പിക്സൽ ഫോണുകൾക്ക് കിടിലൻ ഡീലുകളുമായി ഫ്ലിപ്പ്കാർട്ട് | Flipkart
ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അടിപൊളി ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് ഓഫർ ചെയ്യുന്നത്. 2022 ജൂലൈ മാസത്തിൽ ഇന്ത്യയിൽ ലോഞ്ച് ആയ ഡിവൈസ് ഇന്നും ജനപ്രീതിയുള്ള സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. ഫസ്റ്റ് ജനറേഷൻ ടെൻസർ ചിപ്പ്സെറ്റും ഒഎൽഇഡി ഡിസ്പ്ലെയുമെല്ലാം ഫീച്ചർ ചെയ്താണ് ഫോൺ എത്തുന്നത്.
ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായ ബാങ്ക് ഓഫറുകൾ ബുദ്ധിപരമായി ഉപയോഗിക്കുന്നവർക്കാണ് ഗൂഗിൾ പിക്സൽ സീരീസിലെ ഈ കിടിലൻ ഫോൺ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ സാധിക്കുന്നത്. ഓഫറുകളിലൂടെ ഫോണിന്റെ നിരക്ക് 27,499 രൂപ വരെയായി കുറയ്ക്കാൻ കഴിയും. അപ്പോൾ പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെല്ലാം നേരെ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോളൂ. ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിന് ലഭിക്കുന്ന ഓഫറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ അവതരിപ്പിക്കപ്പെട്ടതിന് ശേഷം പ്രീമിയം ആൻഡ്രോയ്ഡ് സെഗ്മെന്റിലെ വലിയ പേരുകളിൽ ഒന്നാണ് ഗൂഗിൾ പിക്സൽ 6എ. ഏതാനും മാസങ്ങളായി നിരവധി സെയിൽ ഇവന്റുകളിലൂടെയും ബാങ്ക് ഓഫറുകളിലൂടെയുമെല്ലാം വൻ ഡിസ്കൌണ്ടുകളാണ് ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ട് നൽകി വരുന്നത്. 43,999 രൂപയാണ് ലോഞ്ച് സമയത്തെ പിക്സൽ 6എ സ്മാർട്ട്ഫോണിന്റെ വില. വിവിധ ഓഫറുകളിലൂടെ ഡിവൈസിന്റെ വില 32,000 രൂപയിൽ താഴേക്ക് കൊണ്ട് വരികയും ചെയ്തിരുന്നു.
നിലവിൽ ലഭ്യമായ ഏറ്റവും മികച്ച ഡീലിലാണ് ഫ്ലിപ്പ്കാർട്ടിൽ പിക്സൽ 6എ സ്മാർട്ട്ഫോൺ വിൽക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ഡിവൈസിന് 31,999 രൂപയായിരുന്നു വില. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ നടക്കുന്ന ഇലക്ട്രോണിക്‌സ് സെയിലിൽ 28,999 രൂപയ്ക്കാണ് പിക്സൽ 6എ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാഴ്ചയ്ക്കിടയിൽ 3,000 രൂപയുടെ ഡിസ്കൌണ്ട് ഫോണിന് നൽകിയെന്ന് സാരം.

ഇത് കൂടാതെ തന്നെ പ്ലാറ്റ്ഫോമിൽ ലഭ്യമായ വിവിധ ബാങ്ക് ഓഫറുകളും യൂസേഴ്സിന് ഉപയോഗപ്പെടുത്താൻ കഴിയും. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിന്റെ പ്രൈസ് ഇനിയും കുറയ്ക്കാൻ കഴിയും. 1,500 രൂപ വരെയുള്ള ഡിസ്കൌണ്ടാണ് വിവിധ കാർഡുകളിലൂടെയും മറ്റും യൂസേഴ്സിന് ലഭിക്കുക. Flipkart യൂസേഴ്സിന് ലഭിക്കുന്ന ബാങ്ക് ഓഫറുകളിൽ ചിലത് ചുവടെ ലിസ്റ്റ് ചെയ്തിരിക്കുന്നു.
• സിറ്റി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിനും ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം ഡിസ്കൌണ്ട് ( 1,500 രൂപ വരെ )
• ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം ഡിസ്കൌണ്ട് ( 1,000 രൂപ വരെ )
• ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക്
• ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം ഡിസ്കൌണ്ട് ( 1,000 രൂപ വരെ )
• ഇൻഡസ്ഇൻഡ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം ഡിസ്കൌണ്ട് ( 1000 രൂപ വരെ )

Google Pixel 6a ഫീച്ചറുകൾ : 6.1 ഇഞ്ച് വലിപ്പമുള്ള എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോൺ ഫസ്റ്റ് ജനറേഷൻ ടെൻസർ ചിപ്പ്സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിലുണ്ട്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ 12.2 എംപി വരുന്ന പ്രൈമറി സെൻസറും 12 എംപി അൾട്ര വൈഡ് സെൻസറുമാണ് നൽകിയിരിക്കുന്നത്.
8 എംപി സെൽഫി സെൻസറും ഗൂഗിൾ പിക്സൽ 6എയുടെ സവിശേഷതയാണ്. 4410 mAh കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഈ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിൽ കമ്പനി ഓഫർ ചെയ്യുന്നു. അഞ്ച് വർഷത്തേക്കുള്ള സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിനൊപ്പമുണ്ട്.


Click it and Unblock the Notifications








