ആപ്പിൾ ഐഫോൺ മോഡലുകൾക്ക് ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ 2021

|

ഐഫോണുകൾക്ക് ഓഫറുകളുമായി ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിലുമായി ഇപ്പോൾ ഫ്ലിപ്കാർട്ട് തിരിച്ചെത്തിയിരിക്കുകയാണ്. 46,999 രൂപയ്ക്ക് ഐഫോൺ 11 പോലുള്ള സ്മാർട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. ഐഫോൺ എസ്ഇ 2020 ഇപ്പോൾ 29,999 രൂപയ്ക്ക് ലഭ്യമാണ്. ഐഫോൺ എക്‌സ്ആർ പോലുള്ള പഴയ ഐഫോണുകൾക്ക് ഇപ്പോൾ 39,999 രൂപയും, ഐഫോൺ 11 പ്രോയ്ക്ക് ഇപ്പോൾ 74,999 രൂപയുമാണ് വില വരുന്നത്. ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് നിങ്ങൾക്കായി നൽകിയിരിക്കുന്ന എല്ലാ ഓഫറുകളും ഡിസ്കൗണ്ടുകളും ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നു. ഈ ഐഫോണുകളുടെ പുതിയ വിലയും, സവിശേഷതകളും നമുക്ക് ഇവിടെ പരിശോധിക്കാം.

 ഐഫോൺ 11

ഐഫോൺ 11

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് ഐഫോൺ 11ന് 46,999 രൂപ എന്ന കിഴിവ് വിലയ്ക്ക് ലഭ്യമാണ്. ഈ സ്മാർട്ഫോണിൻറെ യഥാർത്ഥ വില 54,900 രൂപയാണ്. ഇതിൻറെ പ്രധാന സവിശേഷതകൾ - 6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോൺ 11ൽ നാളിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് എഫ്‌എച്ച്ഡി + റെസലൂഷൻ, 2.5 ഡി ടെമ്പർഡ് ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവയും നൽകിയിട്ടുണ്ട്. ഡിസ്‌പ്ലേയുടെ മുകൾ ഭാഗത്തായി ഒരു നോച്ച് നൽകിയിട്ടുണ്ട്. ഡിവൈസിൻറെ വശങ്ങളിൽ മെറ്റൽ ഫ്രെയിമാണ് നൽകിയിട്ടുള്ളത്. ഇത് കൂടാതെ മുന്നിലും പിറകിലുമായി ഗ്ലാസ് നൽകിയിട്ടുണ്ട്. സെക്കന്റ് ജനറഷൻ 7 എൻ‌എം ഫാബ്രിക്കേഷൻ ബേസ്ഡ് ഐഫോൺ 11 ആപ്പിൾ എ13 ബയോണിക് എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ ചിപ്പ്സെറ്റ് എല്ലാതരം ഗെയിമുകളും മൾട്ടിടാസ്കിങും സപ്പോർട്ട് ചെയ്യുന്നു. നൈറ്റ് മോഡ്, ഒ‌ഐ‌എസ്, പോർട്രെയിറ്റ് മോഡ് എന്നിവ അടക്കമുള്ള മികച്ച ക്യാമറ സവിശേഷതകളും ഈ ക്യാമറ സെറ്റപ്പ് നൽകുന്നുണ്ട്. 3,110 ബാറ്ററിയാണ് ഈ ഡിവൈസിൽ ഉൾപ്പെയുത്തിയിരിക്കുന്നത്. ഐപി 68 റേറ്റ് ചെയ്ത വാട്ടർ റസിറ്റൻസും ഈ ഡിവൈസിൽ വരുന്നുണ്ട്.

ആപ്പിൾ ഐഫോൺ എസ്ഇ 2020
 

ആപ്പിൾ ഐഫോൺ എസ്ഇ 2020

ആപ്പിൾ ഐഫോൺ എസ്ഇ 2020 ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് 29,999 രൂപ കിഴിവ് വിലയിൽ ലഭ്യമാണ്. ഈ സ്മാർട്ഫോണിന് യഥാർത്ഥത്തിൽ 39,000 രൂപയാണ് വില വരുന്നത്. ട്രൂ ടോൺ സാങ്കേതികവിദ്യയുള്ള 4.7 ഇഞ്ച് റെറ്റിന ഐപിഎസ് എൽസിഡി ഡിസ്പ്ലേയിലാണ് ഐഫോൺ എസ്ഇ 2020 വരുന്നത്. ആപ്പിളിൻറെ എ 13 ബയോണിക് ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. ഐഫോൺ 11 സീരീസിലും ഉപയോഗിച്ചിരിക്കുന്ന അതേ ചിപ്പ്സെറ്റാണ് ഇതിലും നൽകിയിട്ടുള്ളത്. പി‌ഡി‌എഫും ഒ‌ഐ‌എസും വരുന്ന 12 മെഗാപിക്സൽ പിൻ ക്യാമറയാണ് ഡിവൈസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ക്യാമറ 7 മെഗാപിക്സൽ എച്ച്ഡിആർ എനേബിൾഡ് ഷൂട്ടർ ആണ്. ടച്ച് ഐഡിയുള്ള ഒരു ഹോം ബട്ടനാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. എന്നാൽ, ഫെയ്‌സ് ഐഡി നൽകിയിട്ടില്ല. 1821 എംഎഎച്ച് ബാറ്ററിയുണ്ട് ഇതിൽ.

