നേരം നല്ല നേരം! 43,900 രൂപയുടെ ഗൂഗിൾ പിക്സൽ 6എ ഫ്ലിപ്കാർട്ടിൽ വെറും 16,000 രൂപയ്ക്ക്; ഒപ്പം 5ജിയുമെത്തി

|

ഗൂഗിളിന്റെ സ്മാർട്ട്ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും കിടിലനൊരു ഗൂഗിൾ പിക്സൽ ഫോൺ സ്വന്തമാക്കാൻ ഏറ്റവും അ‌നുയോജ്യമായ സമയമാണ് ഇത് എന്ന് പറയാം. കാരണം 43,900 രൂപയുടെ ഗൂഗിൾ പിക്സൽ 6എ യോഗമുണ്ടെങ്കിൽ ഫ്ലിപ്കാർട്ടിൽ നിന്ന് വെറും 16,000 രൂപയ്ക്ക് വാങ്ങിയെടുക്കാം. ഒപ്പം 6എ ഉൾപ്പെടെയുള്ള പിക്സൽ സീരീസ് സ്മാർട്ട്ഫോണുകൾക്കായുള്ള 5ജി അ‌പ്ഡേഷനും ഉടൻ എത്തുമെന്ന് കഴിഞ്ഞദിവസം ഗൂഗിൾ അ‌റിയിച്ചിരുന്നു. ഇതോടെ ചുരുങ്ങിയ വിലയ്ക്ക് ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാനുള്ള അ‌വസരമാണ് ഉപയോക്താക്കൾക്ക് വന്നുചേർന്നിരിക്കുന്നത്.

പെരുമ നിലനിർത്താൻ

ഗൂഗിൾ എന്ന പേരിന്റെ പെരുമ നിലനിർത്താൻ അ‌ത്ര മോശമല്ലാത്ത ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുതന്നെയാണ് പിക്സൽ 6 എ എത്തിയിരിക്കുന്നത് എന്ന് പറയാം. നിങ്ങൾ ഒരു മിഡ്-റേഞ്ച് സ്മാർട്ട്ഫോണിനായാണ് തിരയുന്നതെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പികസ്ൽ 6എ മികച്ചൊരു ഓപ്ഷനാണ്. 43,900 രൂപയ്ക്ക് പുറത്തിറക്കിയ സ്മാർട്ട്‌ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 29,900 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഒന്നല്ല, രണ്ടല്ല, മൂന്നല്ല, അ‌ദ്ഭുതങ്ങൾ ഏഴാണ്! 10 ദിവസത്തിനിടെ ഇന്ത്യയിൽ എത്തുന്ന 7 കിടിലൻ സ്മാർട്ട്ഫോണുകൾഒന്നല്ല, രണ്ടല്ല, മൂന്നല്ല, അ‌ദ്ഭുതങ്ങൾ ഏഴാണ്! 10 ദിവസത്തിനിടെ ഇന്ത്യയിൽ എത്തുന്ന 7 കിടിലൻ സ്മാർട്ട്ഫോണുകൾ

പുറമെ വിവിധ ബാങ്ക ഓഫറുകളും

എന്നാൽ ഈ വിലക്കുറവിന് പുറമെ വിവിധ ബാങ്ക ഓഫറുകളും എക്സ്ചേഞ്ച് ഓഫറും ഫലപ്രദമായി ഉപയോഗിച്ചാൽ പതിനായിരത്തിലേറെ രൂപ വീണ്ടും കുറയാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ഒരു ഫെഡറൽ ബാങ്ക് കാർഡ് ഉപയോഗിച്ചാണ് ഫ്ലിപ്കാർട്ടിൽനിന്ന് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കുന്നത് എങ്കിൽ 3000 രൂപ ഡിസ്കൗണ്ടും ബാങ്ക് ഓഫ് ബറോഡ കാർഡ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ 2000 രൂപ ഡിസ്കൗണ്ടും ലഭിക്കും.

ഫെഡറൽബാങ്ക് കാർഡ് ഓഫർ

ഫെഡറൽബാങ്ക് കാർഡ് ഓഫർ ലഭിക്കുന്നതിലൂടെ ഫോണിന്റെ വില 26,900 രൂപയായി കുറയും. ഇതോടൊപ്പം എക്സ്ചേഞ്ച് ഓഫർ കൂടി ഉപയോഗിക്കുമ്പോഴാണ് പതിനായിരത്തിലേറെ രൂപ വിലക്കുറവിൽ ഈ പിക്സൽ സ്മാർട്ട്ഫോൺ നേടാനാകുക. നിങ്ങളുടെ പഴയ ഫോണിന് പരമാവധി 17,500 രൂപ വരെയാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. പക്ഷേ അ‌ത്രയും തുക ലഭിക്കാനുള്ള സാധ്യത വളരെക്കുറവാണ്. നിങ്ങളുടെ പഴയ ഫോണിന്റെ നിലവിലെ പ്രവർത്തനശേഷിയും മറ്റും ആശ്രയിച്ചാകും മൂല്യം നിർണയിക്കുക.

പുതുവർഷം കേമമാക്കാൻ വാട്സ്ആപ്പ് ഒരുങ്ങിത്തന്നെ; ഏറെ ഉപകാരപ്പെടുന്ന ആ ഫീച്ചർ എത്തുന്നു!പുതുവർഷം കേമമാക്കാൻ വാട്സ്ആപ്പ് ഒരുങ്ങിത്തന്നെ; ഏറെ ഉപകാരപ്പെടുന്ന ആ ഫീച്ചർ എത്തുന്നു!

