ഈ പേര് കുറിച്ചുവച്ചോ; 14,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാകുന്ന സാംസങ്ങിന്റെ മികച്ച 5ജി സ്മാർട്ട്ഫോൺ

|

നിരവധി ഇന്ത്യക്കാരുടെ സ്മാർട്ട്ഫോൺ(Smartphone) മോഹങ്ങൾ സാധ്യമാക്കിയ ഇ-കൊമേഴ്സ് വമ്പനാണ് ഫ്ലിപ്കാർട്ട്. ആകർഷകമായ വിലക്കുറവും ഓഫറുകളും നൽകുന്നതിൽ പിശുക്ക് കാട്ടാത്ത ഫ്ലിപ്കാർട്ട് ​ഇപ്പോഴും നിരവധി ഓഫറുകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. അ‌തിൽ ശ്രദ്ധേയമായ ഒന്നാണ് സാംസങ്ങിന്റെ 5ജി സ്മാർട്ട്ഫോണുകളിലൊന്നായ ഗ്യാലക്സി എഫ് 23 യ്ക്ക് ഇപ്പോൾ നൽകിയിരിക്കുന്ന വിലക്കുറവ്. 22,999 രൂപ വിലവരുന്ന ഗ്യാലക്സി എഫ് 23 5ജി 14,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

4ജിയിൽനിന്ന് 5ജിയിലേക്ക്

4ജിയിൽനിന്ന് 5ജിയിലേക്ക് മാറാൻ ഇന്ത്യയിലെ ടെലിക്കോം മേഖല തയാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്. ചില ഇന്ത്യൻ നഗരങ്ങളിൽ ജിയോയും എയർടെലും തങ്ങളുടെ 5ജി സേവനങ്ങൾ ആരംഭിക്കുകയും പരീക്ഷണ ഘട്ടമെന്ന നിലയിൽ ഉപയോക്താക്കൾക്ക് സൗജന്യമായിത്തന്നെ 5ജി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. 5ജിയിലേക്ക് മാറാൻ കമ്പനികൾ തയാറെടുക്കുന്നതുപോലെ, 5ജി സേവനങ്ങൾ ആസ്വദിക്കാൻ നമ്മളും 5ജി സ്മാർട്ട്ഫോണിലേക്ക് മാറണം.

'അ‌മ്പോ അ‌ത് കലക്കി'! ഇനി വാട്സ്ആപ്പിലൂടെ സൗജന്യമായി ക്രെഡിറ്റ് സ്കോറും അ‌റിയാം; ഇതാ ഇങ്ങനെ...'അ‌മ്പോ അ‌ത് കലക്കി'! ഇനി വാട്സ്ആപ്പിലൂടെ സൗജന്യമായി ക്രെഡിറ്റ് സ്കോറും അ‌റിയാം; ഇതാ ഇങ്ങനെ...

മാറ്റത്തിന്റെ ഭാഗമാകാൻ ഒരുങ്ങി

ആളുകൾ 5ജിയിലേക്ക് മാറാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെ മൊ​ബൈൽ നിർമാതാക്കളും ഈ മാറ്റത്തിന്റെ ഭാഗമാകാൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 4ജി സ്മാർട്ട്ഫോണുകളെ ഉപേക്ഷിച്ച് 5ജി ഫോൺ വാങ്ങി ടെക്നോളജിയുടെ പുതിയ തലത്തിലേക്ക് കടക്കാൻ തയാറെടുക്കുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഒരു ഓപ്ഷൻ ആണ് സാംസങ് ഗ്യാലക്സി എഫ് 23. ഫ്ലിപ്കാർട്ട് നൽകുന്ന വിലക്കുറവ് കൂടി കണക്കിലെടുത്താൽ ഗ്യാലക്സി എഫ് 23 യുടെ സൗന്ദര്യം കൂടുന്നതായി നിങ്ങൾക്ക് തോന്നും.