പ്രോഡക്റ്റുകൾക്ക് ഫ്ലാഷ് വിൽപ്പനയും കിഴിവുകളുമായി ഷവോമിയുടെ എംഐ ഫാൻ ഫെസ്റ്റിവൽ 2021പ്രോഡക്റ്റുകൾക്ക് ഫ്ലാഷ് വിൽപ്പനയും കിഴിവുകളുമായി ഷവോമിയുടെ എംഐ ഫാൻ ഫെസ്റ്റിവൽ 2021

ഐഫോൺ എക്സ്ആർ

ഐഫോൺ എക്സ്ആർ

ഐഫോൺ എക്സ്ആർ ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് 39,999 രൂപ കിഴിവ് വിലയിൽ ലഭ്യമാണ്. ഈ സ്മാർട്ഫോണിന് യഥാർത്ഥത്തിൽ 47,900 രൂപയാണ് വില വരുന്നത്. 6.10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, 828x1792 പിക്‌സൽ റെസല്യൂഷൻ, ഒരു ഇഞ്ചിന് 326 പിക്‌സൽ (പിപിഐ) പിക്‌സൽ ഡെൻസിറ്റി, 19.5: 9 റേഷിയോ എന്നിവ വരുന്നു. ആപ്പിൾ ഐഫോൺ എക്സ്ആർ ഒരു ഹെക്സ കോർ ആപ്പിൾ എ 12 ബയോണിക് പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 3 ജിബി റാമുമായാണ് ഇത് വരുന്നത്. ആപ്പിൾ ഐഫോൺ എക്സ്ആർ ഐഒഎസ് 12 പ്രവർത്തിപ്പിക്കുന്നു, ഇത് 2942 എംഎഎച്ച് നോൺ-റിമൂവബിൾ ബാറ്ററിയാണ് നൽകുന്നത്. ആപ്പിൾ ഐഫോൺ എക്സ്ആർ വയർലെസ് ചാർജിംഗിനെയും പ്രൊപ്രൈറ്ററി ഫാസ്റ്റ് ചാർജിംഗിനെയും സപ്പോർട് ചെയ്യുന്നു. സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, കോമ്പസ് / മാഗ്നെറ്റോമീറ്റർ എന്നിവ ഉൾപ്പെടുന്നു. 3 ഡി ഫെയ്സ് റെക്കഗ്നിഷനുമായി ആപ്പിൾ ഐഫോൺ എക്സ്ആർ ഫേസ് അൺലോക്കിനെ സപ്പോർട്ട് ചെയ്യുന്നു.

5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഐഫോൺ 11 പ്രോ

ഐഫോൺ 11 പ്രോ

ഐഫോൺ 11 പ്രോ ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് 74,999 രൂപ കിഴിവ് വിലയിൽ ലഭ്യമാണ്. ഈ സ്മാർട്ഫോണിന് യഥാർത്ഥത്തിൽ 1,06,660 രൂപയാണ് വില വരുന്നത്. 5.80 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള ഈ സ്മാർട്ട്ഫോണിന് 1125x2436 പിക്‌സൽ റെസല്യൂഷനോടുകൂടിയ പിക്‌സൽ ഡെന്സിറ്റി 458 പിക്‌സൽ ഒരിഞ്ചിന് (പിപിഐ) ഉണ്ട്. ഹെക്‌സ കോർ ആപ്പിൾ എ 13 ബയോണിക് പ്രോസസറാണ് ഐഫോൺ 11 പ്രോയുടെ കരുത്ത്. 4 ജിബി റാമുമായാണ് ഇത് വരുന്നത്. ഐഫോൺ 11 പ്രോ ഐഒഎസ് 13 പ്രവർത്തിപ്പിക്കുന്നു. ഇത് 3046 എംഎഎച്ച് നീക്കംചെയ്യാനാകാത്ത ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഐഫോൺ 11 പ്രോ വയർലെസ് ചാർജിംഗിനെയും പ്രൊപ്രൈറ്ററി ഫാസ്റ്റ് ചാർജിംഗിനെയും സപ്പോർട്ട് ചെയ്യുന്നു. ഈ സ്മാർട്ട്ഫോണിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, കോമ്പസ് / മാഗ്നെറ്റോമീറ്റർ എന്നിവ ഉൾപ്പെടുന്നു. 3 ഡി ഫെയ്സ് റെക്കഗ്നിഷനുള്ള ഫേസ് അൺലോക്കിനെ ഐഫോൺ 11 പ്രോ സപ്പോർട്ട് ചെയ്യുന്നു.

സാംസങ് ഗാലക്‌സി എ31ന് ഇന്ത്യയിൽ വില കുറച്ചു, ഗാലക്സി എ32ന് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചുസാംസങ് ഗാലക്‌സി എ31ന് ഇന്ത്യയിൽ വില കുറച്ചു, ഗാലക്സി എ32ന് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചു

Best Mobiles in India

English summary
Flipkart is also running promotions on the iPhone 11, which is currently available for Rs. 46,999. Furthermore, the iPhone SE 2020 has been reduced in price, and is now available for Rs. 29,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X