സാംസങ്ങിന്റെയോ ഐഫോണിന്റെയോ

സാംസങ്ങിന്റെയോ ഐഫോണിന്റെയോ ഏതെങ്കിലും മികച്ച മോഡലാണ് നിങ്ങൾ എക്സ്ചേഞ്ച് ചെയ്യുക എങ്കിൽപ്പോലും പരമാവധി 15,000 രൂപയ്ക്കടുത്ത് മാത്രമേ ലഭിച്ചേക്കൂ. പക്ഷേ നിങ്ങൾ നൽകുന്ന എക്സ്ചേഞ്ച് ഫോൺ മികച്ചതാണെന്ന് വിലയിരുത്തി 10000 രൂപയെങ്കിലും ഫ്ലിപ്കാർട്ട് നൽകിയാൽ പിക്സൽ 6എയുടെ വില 16,900 രൂപയായി കുറയും. വിലയിൽ കാര്യമായ കുറവ് ഉണ്ടായെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ അ‌ത്ര മോശക്കാരനൊന്നുമല്ല പിക്സൽ 6എ.

പിക്സൽ 4യുടെ പിൻഗാമിയായി

പിക്സൽ 4യുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പിക്സൽ 6എ ഗൂഗിളിന്റെ ടെൻസർ ചിപ്‌സെറ്റുള്ള കരുത്തനാണ്. 5ജിയുടെ കാര്യത്തിലും 6എ അ‌ത്ര പിന്നിലല്ല. ഇന്ത്യയിലെ പിക്‌സൽ സീരീസ് സ്‌മാർട്ട്‌ഫോണുകളിൽ 5 ജി ബാൻഡുകൾ അൺലോക്ക് ചെയ്യുന്നതിനുള്ള പുതുക്കിയ ടൈംലൈൻ ഗൂഗിൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 2023 ന്റെ ആദ്യ പാദത്തിൽ ഇന്ത്യയിലെ പിക്‌സൽ സ്മാർട്ട്‌ഫോണുകളുടെ 5ജി അപ്‌ഡേറ്റ് പുറത്തിറക്കുമെന്നാണ് ഗൂഗിൾ അ‌റിയിച്ചിരിക്കുന്നത്.

ധാരാളം ഡാറ്റ വേണോ? ഡീസന്റ് പ്ലാൻ രണ്ടെണ്ണമുണ്ട്; ദിവസം 3 ജിബി ലഭിക്കുന്ന എയർടെൽ പ്ലാനുകൾധാരാളം ഡാറ്റ വേണോ? ഡീസന്റ് പ്ലാൻ രണ്ടെണ്ണമുണ്ട്; ദിവസം 3 ജിബി ലഭിക്കുന്ന എയർടെൽ പ്ലാനുകൾ

ക്യാമറകളുടെ കാര്യത്തിലേക്ക്

ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ ആപ്പിളിന്റെയും സാംസങ്ങിന്റെയും ചില പ്രമുഖ മോഡലുകൾ പോലും പിക്സൽ 6എയുടെ പിന്നിലേ വരൂ എന്നാണ് ചില വെബ്​സൈറ്റുകൾ നടത്തിയ പരിശോധനയിൽ തെളിഞ്ഞത്. കേൾക്കുമ്പോൾ അ‌ൽപ്പം അ‌തിശയോക്തിപരമായി തോന്നുമെങ്കിലും സംഗതി നടന്ന കാര്യമാണ്. 12.2 മെഗാപിക്സൽ പ്രൈമറി സെൻസറും 12 മെഗാപിക്സൽ സെക്കൻഡറി ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.

ഫുൾ എച്ച്ഡി+

ഫുൾ എച്ച്ഡി+ റെസല്യൂഷനോട് കൂടിയ 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 4 സംരക്ഷണം, 6ജിബി LPDDR5 റാം, 128ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം ടൈറ്റാൻ M2 സെക്യൂരിറ്റി കോപ്രൊസസറും ചേർന്ന് ഒക്ടാ-കോർ ഗൂഗിൾ ടെൻസർ SoC ആണ് സ്‌മാർട്ട്‌ഫോണിന്റെ കരുത്ത്. കൂടാതെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,410എംഎഎച്ച് ബാറ്ററിയാണ് പിക്സൽ 6എയിൽ ഉള്ളത്. ഇത്രയും മികച്ച ഫീച്ചറുകൾ ഉള്ള പിക്സൽ 6എയക്ക് ഫ്ലിപ്കാർട്ടിൽ എത്രനാൾ ഈ കിടിലൻ ഓഫർ തുടരും എന്നത് പറയാൻ സാധിക്കില്ല.

കുട്ടിക്കൊമ്പന്മാർ തമ്മിൽ മുട്ടി നോക്കിയാൽ..! അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്കുട്ടിക്കൊമ്പന്മാർ തമ്മിൽ മുട്ടി നോക്കിയാൽ..! അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

Best Mobiles in India

English summary
The Rs 43,900 Google Pixel 6A Yoga can be bought from Flipkart for Rs 16,000 with various offers. A discount of Rs 3000 is available on the Federal Bank Card and Rs 2000 on the Bank of Baroda card. Along with this, if you take advantage of the exchange offer, you can reduce the price by Rs. 10,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X