അമ്പോ, ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ടിന്റെ പെരുമഴ! അഞ്ച് കിടിലൻ സ്മാർട്ട്ഫോൺ ഡിസ്കൗണ്ടുകൾ ഇതാ
സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വൻ പ്രലോഭനവുമായി ഫ്ലിപ്പ്കാർട്ടിന്റെ മെഗാ ജൂൺ ബൊനാൻസ സെയിൽ (Flipkart Mega June Bonanza sale) ആരംഭിച്ചു. ജൂൺ 13 ന് ആരംഭിച്ച ഈ സെയിലിന്റെ ഓഫറുകൾ ജൂൺ 19 വരെയാണ് ലഭ്യമാകുക. ലാഭത്തിൽ ഒരു സ്മാർട്ട്ഫോൺ എങ്ങനെ വാങ്ങാനാകും എന്ന് ആലോചിച്ചിട്ടുള്ളവർക്ക് അതിനുള്ള ഉത്തരമാണ് ഈ ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് സെയിൽ. പ്രമുഖ ബ്രാൻഡുകളുടെ മികച്ച സ്മാർട്ട്ഫോണുകൾ ഈ സെയിലിന്റെ ഭാഗമായി കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരമുണ്ട്. അതിനാൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരമാണ്.
മറ്റ് ഓഫർ സെയിലുകളിൽ കാണുന്നത് പോലെ തന്നെ ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾ ബാങ്ക് ഡിസ്കൗണ്ടിന്റെയും ഡയറക്ട് ഡിസ്കൗണ്ടിന്റെയും പിൻബലത്തിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാൻ സാധിക്കും. നിരവധി ഡീലുകൾ ഈ ഓഫർ സെയിലിന്റെ ഭാഗമായി എത്തിയിട്ടുണ്ടെങ്കിലും അതിൽ മികച്ച 5 സ്മാർട്ട്ഫോൺ ഡീലുകൾ ഇവിടെ പരിചയപ്പെടാം.

ലോഞ്ചിന് ശേഷം ജനപ്രീതിയിൽ ഏറെ മുന്നിലെത്തിയ ഐഫോൺ 15, മോട്ടറോള എഡ്ജ് 50 പ്രോ, റിയൽമി 12x 5ജി, റിയൽമി P1 5ജി, വിവോ T3x 5G എന്നിവയ്ക്ക് കിടിലൻ ഡീലുകൾ ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്നത്. ഇതിന്റെ ഡീറ്റെയിൽസ് ഇതാ.
മോട്ടറോള എഡ്ജ് 50 പ്രോ (Motorola Edge 50 Pro): മികച്ച ഫീച്ചറുകളുമായി ഏപ്രിലിൽ ലോഞ്ച് ചെയ്യപ്പെട്ട ഈ സ്മാർട്ട്ഫോൺ ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റിയിരുന്നു. 31,999 രൂപയാണ് ഫോണിൻ്റെ യഥാർത്ഥ വില. എന്നാലിപ്പോൾ 29,999 രൂപയ്ക്ക് ഇത് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 2,000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും.

സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റ്, 6.7 ഇഞ്ച് ഡിസ്‌പ്ലേ, 50MP പ്രൈമറി ക്യാമറ, 10MP ടെലിഫോട്ടോ ക്യാമറ, 13MP അൾട്രാ വൈഡ് ക്യാമറ, 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ, 125W ടർബോപവർ ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് വയർലെസ് ചാർജിങ് പിന്തുണയുള്ള 4500mAh ബാറ്ററി തുടങ്ങി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.
ഐഫോൺ 15: ഏത് ഡിസ്കൗണ്ട് സെയിൽ വന്നാലും താരം ഐഫോണുകൾ ആണ്. ഇത്തവണയും അത് അങ്ങനെ തന്നെ. 79,900 രൂപ വിലയുള്ള ഐഫോൺ 15 ഇപ്പോൾ ഫ്ലിപ്കാർട്ടിൻ്റെ സെയിലിൽ 63,999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ, ആകർഷകമായ ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ വില 60000 രൂപയിൽ താഴെയിലേക്ക് എത്തിക്കാം.
റിയൽമി P1 5G: അടുത്തിടെ റിയൽമി പുറത്തിറക്കിൽ ഈ 5ജി സ്മാർട്ട്ഫോണിന്റെ വില 20,999 രൂപയാണെന്നും എന്നാൽ തങ്ങളിത് ഡിസ്കൗണ്ടിൽ 15,999 രൂപയ്ക്ക് നൽകുന്നു എന്നും ഫ്ലിപ്പ്കാർട്ട് പറയുന്നു. തിരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1,000 രൂപ അധിക ഡിസ്കൗണ്ടും ലഭിക്കും. അതിനാൽ 14,999 രൂപ വിലയിൽ ഇത് വാങ്ങാം.

വിവോ T3x 5G: 22% ഡിസ്‌കൗണ്ട് ഈ വിവോ ഫോണിന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ യഥാർഥ വില 17,499 രൂപയാണെന്നും എന്നാൽ ഡിസ്കൗണ്ടിൽ 13,499 രൂപയ്ക്ക് ഇത് തങ്ങൾ നൽകുന്നെന്നും ഫ്ലിപ്പ്കാർട്ട് അവകാശപ്പെടുന്നു. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1,000 രൂപ എക്സ്ട്രാ ഡിസ്കൗണ്ട് ലഭിക്കും. അങ്ങനെ 12499 രൂപയ്ക്ക് ഇത് വാങ്ങാം.
റിയൽമി 12x 5G: അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു കിടിലൻ റിയൽമി 5ജി സ്മാർട്ട്ഫോൺ ആണ് ഇത്. ഫ്ലിപ്പ്കാർട്ട് പറയുന്നത് ഇതിന്റെ എംആർപി 17,999 രൂപയാണ് എന്നാണ്. എന്നാൽ ഡയറക്ട് ഡിസ്കൗണ്ടിലൂടെ 12,999 രൂപ വിലയിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നതായും തിരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1,000 രൂപ എക്സ്ട്രാ ഡിസ്കൗണ്ട് ലഭിക്കുമെന്നും ഫ്ലിപ്പ്കാർട്ട് പറയുന്നു.


Click it and Unblock the Notifications