Home
Mobile

തേങ്ങാ വില ഇടിയുംപോലെ ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 15 വില വീണ്ടും കുറഞ്ഞു! ഇപ്പോൾ ഡിസ്കൗണ്ട് 17000 രൂപ

തേങ്ങയുടെയും റബറിന്റെയുമെല്ലാം വിലയിടിവ് നാം പലപ്പോഴും കേൾക്കാറുണ്ട്. ഇവയുടെ വിപണിയിലെ വില എപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ഐഫോൺ 15 ന്റെ വിലയും ഇതേപോലെ ചാഞ്ചാടിക്കൊണ്ടിരിക്കുന്നു. യഥാർഥത്തിൽ ആപ്പിളിന്റെ ഐഫോൺ 15 (iPhone 15) ന്റെ പ്രാരംഭ വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 79,900 രൂപ വിലയിലാണ്.

എന്നാൽ കഴിഞ്ഞ ആഴ്ച ഈ സ്മാർട്ട്ഫോൺ 64,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാകുമെന്ന് നാം കേട്ടിരുന്നു. ഇപ്പോൾ ഈ ആഴ്ച ആയപ്പോഴേക്കും വില വീണ്ടും കുറഞ്ഞിരിക്കുന്നു. ഇപ്പോൾ 62,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. ഇത് കേട്ട് ഉടൻ ആപ്പിൾ സ്റ്റോറിലേക്ക് വച്ചുപിടിക്കേണ്ട!

തേങ്ങാ വില ഇടിയുംപോലെ ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 15 വില വീണ്ടും കുറഞ്ഞു!

കാരണം ഐഫോൺ വില കഴിഞ്ഞ ആഴ്ച 64,999 രൂപയ്ക്ക് ലഭ്യമായിരുന്നതും ഇപ്പോൾ 62999 രൂപയ്ക്ക് ലഭ്യമായിരിക്കുന്നതും ഒരേ പ്ലാറ്റ്ഫോമിലാണ്. ഫ്ലിപ്പ്കാർട്ട് എന്ന ഇ-കൊമേഴ്സ് വമ്പനാണ് ഐഫോൺ കഴിഞ്ഞ ആഴ്ചത്തെക്കാൾ വിലക്കുറവിൽ ഈ ആഴ്ച വിൽപ്പന നടത്തിക്കൊണ്ടിരിക്കുന്നത്. 'മന്ത്-എൻഡ് മൊബൈൽ ഫെസ്റ്റ്' എന്നാണ് ഫ്ലിപ്പ്കാർട്ട് ഈ വിലക്കുറവ് മഹോത്സവത്തെ വിശേഷിപ്പിക്കുന്നത്.

മന്ത് എൻഡ് മൊബൈൽ ഫെസ്റ്റിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ട് ജനപ്രിയ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ടുകളും മറ്റ് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികളിൽ ഭൂരിഭാഗം പേരുടെയും ജനപ്രിയ സ്മാർട്ട്ഫോൺ ഐഫോൺ ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!. ഒരുപാട് പേർക്ക് ഐഫോൺ വാങ്ങണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ഉയർന്ന വില അ‌തിന് തടസമാകുന്നു.

തേങ്ങാ വില ഇടിയുംപോലെ ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 15 വില വീണ്ടും കുറഞ്ഞു!

ഈ അ‌വസരം തിരിച്ചറിഞ്ഞ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഐഫോണുകൾക്ക് എപ്പോഴും പ്രത്യേക പരിഗണന നൽകുകയും മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമാക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഈ മന്ത് എൻഡ് ​മൊ​ബൈൽ ഫെസ്റ്റിലും ഫ്ലിപ്പ്കാർട്ട് ആ പതിവ് ​കൈവിട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച കണ്ടതിനെക്കാൾ കുറഞ്ഞ വിലയും ഉയർന്ന ഡിസ്കൗണ്ടുകളും ഐഫോൺ 15ന് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്നു.

