വില കൊണ്ട് ഞെട്ടിച്ച ഫോണിന് ഇപ്പോൾ ഡിസ്കൗണ്ടുകളുടെ ചാകര! നത്തിങ് ഫോൺ 3 പാതിവിലയ്ക്ക് വാങ്ങാം
വില കൊണ്ട് വിവാദം സൃഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്നുവന്ന സ്മാർട്ട്ഫോൺ ആണ് നത്തിങ് ഫോൺ 3. തങ്ങളുടെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോൺ എന്ന പരിചയപ്പെടുത്തലുമായി നത്തിങ് അവതരിപ്പിച്ച നത്തിങ് ഫോൺ 3 (Nothing Phone 3) യുടെ വില അംഗീകരിക്കാൻ ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർ ആദ്യമൊന്ന് മടിച്ചു എന്നുവേണം കരുതാൻ. എന്നാൽ തുടക്കത്തിലെ വില വിവാദങ്ങളെ കിടിലൻ ഡിസ്കൗണ്ടുകളിലൂടെ ഇപ്പോൾ മറികടന്നിരിക്കുകയാണ് നത്തിങ്. വേണമെന്ന് വച്ചാൽ ബാങ്ക് ഓഫറുകളുടെയും എക്സ്ചേഞ്ച് ഡീലുകളുടെയും സഹായത്താൽ പാതിയിൽ താഴെ വിലയിൽ പോലും പുതിയ നത്തിങ് ഫോൺ 3 സ്വന്തമാക്കാൻ ഇപ്പോൾ അവസരമുണ്ട്.
നത്തിങ് ഫോൺ 3യുടെ 12GB + 256GB വേരിയന്റിന് 79,999 രൂപയും 16GB + 512GB വേരിയന്റിന് 89,999 രൂപയുമാണ് ഇന്ത്യയിലെ വില. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ പ്രീമിയം ഫോൺ വിൽപ്പനയ്ക്ക് എത്തിയിട്ടുള്ളത്. അതിനാൽത്തന്നെ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടുകൾ ഈ ഫോണിന് ലഭ്യമായിരിക്കുന്നു. അതിലേറ്റവും ശ്രദ്ധേയം ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫറാണ്.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നത്തിങ് ഫോൺ 3 വാങ്ങുന്നവർക്ക് 10000 രൂപയുടെ ഡിസ്കൗണ്ട് ആണ് ലഭ്യമാകുക. ഇതോടെ വില 69999 രൂപയായി കുറയും. ഇനിയും വില കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുക വഴി വൻ വിലക്കുറവ് സ്വന്തമാക്കാം.
പരമാവധി 43949 രൂപ വരെയാണ് എക്സ്ചേഞ്ച് ഡിസ്കൗണ്ടായി ലഭ്യമാകുക. എന്നാൽ ഉപയോക്താക്കൾ നൽകുന്ന പഴയ ഫോണുകളുടെ മോഡൽ, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷമാകും ഫ്ലിപ്പ്കാർട്ടിൽ അന്തിമ മൂല്യം നിശ്ചയിക്കപ്പെടുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഞങ്ങൾ എക്സ്ചേഞ്ചിനായി തെരഞ്ഞെടുത്തത് വൺപ്ലസ് 12 ആണ്. അതിന് 36000+ രൂപ ഡിസ്കൗണ്ട് ആണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്തത്.

ഈ എക്സ്ചേഞ്ച് ഡീലും മുൻപ് പറഞ്ഞ ബാങ്ക് ഡിസ്കൗണ്ടും സഹിതം 40000 രൂപയോട് അടുത്ത വിലയിൽ നത്തിങ് ഫോൺ 3 വാങ്ങാൻ സാധിക്കുന്നുണ്ട്. അതിനർഥം, വില കാരണം വാങ്ങാൻ വളരെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞിരുന്ന ഈ സ്മാർട്ട്ഫോൺ പാതിയിലും താഴെ വിലയിൽ വാങ്ങാനുള്ള അവസരങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്നാണ്.
നത്തിങ് ഫോൺ 3യുടെ പ്രധാന ഫീച്ചറുകൾ: 3.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm പ്രോസസർ, 6.67-ഇഞ്ച് 1.5K 30-120Hz AMOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, അഡ്രിനോ 825 GPU, 12GB/ 16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം (50MP മെയിൻ ക്യാമറ + 50MP 114° അൾട്രാ-വൈഡ് ക്യാമറ+ 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ), 50MP ഫ്രണ്ട് ക്യാമറ, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.5 (5 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും).

65W വയർഡ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, 5W റിവേഴ്സ് വയർലെസ് ചാർജിംഗ് പിന്തുണകളുള്ള 5500mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, ഡ്യുവൽ സിം (നാനോ + eSIM), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയൊക്കെയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








