോടകം ആരംഭിച്ച മോട്ടോ ഡെയ്സ് നവംബർ ഏഴുവരെയാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്.

ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ

ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽനിന്ന് ഏഴുവരെ ഈ മോട്ടറോള സ്മാർട്ട്ഫോൺ വിലക്കിഴിവിൽ വാങ്ങാൻ അ‌വസരമുണ്ട്. നവംബർ 7 ന് ശേഷം ഓഫർ നീട്ടുമോ എന്നകാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. മോട്ട​റോള ബ്രാൻഡ് കേന്ദ്രീകരിച്ച് നടത്തുന്ന ഈ ഓഫർ സെയിലിൽ മോട്ടറോളയുടെ വിവിധ സ്മാർട്ട്ഫോണുകളും ആകർഷകമായ വിലക്കുറവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ആപ്പിൾ കൊതി ഇപ്പോഴുമുണ്ടോ? 7000 രൂപവരെ വിലക്കുറവിൽ ഐഫോൺ 14 വാങ്ങാൻ അ‌വസരമൊരുക്കി ജിയോമാർട്ട്ആപ്പിൾ കൊതി ഇപ്പോഴുമുണ്ടോ? 7000 രൂപവരെ വിലക്കുറവിൽ ഐഫോൺ 14 വാങ്ങാൻ അ‌വസരമൊരുക്കി ജിയോമാർട്ട്

ഫോട്ടോഗ്രഫി താൽപര്യമുള്ള ആളുകൾ

ഫോട്ടോഗ്രഫി താൽപര്യമുള്ള ആളുകൾക്ക് പരിഗണിക്കാവുന്ന ഒരു സ്മാർട്ട്ഫോൺ മോഡലാണ് മോട്ടോ എഡ്ജ് 30 അ‌ൾട്ര. 200 എംപി ക്യാമറതന്നെയാണ് ഈ സ്മാർട്ട്ഫോണിന്റെ ​ഹൈ​ലൈറ്റ്. 50 മെഗാ പിക്സലിന്റെ അ‌ൾ്രടാ ​വൈഡ് ക്യാമറയും 12 മെഗാ പിക്സലിന്റെ ടെലിഫോട്ടോ ക്യാമറയും ​200എംപിക്ക് അ‌കമ്പടിയായി ഉണ്ടാകും. സെൽഫി ഉൾപ്പെ​ടെയുള്ള ആവശ്യങ്ങൾ മുൻനിർത്തി ഫോണിന്റെ മുൻവശത്ത് 60 മെഗാ പിക്സൽ ക്യാമറയാണ് നൽകിയിരിക്കുന്നത്. സെൽഫിക്കൊപ്പം വീഡിയോ കോളിങ്ങിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ നീക്കം.

6.67 ഇഞ്ച് ഒഎൽഇഡി കർവ്ഡ് എഡ്ജ് ഡിസ്പ്ലെ

ഫുൾ എച്ച്ഡി+റെസല്യൂഷനുള്ള, 6.67 ഇഞ്ച് ഒഎൽഇഡി കർവ്ഡ് എഡ്ജ് ഡിസ്പ്ലെ, 144 ഹെർട്സ് റിഫ്രഷ് റേറ്റും 20:9 ആസ്പക്റ്റ് റേഷ്യോ പ്രൊസസർ കരുത്തിനായി സ്നാപ്ഡ്രാഗൺ 8+ ജനറേഷൻ 1 സിപിയു, അ‌തിവേഗ പ്രവർത്തനത്തിനായി 8 ജിബിയുടെ എൽപിഡിഡിആർ5 റാം 5ജി കുതിപ്പിന് ഒപ്പം നിൽക്കാൻ 512 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയും മോട്ടോ എഡ്ജ് 30 അ‌ൾട്ര വാഗ്ദാനം ​ചെയ്യുന്നു.

​ഐഫോൺ 14 നാടുകടന്നു! ചൈനയിൽനിന്ന് ചെ​​ന്നൈയിലേക്ക്; ഇന്ത്യയിൽ ഐഫോൺ 14 നിർമാണം ആരംഭിച്ച് പെഗാട്രോൺ​ഐഫോൺ 14 നാടുകടന്നു! ചൈനയിൽനിന്ന് ചെ​​ന്നൈയിലേക്ക്; ഇന്ത്യയിൽ ഐഫോൺ 14 നിർമാണം ആരംഭിച്ച് പെഗാട്രോൺ

4610 എംഎഎച്ച് ബാറ്ററിക്കരുത്തിൽ

4610 എംഎഎച്ച് ബാറ്ററിക്കരുത്തിൽ ടർബോ പവർ 125 വാട്ട് വയേർഡ് ചാർജറും ഡോള്‍ബി അറ്റ്‌മോസിന്റെ ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകൾ, രണ്ട് മൈക്രോ ഫോണുകൾ, 5ജി, ബ്ലൂടൂത്ത് 5.2, ഡ്യുവല്‍ സിം സൗകര്യങ്ങളും മോട്ടോ എഡ്ജ് 30 അ‌ൾട്രയിലുണ്ട്. ഇന്റര്‍സ്റ്റെല്ലര്‍ ബ്ലാക്ക്, സ്റ്റാര്‍ലൈറ്റ് വൈറ്റ് നിറങ്ങളിലാണ് ഈ മോട്ടോ സ്മാർട്ട്ഫോൺ ലഭ്യമാകുക.

Best Mobiles in India

English summary
The Moto Edge 30 Ultra smartphone with a 200 MP camera can now be had at a discount of Rs 5000. Flipkart, the e-commerce giant in India and the first to offer the offer, is selling the Moto Edge Ultra at a discount of Rs 5,000. The price of this Motorola smartphone was Rs 59,999 when it was released in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X