Home
Mobile

പക്കാ ഡീൽ! വാങ്ങാൻ ആഗ്രഹിച്ചിരുന്നു എങ്കിൽ ഇപ്പോൾ വാങ്ങാം; ഗൂഗിൾ പിക്സൽ 10 ന് ഡിസ്കൗണ്ട്

ഗൂഗിളിന്റെ പുതിയ പിക്സൽ നിരയിൽ ഉൾപ്പെടുന്ന ഗൂഗിൾ പിക്സൽ 10 (Google Pixel 10) വാങ്ങാൻ ആഗ്രഹിച്ചിരുന്ന സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഇപ്പോൾ മികച്ച അ‌വസരം ​കൈവന്നിരിക്കുന്നു. റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ട് ഈ സ്മാർട്ട്ഫോണിന് ആകർഷകമായ ഡയറക്ട് ഡിസ്കൗണ്ടും അ‌തിനൊപ്പം ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിരിക്കുന്നു. ഗൂഗിൾ പിക്സൽ 10 ന്റെ 12GB റാം+ 256GB സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 79,999 രൂപയാണ് ലോഞ്ച് വില. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഈ പുതിയ സീരീസ് പിക്സൽ ഫോൺ ലോഞ്ച് ചെയ്യപ്പെട്ടത്.

ഉയർന്ന വില കാരണം പിക്സൽ 10 സ്വന്തമാക്കാൻ കഴിയാതെ പോയവർക്ക് മികച്ച ഡിസ്കൗണ്ട് സഹിതം ഈ ഫോൺ സ്വന്തമാക്കാൻ റിപ്പബ്ലിക് ഡേ സെയിൽ അ‌വസരമൊരുക്കിയിരിക്കുന്നു. നിലവിൽ 5000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 74999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഗൂഗിൾ പിക്സൽ 10 വാങ്ങാൻ ആഗ്രഹിച്ചിരുന്നു എങ്കിൽ ഇപ്പോൾ വാങ്ങാം!

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 7000 രൂപ​ ബാങ്ക് ഡിസ്കൗണ്ടും ഈ പിക്സൽ 10ന് ലഭ്യമാണ്. അ‌തിനാൽ വില 67,999 രൂപയായി കുറയ്ക്കാം. ഇത് കൂടാതെ ലഭ്യമായ മറ്റ് ചില ഡീലുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ വില 65,999 രൂപയായി കുറയുന്നു. ജനുവരി 17 മുതൽ ഫ്ലിപ്പ്കാർട്ടിൽ ഇത് 60,999 രൂപയ്ക്ക് ലഭ്യമാകും എന്ന് ചില റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നുണ്ട്.

പ്രധാന ഫീച്ചറുകൾ

ടൈറ്റൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G5 3nm പ്രൊസസർ ആണ് പിക്സൽ 10ന്റെ കരുത്ത്. 6.3-ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, 2000 nits വരെ (HDR) / 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഗൂഗിൾ പിക്സൽ 10 വാങ്ങാൻ ആഗ്രഹിച്ചിരുന്നു എങ്കിൽ ഇപ്പോൾ വാങ്ങാം!

12GB LPDDR5X റാം, 128GB / 256GB സ്റ്റോറേജ് എന്നിവ സഹിതമാണ് പിക്സൽ 10 അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. 7 വർഷത്തേക്ക് ആൻഡ്രോയിഡ് അ‌പ്ഡേറ്റുകളും സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. നിരവധി AI, പിക്‌സൽ-എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളും ഇതിലുണ്ട്.

1/1.95″ സാംസങ് GN8 സെൻസറുള്ള 48MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ, OIS, LDAF, മാക്രോ ഓപ്ഷൻ,) 13MP 120° അൾട്രാ-വൈഡ് ക്യാമറ (1/3.1″ സോണി IMX712 സെൻസർ, ƒ/2.2 അപ്പേർച്ചർ), 10.8MP 5x ടെലിഫോട്ടോ ക്യാമറ (1/3.2″ സാംസങ് 3J1 സെൻസർ, ƒ/3.1 അപ്പർച്ചർ) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് പിക്സൽ 10-ൽ ഗൂഗിൾ നൽകിയിരിക്കുന്നത്.

.10-ബിറ്റ് HDR റെക്കോർഡിംഗ്, സിനിമാറ്റിക് ബ്ലർ, 20x വരെ സൂപ്പർ റെസല്യൂഷൻ സൂം, 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നീ ഫീച്ചറുകളും പിക്സൽ 10 ലെ റിയർ ക്യാമറകൾ വാഗ്ദാനം ചെയ്യുന്നു. വീഡിയോ കോളുകൾക്കും സെൽഫിക്കുമായി 1/3″ സാംസങ് 3J1 സെൻസറുള്ള 10.5MP 95° ഫ്രണ്ട് ക്യാമറയും 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

ഗൂഗിൾ പിക്സൽ 10 വാങ്ങാൻ ആഗ്രഹിച്ചിരുന്നു എങ്കിൽ ഇപ്പോൾ വാങ്ങാം!

29W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 4970mAh ബാറ്ററി, 15W Qi2 പിക്‌സൽസ്‌നാപ്പ് വയർലെസ് ചാർജിംഗ് എന്നീ ഫീച്ചറുകളും പിക്സൽ 10-ൽ ഉണ്ട്. ഫേസ് അൺലോക്ക്, അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, ഡ്യുവൽ സിം (നാനോ + eSIM), IP68 റേറ്റിങ്, 5G SA/NA, 4G VoLTE എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഒബ്‌സിഡിയൻ, ഫ്രോസ്റ്റ്, ലെമൺഗ്രാസ്, ഇൻഡിഗോ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Flipkart Republic Day Sale 2026 is offering a huge discount on Google Pixel 10. The launch price of the 12GB RAM + 256GB storage model of Google Pixel 10 in India is Rs 79,999. Flipkart is currently listing the phone at Rs 74,999 after a direct discount of Rs 5,000. There is also a bank discount of Rs 7,000 available. So, the price can be reduced to Rs 67,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X