Home
Mobile

ഫ്ലിപ്പ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക് ഡെയ്‌സ് സെയിൽ: ഓഫറുകൾ, ഡിസ്കൗണ്ടുകൾ എന്നിവയറിയാം

ഓപ്പോ ഫന്റാസ്റ്റിക് ഡേയ്‌സ് സെയിൽ ഓഫർ ഇ-കൊമേഴ്‌സ് പോർട്ടലായ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ തത്സമയമാണ്. നാല് ദിവസത്തെ വിൽപ്പന 2020 ജൂൺ 5 ന് അവസാനിക്കും. കൂടാതെ തിരഞ്ഞെടുത്ത ഓപ്പോ സ്മാർട്ട്‌ഫോണുകളിൽ നിങ്ങൾക്ക് ആകർഷകമായ കിഴിവുകൾ ലഭിക്കുന്നതാണ്. 12,000 രൂപ വരെയുള്ള കിഴിവ് കൂടാതെ, ഓപ്പോ സ്മാർട്ട്‌ഫോണുകൾക്ക് മറ്റ് ശ്രദ്ധേയമായ ഓഫറുകളായ ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും അധിക എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ലഭ്യമാണ്.

 ഓപ്പോ സ്മാർട്ട്‌ഫോണുകൾ

തിരഞ്ഞെടുത്ത ഓപ്പോ സ്മാർട്ട്‌ഫോണുകൾ വിൽപ്പന സമയത്ത് ഒഴിവാക്കാനാവാത്ത വിലക്കിഴിവിൽ ലഭ്യമാണ്. എന്നതിനാൽ, നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്‌ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാവുന്നതാണ്. ഓപ്പോ ഫന്റാസ്റ്റിക് ഡേയ്‌സ് വിൽപ്പന സമയത്ത് തിരഞ്ഞെടുത്ത ഓപ്പോ സ്മാർട്ട്‌ഫോണുകളിലെ ഓഫറുകൾ ഇവിടെ പരിശോധിക്കാവുന്നതാണ്.

ഓപ്പോ എഫ്11 പ്രോയിൽ 44% കിഴിവ്

ഓപ്പോ എഫ്11 പ്രോയിൽ 44% കിഴിവ്

സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കുന്നതിനായി 16 എംപി പോപ്പ്-അപ്പ് ക്യാമറ മൊഡ്യൂൾ പോലുള്ള ഹൈലൈറ്റുകളാണ് ഓപ്പോ എഫ്11 പ്രോയുടെ പ്രധാന സവിശേഷതകൾ. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസും ഉള്ള സ്മാർട്ട്‌ഫോണിന് യഥാർത്ഥത്തിൽ 29.990 രൂപയാണ് വില വരുന്നത്. എന്നാൽ, ഇപ്പോൾ 17,990 രൂപ കിഴിവിൽ ഈ സ്മാർട്ഫോൺ ലഭ്യമാണ്.

ഓപ്പോ റെനോ 10x സൂമിന് 25% കിഴിവ്

ഓപ്പോ റെനോ 10x സൂമിന് 25% കിഴിവ്

ഓപ്പോ കോർ സ്നാപ്ഡ്രാഗൺ 855 SoC അവതരിപ്പിക്കുന്ന ഓപ്പോ റെനോ 10x സൂമിന്‌ വരുന്നത് ഒരു പഴയ ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റ്, 48 എംപി പ്രൈമറി ക്യാമറ സെൻസർ, സെൽഫി സെൻസറിനായി ഒരു ഷാർക്ക് ഫിൻ പോപ്പ്-അപ്പ് ക്യാമറ മൊഡ്യൂൾ എന്നിവയാണ്. അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സൂമിന് അനവധി സവിശേഷതകളൂം വരുന്നു. റെനോ 10x സൂമിന് 38,990 രൂപയാണ് യഥാർത്ഥ വില വരുന്നത് 41,990 രൂപയാണ്. ഇതിനായി പ്രീപേ ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ ലഭിക്കും.

ഓപ്പോ റെനോ 2 ന് 2% കിഴിവ്

ഓപ്പോ റെനോ 2 ന് 2% കിഴിവ്

ഓപ്പോ റെനോ 2 8 ജിബി റാം, പ്രാഥമിക 48 എംപി സെൻസറുള്ള ക്വാഡ് ക്യാമറ സജ്ജീകരണം എന്നിവ നൽകുന്നു. 6.5 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, ഒക്ടാകോർ സ്നാപ്ഡ്രാഗൺ 730 ജി പ്രോസസർ എന്നിവയും അതിലേറെയും റെനോ 2 ന്റെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു. ഈ സ്മാർട്ട്‌ഫോൺ ഇപ്പോൾ 33,990 രൂപ വിലക്കിഴിവിൽ ലഭ്യമാണ്.

ഓപ്പോ റെനോ 3 പ്രോയ്ക്ക് 3% കിഴിവ്

ഓപ്പോ റെനോ 3 പ്രോയ്ക്ക് 3% കിഴിവ്

ഓപ്പോ റെനോ 3 പ്രോ 44 എംപി ക്യാമറ സെൻസറുള്ള മുൻവശത്ത് ഡ്യൂവൽ ക്യാമറ സജ്ജീകരണം കൊണ്ടുവരുന്നു. 30W VOOC ഫാസ്റ്റ് ചാർജിംഗ് ടെക്കിനെ പിന്തുണയ്‌ക്കുന്ന 4250mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിലുള്ളത്. റെനോ 3 പ്രോ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 31,990 രൂപ വിലക്കിഴിവിൽ ലഭ്യമാണ്.

ഓപ്പോ എ7 ന് 42% കിഴിവ്

ഓപ്പോ എ7 ന് 42% കിഴിവ്

ഓപ്പോ എ7 ഇപ്പോൾ 10,990 രൂപ വിലക്കിഴിവിൽ ലഭ്യമാണ്. 6.2 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 450 SoC, പിൻഭാഗത്ത് ഡ്യുവൽ ക്യാമറ മൊഡ്യൂൾ, 16 എംപി സെൽഫി ക്യാമറ സെൻസർ, 4230 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ഫോണിലുള്ളത്.

Best Mobiles in India

English summary
Oppo Fantastic Days sale is live on the e-commerce portal Flipkart. The four-day sale will end on June 5, 2020 and you can get attractive discounts on select Oppo smartphones. Besides discounts of up to Rs. 12,000, the Oppo smartphones are also available along with other notable offers such as EMI payment options and additional exchange discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X