ഇനി എന്നും ഹോളി! ഐഫോൺ 13 ന് കിടിലൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് ഫ്ലിപ്പ്കാർട്ട്
ഐഫോൺ ആരാധകരെ വശീകരിക്കുന്ന കിടിലൻ ഓഫറുമായി ഫ്ലിപ്പ്കാർട്ട്. ഹോളിക്ക് മുന്നോടിയായി സ്‌മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഉയർന്ന വില താങ്ങാൻ കഴിയാത്തതിനാൽ ഐഫോൺ എന്ന സ്വപ്നം ഉപേക്ഷിച്ചവർ ധാരാളം ഉണ്ട്. അതിനാൽത്തന്നെ കടുത്ത ഐഫോൺ പ്രേമികൾക്ക് സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുവർണാവസരമാണിത്.
ഇപ്പോൾ ഐഫോൺ 13 ബാങ്ക് ഓഫറുകൾക്കൊപ്പം 60,000 രൂപയ്ക്ക് താഴെ വാങ്ങാം എന്നാണ് ഫ്ലിപ്കാർട്ട് പറയുന്നത്. എക്സ്ചേഞ്ച് ഓഫറും നിലവിലുണ്ടെന്നും പഴയ സ്മാർട്ട്ഫോണുകൾക്ക് മികച്ച മൂല്യം ലഭിക്കുമെന്നും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. പകരം നൽകുന്നത് പഴയ ഐഫോൺ ആണെങ്കിൽ മാന്യമായ വില ലഭിക്കും എന്നാണ് വിവരം.

പഴയ ഐഫോൺ ഉപയോഗിച്ചുവരുന്നതിൽനിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നവർക്കും മോഹം കൊണ്ട് ഐഫോൺ വാങ്ങാൻ ശ്രമിക്കുന്നവർക്കും ഫ്ലിപ്പ്കാർട്ട് നൽകുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനെപ്പറ്റി കാര്യമായി ആലോചിക്കാവുന്നതാണ്. ഏറ്റവും പുതിയ ഐഫോൺ 14 വാങ്ങാൻ ഏതാണ്ട് 70000 രൂപയോളം വരും. അത്രയും തുക മുടക്കാൻ കഴിയാത്തവർ ധാരാളമുണ്ട്.
എന്നാൽ പഴയൊരു ഐഫോണോ, മറ്റേതെങ്കിലും സ്മാർട്ട്ഫോണോ പകരം നൽകാനുണ്ട് എങ്കിൽ അത്യാവശ്യം നല്ല വിലക്കുറവിൽ ബാങ്ക് ഓഫറുകൾ സഹിതം ഒരു 45,000 രൂപയിൽ താഴെ വിലയിലെങ്കിലും ഐഫോൺ സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ടിന്റെ എക്സ്ചേഞ്ച് ഓഫർ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞാൽ ഏതാണ്ട് 39,999 രൂപ വരെ വിലയിൽ ഐഫോൺ സ്വന്തമാക്കാം.
ഐഫോൺ 13 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 61,999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എങ്കിലും എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച്, നിങ്ങൾക്ക് 2000 രൂപ തൽസമയ ഡിസ്കൗണ്ട് ലഭിക്കുന്നു. ഇടപാട് കൂടുതൽ ആകർഷകമാക്കാൻ കിടിലൻ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വയ്ക്കുന്നു.

ഉപയോക്താക്കൾ എക്സ്ചേഞ്ച് നൽകുന്ന ഫോണിന് പരമാവധി 23,000 രൂപ വരെ ആണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. പഴയ ഐഫോണുകൾക്കാണ് കൂടുതൽ ഡിമാൻഡ്. ഉദാഹരണത്തിന്, നിങ്ങൾക്ക് ഐഫോൺ12 ഉണ്ടെങ്കിൽ, 20,000 രൂപ വരെ എളുപ്പത്തിൽ ലഭിക്കാൻ സാധ്യതയുണ്ട്. അതല്ല ഐഫോൺ 11 ആണെങ്കിൽ, എക്സ്ചേഞ്ച് മൂല്യമായി 18,000 രൂപവരെയെങ്കിലും ലഭിച്ചേക്കും.
എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണുകളുടെ പഴക്കവും നിലവിലെ പ്രവർത്തന ശേഷിയും ഒക്കെ വിലയിരുത്തിയാകും എക്സ്ചേഞ്ച് തുക നിശ്ചയിക്കുക എന്നകാര്യം ഓർക്കേണ്ടതുണ്ട്. ഐഫോൺ 14 നെക്കാൻ ഒട്ടും മോശക്കാരനല്ല ഐഫോൺ 13. ഐഫോൺ 14 ഏതാണ്ട് എല്ലാ ഫീച്ചറുകളും 13 ലും ഉപയോക്താക്കൾക്ക് ലഭ്യമാകും.
A15 ബയോണിക് 5nm Hexa-core പ്രോസസർ കരുത്തിലാണ് ഐഫോൺ 13 എത്തുന്നത്. 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ഐഫോൺ 13 ലഭ്യമാണ്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലേ ആണ് ഇതിലുള്ളത്.

12 എംപി-പ്രൈമറി ക്യാമറയും 12 മെഗാപിക്‌സൽ അൾട്രാ വൈഡും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഐഫോൺ 13-ൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ഐഫോണുകളുടെ ബാറ്ററി സവിശേഷതകൾ ആപ്പിൾ വെളിപ്പെടുത്തുന്നില്ലെങ്കിലും, 20W വരെ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 3240എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു.
അതേസമയം, ഐഫോൺ 14 നേർത്ത ബെസലുകളുള്ള 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED പാനലുമായാണ് എത്തുന്നത്. എച്ച്ഡിആറിനെ പിന്തുണയ്ക്കുന്ന ഡിസ്‌പ്ലേ 1200-നിറ്റ് തെളിച്ചവും ഫേസ് ഐഡി സെൻസറുകളുമായാണ് വരുന്നത്. 60Hz എന്ന സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റും ഉണ്ട്. ഏറ്റവും പുതിയ ഐഒഎസ് 16 ൽ ആണ് പ്രവർത്തനം.
16 - കോർ എൻപിയുവും 5 - കോർ ഗ്രാഫിക്‌സ് പ്രോസസറും ഉള്ള എ15 ബയോണിക് ചിപ്പാണ് ഐഫോൺ 14 ന് കരുത്ത് പകരുന്നത്. 4 ജിബി വരെ റാമും 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്.


Click it and Unblock the Notifications








