Home
Mobile

പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് ഓഫറുകളും ഡിസ്കൗണ്ടുകളും ലഭ്യമാക്കി ഫ്ലിപ്കാർട്ട് പോക്കോ ഡെയ്‌സ് സെയിൽ 2020

ഫ്ലിപ്പ്കാർട്ട് ഓരോ ആഴ്ചയും വ്യത്യസ്ത ബ്രാൻഡുകളിൽ നിന്നും വരുന്ന സ്മാർട്ഫോണുകളുടെ വിൽപ്പന നടത്തുന്നു. ആപ്പിൾ ഡേയ്‌സ് സെയിലിന് ശേഷം, പോക്കോ ഡെയ്‌സ് എന്ന പേരിൽ പോക്കോയുടെ സെയിൽ ഇവന്റുമായി ഇപ്പോൾ ഫ്ലിപ്കാർട്ട് തിരിച്ചെത്തിയിരിക്കുകയാണ്. ഈ സെയിൽ ഇവന്റ് ഡിസംബർ 11 ന് ആരംഭിച്ച് ഡിസംബർ 14 വരെ തുടരും. സമീപകാല സെയിൽ ഇവന്റുകളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ നിന്നും നിങ്ങൾക്ക് ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കുന്നതാണ്. 2020ൽ വരുന്ന പോക്കോ സ്മാർട്ട്‌ഫോണുകളിൽ നിന്ന് നിങ്ങൾക്ക് 2,500 രൂപ വരെ കിഴിവ് നേടാവുന്നതാണ്.

പോക്കോ സ്മാർട്ഫോൺ ഓഫറുകൾ

പോക്കോ ഡെയ്‌സ് സെയിൽ നിങ്ങൾക്ക് മികച്ച രീതിയിൽ വിലയിളവ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകളുടെ പട്ടികയിൽ 2020 ന്റെ തുടക്കത്തിൽ അവതരിപ്പിച്ച പോക്കോ എക്‌സ് 2 മുതൽ അടുത്തിടെ അവതരിപ്പിച്ച പോക്കോ സി 3 വരെ ഉൾപ്പെടുന്നു. പോക്കോ സ്മാർട്ഫോണുകളുടെ വിൽപന നിങ്ങൾക്ക് ലഭ്യമാക്കുന്നത് മികച്ച വിലയിളവും അനവധി ഓഫറുകളുമാണ്. ലഭിക്കുവാൻ പോകുന്ന സ്മാർട്ഫോൺ ഓഫറുകളെ കുറിച്ച് നമുക്ക് ഇവിടെ പരിശോധിക്കാം.

കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ച് പോക്കോ ഡെയ്‌സ് സെയിൽ

കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ച് പോക്കോ ഡെയ്‌സ് സെയിൽ

പോക്കോ എക്‌സ് 2

2020 ഫെബ്രുവരിയിൽ അവതരിപ്പിച്ച പോക്കോ എക്‌സ് 2 സ്മാർട്ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് 2,500 രൂപ വരെ ലാഭിക്കാവുന്നതാണ്. 64 ജിബി സ്റ്റോറേജ് വരുന്ന ഇതിൻറെ ബേസിക് വേരിയന്റ് 14,999 രൂപയ്ക്കും 128 ജിബി വേരിയൻറ് 15,999 രൂപയ്ക്കും വില്പന നടത്തും. മൊബൈൽ ഗെയിമർമാർക്കും മൊബൈൽ ഫോട്ടോഗ്രാഫർമാർക്കും ഈ ഹാൻഡ്‌സെറ്റ് ഒരു മികച്ച ഓപ്ഷനായിരിക്കും. ഇതിനുള്ള കാരണം, ഈ വിഭാഗത്തിൽ മികച്ച പിൻ ക്യാമറകൾ വരുന്ന ഒരു ഹാൻഡ്‌സെറ്റാണ് പോക്കോ എക്‌സ് 2.

പോക്കോ എക്‌സ് 3

പോക്കോ എക്‌സ് 3

പോക്കോ എക്‌സ് 2 ന്റെ പിൻ‌ഗാമിയായ പോക്കോ എക്‌സ് 3ക്ക് 1,500 രൂപ വരെ ഇളവ് ലഭിക്കുന്നു. 64 ജിബി സ്റ്റോറേജുള്ള ബേസിക് വേരിയന്റിന് 15,999 രൂപയും 128 ജിബി വേരിയന്റിന് 16,999 രൂപയും വിലവരുന്നു. 8 ജിബി റാം വേരിയൻറ് നിങ്ങൾക്ക് 18,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ എം 2

പോക്കോ എം 2

പോക്കോ എം 2 64 ജിബി ബേസിക് വേരിയന്റിന് നിങ്ങൾക്ക് 9,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ടോപ്പ് എൻഡ് 128 ജിബി വേരിയന്റിന് 1,500 രൂപ വില കുറവിൽ 10,999 രൂപയ്ക്ക് വിൽപന നടത്തുന്നു. പോക്കോ എം 2 6 ജിബി റാമുള്ള സ്റ്റാൻഡേർഡ് വേരിയന്റായി വിൽപനയ്ക്ക് എത്തുന്നു. ഇതിന് 1080 പിക്‌സൽ എൽസിഡി ഡിസ്പ്ലേയും ഹീലിയോ ജി 85 ചിപ്‌സെറ്റുമായി വരുന്നു.

പോക്കോ സി 3

പോക്കോ സി 3

പോക്കോ സി 3യുടെ വേരിയന്റുകൾക്ക് 1,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. 32 ജിബി സ്റ്റോറേജുള്ള ബേസ് വേരിയന്റിന് 6,999 രൂപയും 64 ജിബി സ്റ്റോറേജ് വേരിയന്റിന് 7,999 രൂപയുമാണ് വില വരുന്നത്. ഒരു എൻട്രി ലെവൽ സ്മാർട്ഫോൺ ആയിരുന്നിട്ടും പോക്കോ സി 3ക്ക് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 5000 എംഎഎച്ച് ബാറ്ററിയും വരുന്നു.

പോക്കോ എം 2 പ്രോ

പോക്കോ എം 2 പ്രോ

റെഡ്മി നോട്ട് 9 പ്രോയെ അടിസ്ഥാനമാക്കി വരുന്ന ഒരു ഹാൻഡ്‌സെറ്റാണ് പോക്കോ എം 2 പ്രോ. പോക്കോ ഡെയ്‌സ് സെയിലിൽ എം 2 പ്രോ 4 ജിബി റാം വേരിയന്റ് 12,999 രൂപയ്ക്ക് ലഭിക്കുന്നു. 64 ജിബി സ്റ്റോറേജുള്ള 6 ജിബി റാം വേരിയന്റ് 13,999 രൂപയ്ക്ക് വിൽക്കുന്നു. 128 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് വേരിയന്റിന് 15,999 രൂപയുമാണ് വില വരുന്നത്.

More from GizBot

Best Mobiles in India

English summary
Every week, Flipkart keeps hosting sales for various brands, and after the very misleading sale of Apple days, it is back with a Poco sales affair, called Poco Days. The sales event begins on 11 December and lasts until 14 December.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X