Home
Mobile

2000 രൂപ ഡിസ്കൗണ്ട് കിട്ടുന്നത് മോശം കാര്യമല്ല! ഫ്ലിപ്പ്കാർട്ട് ബിഗ് ബൊണാൻസ സെയിൽ സ്മാർട്ട്ഫോൺ ഡീലുകൾ

ഡിസ്കൗണ്ടുകളുടെയും ഓഫറുകളുടെയും പുതിയ പട്ടികയുമായി രാജ്യത്തെ പ്രധാന ഇ-കൊമേഴ്സ് ​സ്ഥാപനങ്ങളിലൊന്നായ ഫ്ലിപ്പ്കാർട്ടിൽ വീണ്ടും ഓഫർ സെയിൽ ആരംഭിച്ചിരിക്കുന്നു. ഫ്ലിപ്പ്കാർട്ട് മൊബൈൽ ബൊനാൻസ സെയിൽ എന്ന ഈ സ്പെഷ്യൽ സെയിലിൽ വിവിധ സ്മാർട്ട്ഫോണുകൾ വിവിധ ഡിസ്കൗണ്ടുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഫെബ്രുവരി 15 വരെയാണ് ഈ ഡിസ്കൗണ്ടുകൾ ലഭ്യമാകുക.

സ്മാർട്ട്ഫോൺ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന നിരവധി മികച്ച ഡീലുകൾ ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്. ചില സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചില സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് വിലയ്ക്ക് പുറമേ ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിട്ടുണ്ട്.

2000 രൂപ ഡിസ്കൗണ്ട് കിട്ടുന്നത് മോശം കാര്യമല്ല! സ്മാർട്ട്ഫോൺ ഡീലുകൾ

അ‌തേസമയം, മറ്റ് ചില സ്മാർട്ട്ഫോണുകൾ യഥാർഥ വിലയിൽ തന്നെ ലിസ്റ്റ് ചെയ്തശേഷം ബാങ്ക് ഓഫറുകൾ വഴി ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിൽ നിരവധി ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഡീലുകൾ സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കുറഞ്ഞ വിലയിൽ സമാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇത് പരിശോധിക്കാവുന്നതാണ്.

പോക്കോ എക്സ്6 (Poco X6), ഐഫോൺ 15 (iPhone 15), ഐഫോൺ 15 പ്രോ മാക്സ് (iPhone 15 Pro Max), മോട്ടറോള എഡ്ജ് 40 നിയോ (Motorola Edge 40 Neo) പോലുള്ള സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് മികച്ച ഡീലുകളാണ് ഇപ്പോൾ മുന്നോട്ട് വച്ചിട്ടുള്ളത്.

2000 രൂപ ഡിസ്കൗണ്ട് കിട്ടുന്നത് മോശം കാര്യമല്ല! സ്മാർട്ട്ഫോൺ ഡീലുകൾ

പോക്കോ എക്സ്6 സ്മാർട്ട്ഫോൺ യഥാർത്ഥ റീട്ടെയിൽ വിലയായ 21,999 രൂപ പ്രാരംഭ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, എസ്ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 2,000 രൂപ ഡിസ്കൗണ്ട് ക്ലെയിം ചെയ്യാൻ കഴിയും. അ‌തായത്, ഫലത്തിൽ പോക്കോ എക്സ്6 വില 19,999 രൂപയായി കുറയും.

മോട്ടറോള എഡ്ജ് 40 നിയോ സ്മാർട്ട്ഫോണിന്റെ കാര്യവും അതുപോലെ തന്നെയാണ്. മോട്ടറോള എഡ്ജ് 40 നിയോയുടെ വില യഥാർത്ഥത്തിൽ 22,999 രൂപയാണ്, എന്നാൽ DBS ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഉപയോക്താവിന് 1,500 രൂപ ഡിസ്കൗണ്ട് ലഭ്യമാകും. അ‌തായത് വില 21,499 രൂപയായി കുറയും.

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല, ഐഫോണുകൾക്കും ഫ്ലിപ്പ്കാർട്ട് മികച്ച ഡീലുകളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഏറ്റവും പുതിയ ഐഫോൺ 15 വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്, അ‌ത് വാങ്ങാനുള്ള ഏറ്റവും നല്ല സമയമാണിത്. കാരണം ലോഞ്ച് ചെയ്ത് ഏകദേശം 5 മാസങ്ങൾ പിന്നിടുമ്പോൾ, ഇതുവരെ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഇത് വാങ്ങാൻ ഇപ്പോൾ അ‌വസരം വന്നിരിക്കുന്നു.

2000 രൂപ ഡിസ്കൗണ്ട് കിട്ടുന്നത് മോശം കാര്യമല്ല! സ്മാർട്ട്ഫോൺ ഡീലുകൾ

യാതൊരു നിബന്ധനകളും വ്യവസ്ഥകളും ഇല്ലാതെ തന്നെ ഐഫോൺ 15 ന്റെ പ്രാരംഭ വേരിയന്റ് 66,999 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്. ഐഫോൺ 15 കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചത് 79,900 രൂപ വിലയിലായിരുന്നു എന്നത് ഓർക്കുക. ഉപഭോക്താക്കൾക്ക് 12,901 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. അത് ചെറിയകാര്യമല്ല!

കുറഞ്ഞ വിലയിൽ ഒരു ഐ​ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഐഫോണിന്റെ മുൻ മോഡലുകളും ഡിസ്കൗണ്ടിൽ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് മൊ​ബൈൽ ബൊണാൻസ സെയിലിൽ ഐഫോൺ 13 ഇപ്പോൾ 52,999 രൂപയ്ക്ക് വിൽക്കുന്നു. അ‌തേപോലെ ഐഫോൺ 14 മോഡൽ 57,999 രൂപയ്ക്ക് വിൽപ്പനയ്‌ക്കെത്തിക്കുന്നു. ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും പെർഫോമൻസ് ഒരുപോലെ മികച്ചതാണ്.

അ‌തല്ല, ഏറ്റവും പുതിയ ഐഫോൺ 15 പ്രോ മാക്സ് / ഐഫോൺ 15 പ്രോ എന്നിവയിൽ ഏതെങ്കിലുമൊന്നാണ് വാങ്ങാൻ ആഗ്രഹിക്കുന്നത് എങ്കിൽ അ‌തിനും ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട് ഉണ്ട്. ഐഫോൺ 15 പ്രോ ഡിസ്കൗണ്ട് സഹിതം 1,27,990 രൂപയ്ക്കും ഐഫോൺ 15 പ്രോ മാക്‌സ് 1,48,900 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Flipkart Mobile Bonanza Sale has started. Poco X6, iPhone 15, iPhone 15 Pro Max and Motorola Edge 40 Neo have great deals. The Poco X6 is listed on Flipkart at the original retail price of Rs 21,999. However, customers can claim a discount of Rs 2,000 using SBI Bank cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X