കഴിഞ്ഞ ആഴ്ച ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് സഹിതം ഐഫോൺ 15 ന്റെ 128ജിബി വേരിയന്റ് 66,999 രൂപയ്ക്ക് ആണ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാലിപ്പോൾ ഈ മോഡൽ 65,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തായത് കഴിഞ്ഞ ആഴ്ച ഏതാണ്ട് 13000 രൂപയാണ് ഡയറക്ട് ഡിസ്കൗണ്ട് ലഭിച്ചിരുന്നത് എങ്കിൽ ഇപ്പോഴത് 14000 രൂപയ്ക്കടുത്ത് എത്തിയിരിക്കുന്നു.

ഇത് കൂടാതെ സിറ്റി-ബ്രാൻഡഡ് ക്രെഡിറ്റ് EMI ഇടപാടുകൾക്ക് 3,000 രൂപ വരെ ഡിസ്കൗണ്ട് ഉണ്ട്. ഇത് കൂടാതെ മറ്റ് പല ബാങ്ക് ഓഫറുകളും ഉണ്ട്. കഴിഞ്ഞ ആഴ്ച ബാങ്ക് ഓഫറായി 2000 രൂപ മാത്രമാണ് ലഭ്യമായിരുന്നത്. അ‌ങ്ങനെയാണ് 66,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരുന്ന ഐഫോൺ 15 കഴിഞ്ഞ ആഴ്ച 64,999 രൂപയ്ക്ക് ലഭ്യമായത്.

തേങ്ങാ വില ഇടിയുംപോലെ ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 15 വില വീണ്ടും കുറഞ്ഞു!

ഇപ്പോൾ 65,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന ഐഫോൺ 15 ന് ബാങ്ക് ഡിസ്കൗണ്ടുകളായി 3000 രൂപ വരെ എക്സ്ട്രാ ഡിസ്കൗണ്ട് കിട്ടും. അ‌ങ്ങനെയാണ് ഇപ്പോഴിത് 62,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്നത്. ഈ ബാങ്ക് ഓഫറുകൾക്ക് പുറമേ ആകർഷകമായ എക്സ്ചേഞ്ച് ഓഫർ ഇപ്പോഴും ലഭ്യമാണ്.

പഴയ ഐഫോണിന് എക്സ്ചേഞ്ച് മൂല്യമായി പരമാവധി 54,990 രൂപ വരെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത തുടങ്ങിയ കാര്യങ്ങൾ അ‌നുസരിച്ചായിരിക്കും എക്സ്ചേഞ്ച് ഡിസ്കൗണ്ട് നിശ്ചയിക്കപ്പെടുക എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. സാധ്യമായ പരമാവധി എക്സ്ചേഞ്ച് ഡിസ്കൗണ്ട് നേടണമെങ്കിൽ ഐഫോൺ-14 പ്രോ മാക്സ് പോലുള്ള ഉയർന്ന മൂല്യമുള്ള ഫോണുകൾ വേണ്ടിവരും.

ഐഫോൺ 15 യുടെ വിവിധ വേരിയന്റുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാണ്. എങ്കിലും ചില വേരിയന്റുകൾ സ്റ്റോക്കില്ല എന്നതിനാൽ ഇഷ്ട​വേരിയന്റ് സ്വന്തമാക്കാൻ പറ്റിയെന്നുവരില്ല. ഐഫോൺ 15ന് ഈ വർഷം ലഭിക്കുന്ന ഏറ്റവും വലിയ ഡിസ്കൗണ്ട് ആണ് ഇപ്പോഴത്തേത്. ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ വർഷം ഇതുവരെ ഐഫോൺ 15 മോഡൽ ലഭ്യമായിട്ടില്ല.

More from GizBot

Best Mobiles in India

English summary
The price of iPhone 15 has been reduced again on the e-commerce platform Flipkart. The iPhone 15 is currently listed at Rs 65,999. The iPhone 15 will be available for Rs 62,999 if the bank offer is also availed. Flipkart has made this special discount available as part of its 'Month-End Mobile Fest' sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X