ഫ്‌ളിപ്പ്കാർട്ട് പോക്കോ ഡെയ്‌സ് സെയിലിൽ പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലകിഴിവ്
ഇപ്പോൾ ഫ്ലിപ്കാർട്ടിൽ നടക്കുന്ന പോക്കോ ഡെയ്‌സ് സെയിൽ പോക്കോ എക്‌സ് 3, പോക്കോ സി 3, പോക്കോ എം 2, പോക്കോ എം 2 പ്രോ തുടങ്ങിയ സ്മാർട്ഫോണുകൾക്ക് കിഴിവ് നൽകുന്നു. ഈ പോക്കോ സ്മാർട്ട്‌ഫോണുകൾ സ്വന്തമാക്കുവാൻ താൽപര്യമുള്ളവർക്ക് നിരവധി ഓഫറുകളും ഫ്ലിപ്കാർട്ട് നൽകുന്നു. പോക്കോ ഡെയ്‌സ് സെയിൽ ഡിസംബർ 6 വരെ നീണ്ടുനിൽക്കും. പോക്കോ എക്‌സ് 15,999 രൂപ മുതൽ ആരംഭിക്കുന്നു. ബജറ്റ് വിലയിൽ വരുന്ന സ്മാർട്ട്ഫോൺ പോക്കോ സി 3 6,999 രൂപ മുതൽ ആരംഭിക്കുന്നു. രണ്ട് വർഷമായി ഷവോമിയുടെ ഭാഗമായ നിലനിന്നതിനുശേഷം ഇപ്പോൾ ഇത് ഒരു സ്വന്തന്ത്ര്യമായൊരു കമ്പനിയായി മാറുകയാണെന്ന് പോക്കോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഫ്ലിപ്കാർട്ടിലെ പോക്കോ ഡെയ്‌സ് സെയിൽ പോക്കോ സി 3, പോക്കോ എം 2, പോക്കോ എം 2 പ്രോ, പോക്കോ എക്സ് 3 എന്നീ നാല് പോക്കോ സ്മാർട്ഫോണുകൾക്ക് കിഴിവുകളും ഓഫറുകളും നൽകുന്നു. 7,499 രൂപ വിലവരുന്ന പോക്കോ സി 3 ബേസിക് 3 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റ് 6,999 രൂപയിൽ നിന്നും ആരംഭിക്കുന്നു. 8,999 രൂപ വിലവരുന്ന 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റ് 7,999 രൂപയ്ക്ക് ലഭിക്കുന്നു. ആർട്ടിക് ബ്ലൂ, ലൈം ഗ്രീൻ, മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിപണിയിൽ നിന്നും ലഭിക്കുന്നത്.

10,999 രൂപ വില വരുന്ന പോക്കോ എം 2ൻറെ 6 ജിബി + 64 ജിബി സ്റ്റോറേജ് മോഡൽ 9,999 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും. സാധാരണയായി 12,499 രൂപ വിലവരുന്ന 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡൽ വിൽപ്പന സമയത്ത് 10,999 രൂപയ്ക്ക് ലഭ്യമാണ്. ബ്രിക്ക് റെഡ്, പിച്ച് ബ്ലാക്ക്, സ്ലേറ്റ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ വരുന്നു. 13,999 രൂപ വിലവരുന്ന പോക്കോ എം 2 പ്രോയുടെ 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയും 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയൻറ് 13,999 രൂപയും വിലവരുന്നു. 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റ് 15,999 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും. ഗ്രീൻ, ഗ്രീനർ, ഔട്ട് ഓഫ് ബ്ലൂ, കൂടാതെ രണ്ട് ഷേഡ്സ് ബ്ലാക്ക് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് ലഭിക്കുന്നു.

16,999 രൂപ വിലവരുന്ന പോക്കോ എക്സ് 3 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റ് 15,999 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും. 18,499 രൂപ വിലവരുന്ന 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡൽ 16,999 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും. 18,999 രൂപയ്ക്ക് ഈ സ്മാർട്ഫോണിൻറെ ടോപ്പ് എൻഡ് 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലും വില്പന നടത്തുന്നു. അമേരിക്കൻ എക്സ്പ്രസ് കാർഡുകളിൽ 5,000 തൽക്ഷണ കിഴിവ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡുകളിൽ 10 ശതമാനം കിഴിവ് ഫ്ലിപ്കാർട്ട്, കൂടാതെ നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾ പോക്കോ ഈ സ്മാർട്ട്‌ഫോണുകൾക്ക് നൽകുന്നു.


Click it and Unblock the Notifications








