ഐഫോൺ 14 വൻ വിലക്കുറവുമായി ഫ്ലിപ്പ്കാർട്ട്; ഐഫോൺ 13ന്റെ വിലയുമായുള്ള വ്യത്യാസം 3000 രൂപ മാത്രം!
ഏറ്റവും പുതിയ ഐഫോൺ ഏറ്റവും വിലക്കുറവിൽ എങ്ങനെ സ്വന്തമാക്കാം എന്ന് ആലോചിച്ച് നടക്കുന്നവർക്ക് സുവർണാവസരം തുറന്നു നൽകി ഫ്ലിപ്പ്കാർട്ട്. ഇടയ്ക്കിടയ്ക്ക് ആപ്പിൾ ഫോണുകൾക്ക് വൻ വിലക്കുറവ് വാഗ്ദാനം ചെയ്യാറുള്ള ഫ്ലിപ്പ്കാർട്ട്, ലോഞ്ചിന് ശേഷം ഐഫോൺ 14 ന് നൽകുന്ന ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നാണ് ഇപ്പോഴത്തേത്.
ഐഫോൺ 13 ന്റെ വിലയോട് അടുത്തുനിൽക്കുന്ന വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഇപ്പോൾ ഐഫോൺ 14 വാങ്ങാൻ സൗകര്യമുണ്ട് എന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഫ്ലിപ്പ്കാർട്ടിൽ ഇരുഫോണുകളുടെയും വിലകൾ തമ്മിൽ ഏതാണ്ട് 3000 രൂപയുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. 2022 സെപ്റ്റംബറിൽ ആണ് ഐഫോൺ 14 പുറത്തിറങ്ങിയത്.

തുടർന്നിങ്ങോട്ട് 79,999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഐഫോൺ 14 ലിസ്റ്റ് ചെയ്തിരുന്നത്. ഓഫർ സെയിലുകൾ നടക്കുന്ന അവസരങ്ങളിൽ ഈ വിലയിൽ കുറവ് വാരാറുണ്ട് എങ്കിലും ഇപ്പോഴത്തെ അത്രയും വിലക്കുറവ് ഇതിനുമുമ്പ് ലഭ്യമായിട്ടില്ല എന്നാണ് സൂചന. 15,000 രൂപവരെ ഡിസ്കൗണ്ടാണ് ഐഫോൺ 14 ന് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിൽ നിലവിൽ 68,999 രൂപയ്ക്കാണ് ഐഫോൺ 14 നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 11,000 രൂപയുടെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്നു. ഇതുകൂടാതെ ബാങ്ക് ഓഫറും ലഭ്യമാണ്. 4000 രൂപയാണ് ബാങ്ക് ഓഫറായി ലഭിക്കുക. ഇത് പ്രയോജനപ്പെടുത്തുമ്പോൾ വില വീണ്ടും കുറയുന്നു.
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയായ 64,999 രൂപയ്ക്ക് ഐഫോൺ 14 ലഭ്യമാകും എന്നാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. ഐഫോൺ 14 ന്റെ 128 സ്റ്റോറേജുള്ള റെഡ്കളർ വേരിയന്റ് ആണ് ഈ വിലയിൽ ലഭ്യമാകുക. കളർ മാറുന്നതിന് അനുസരിച്ച് വിലയിലും വ്യത്യാസം ഉണ്ടാകും.

69,999 രൂപയ്ക്കാണ് ഐഫോൺ 13 ആപ്പിൾ ഓൺലൈൻ സ്റ്റോർ വഴി വിൽക്കുന്നത്. അതേസമയം ഫ്ലിപ്പ്കാർട്ടിൽ 61,999 രൂപ പ്രാരംഭ വിലയിലാണ് ഐഫോൺ 13 ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും വിലക്കുറവിൽ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഇല്ലാത്തവർക്കും ഐഫോൺ 13 തെരഞ്ഞെടുക്കാവുന്നതാണ്.
ഐഫോൺ 14 നോട് അടുത്തുനിൽക്കുന്ന ഫീച്ചറുകൾ ലഭ്യമാകും എന്നതാണ് ഐഫോൺ 13 ന്റെ പ്രത്യേകത. എന്നാൽ ഏറ്റവും പുതിയ ഐഫോൺ തന്നെ വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് 3000 രൂപ അധികം നൽകിയാൽ ആ ആഗ്രഹം നിറവേറ്റാൻ സാധിക്കും എന്നതാണ് ഇപ്പോൾ ലഭ്യമായിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ഓഫറിന്റെ പ്രത്യേകത.

128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ഐഫോൺ 13 ലഭ്യമാണ്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലേ ആണ് ഇതിലുള്ളത്. A15 ബയോണിക് 5nm Hexa-core പ്രോസസർ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നു.
ഐഫോണുകളുടെ ബാറ്ററി സവിശേഷതകൾ ആപ്പിൾ വെളിപ്പെടുത്തുന്നില്ലെങ്കിലും, 20W വരെ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 3240എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. 12 എംപി-പ്രൈമറി ക്യാമറയും 12 മെഗാപിക്‌സൽ അൾട്രാ വൈഡും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഐഫോൺ 13-ൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
16 - കോർ എൻപിയുവും 5 - കോർ ഗ്രാഫിക്‌സ് പ്രോസസറും ഉള്ള എ15 ബയോണിക് ചിപ്പ് കരുത്തിലാണ് ഐഫോൺ 14 ന് എത്തുന്നത്. 4 ജിബി വരെ റാമും 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്.


Click it and Unblock the Notifications