ഓഫർ വിലയ്ക്ക് പുറമേ
 

ഓഫർ വിലയ്ക്ക് പുറമേ വിവിധ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഈ സാംസങ് ഫോണിന് ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് നല്ലൊരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗഹിക്കുന്നവർക്ക് ഉള്ള നല്ലൊരു അ‌വസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത് എന്ന് പറയേണ്ടിവരും. സാംസങ്ങിൽനിന്ന് എത്തിയ ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ എന്തൊക്കെയാണ് എന്ന് നോക്കാം...

ഡാറ്റ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പുതിയ 4ജി ഡാറ്റ വൌച്ചർ അവതരിപ്പിച്ച് എയർടെൽഡാറ്റ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പുതിയ 4ജി ഡാറ്റ വൌച്ചർ അവതരിപ്പിച്ച് എയർടെൽ

സാംസങ് ഗ്യാലക്സി എഫ് 23 5ജി

ഈ വർഷം മാർച്ചിലാണ് സാംസങ് ഗ്യാലക്സി എഫ് 23 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങിയത്. 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് എഫ് 23 യ്ക്ക് ഉള്ളത്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുമുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്.
ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി എസ്ഒസി പ്രോസസറാണ് എഫ് 23 യുടെ കരുത്ത്.

4ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ്

4ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റാണ് 14,999 രൂപയ്ക്ക് ലഭിക്കുക. ഇതു കൂടാതെ 6 ജിബി റാമിന്റെയും 128 ജിബി ഇന്റേണൽ സ്റ്റോറേജിന്റെയും മറ്റൊരു വേരിയന്റും ഫ്ലിപ്കാർട്ടിൽ ലഭ്യമാണെങ്കിലും 1000 രൂപയോളം അ‌ധികമായി നൽകണം. അക്വാ ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക. ആൻഡ്രോയിഡ് 12 അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വൺ യുഐ 4.1ലാണ് പ്രവർത്തനം.

കാർഡി​ല്ലാതെയും എടിഎമ്മിൽനിന്ന് കാശെടുക്കാം (കുത്തിപ്പൊളിച്ചല്ല)!കാർഡി​ല്ലാതെയും എടിഎമ്മിൽനിന്ന് കാശെടുക്കാം (കുത്തിപ്പൊളിച്ചല്ല)!

50 മെഗാപിക്സലിന്റെ പ്രധാന ക്യാമറ

50 മെഗാപിക്സലിന്റെ പ്രധാന ക്യാമറയടക്കം മൂന്ന് പിൻക്യാമറകൾ ആണ് എഫ് 23 നൽകുന്നത്. സാംസങ് ഐസോസെൽ ഐൻ1 പ്രൈമറി സെൻസറും എഫ്/1.8 ലെൻസുമുള്ള ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറുമാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും

128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് സാംസങ് ഗാലക്‌സി എഫ്23 5ജിയിൽ ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. 5ജി, 4ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ. 25വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000എംഎഎച്ച് ബാറ്ററിയും സാംസങ് ഗാലക്‌സി എഫ്23 5ജിയിൽ നൽകിയിട്ടുണ്ട്. അഡാപ്റ്റീവ് പവർ സേവിംഗ് സാങ്കേതികവിദ്യയും ഫോണിന്റെ മറ്റൊരു സവിശേഷതയാണ്.

ചെലവ് ചുരുക്കാൻ 'മകളെ' പട്ടിണിക്കിട്ട് കൊല്ലുമോ? വിളികേൾക്കാൻ മിടുമിടുക്കി അ‌ലക്സ ഇനി എത്രനാളുണ്ടാകും!ചെലവ് ചുരുക്കാൻ 'മകളെ' പട്ടിണിക്കിട്ട് കൊല്ലുമോ? വിളികേൾക്കാൻ മിടുമിടുക്കി അ‌ലക്സ ഇനി എത്രനാളുണ്ടാകും!

Best Mobiles in India

English summary
The Samsung Galaxy F23 is a great option for those who are ready to ditch their 4G smartphones and step into a new level of technology with a 5G phone. Flipkart has reduced the price of the Galaxy F23 5G from Rs 22,999 to Rs 14,999. Apart from this, Flipkart provides various bank offers and exchange offers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X