Home
Mobile

റിപ്പബ്ലിക് ഡേ ഐഫോൺ 17 വാങ്ങി ആഘോഷിക്കാം; ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

ഇന്ത്യൻ റിപ്പബ്ലിക് ഡേയോട് അ‌നുബന്ധിച്ച് പ്രമുഖ ഇ-കൊമേഴ്സ് ​സൈറ്റുകളും സ്മാർട്ട്ഫോൺ ബ്രാൻഡുകളുമെല്ലാം ഡിസ്കൗണ്ട് ഓഫർ സെയിൽ ഡീലുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആമസോണിലെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 16ന് ആരംഭിക്കും. അ‌തേസമയം ആമസോണിന്റെ മുഖ്യ എതിരാളിയായ ഫ്ലിപ്പ്കാർട്ടിന്റെ റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 17 മുതൽ ആണ് ആരംഭിക്കുക. എല്ലാ ഓഫർ സെയിലുകളുടെയും മുഖ്യ ആകർഷണം ആപ്പിളിന്റെ ഐഫോൺ മോഡലുകൾക്ക് ലഭ്യമാകുന്ന ഡിസ്കൗണ്ടുകൾ ആണ്. ഉയർന്ന വിലയിൽ എത്തുന്ന മറ്റ് സ്മാർട്ട്ഫോണുകളും ഉണ്ടെങ്കിലും ഐഫോൺ സ്വന്തമാക്കുക എന്നത് ഇപ്പോഴും പലരുടെയും സ്വപ്നങ്ങളിലൊന്നാണ്.

വൻ ഡിമാൻഡ് കാരണം ഓഫർ സെയിലുകളിൽ ആമസോണും ഫ്ലിപ്പ്കാർട്ടുമൊക്കെ ഐഫോൺ മോഡലുകൾക്ക് സാധ്യമായ ഡിസ്കൗണ്ട് ഡീലുകൾ ലഭ്യമാക്കാറുമുണ്ട്. ഇപ്പോൾ പുതിയ ഐഫോൺ 17 സീരീസ് എത്തിയ ശേഷമുള്ള ആദ്യത്തെ റിപ്പബ്ലിക് ഡേ സെയിൽ ആണ് ഇത്. ഈ ഓഫർ സെയിലിൽ ഐഫോൺ 17 സീരീസിലെ ഏറ്റവും വില കുറഞ്ഞ ഓപ്ഷനായ സ്റ്റാന്റേർഡ് മോഡലിന് ഫ്ലിപ്പ്കാർട്ട് മികച്ച ഡീൽ ലഭ്യമാക്കുമെന്നാണ് സൂചന.

റിപ്പബ്ലിക് ഡേ ഡിസ്കൗണ്ടുമായി ഐഫോൺ 17 വാങ്ങി ആഘോഷിക്കാം

ജനുവരി 17 മുതൽ ആരംഭിക്കുന്ന ഫ്ലിപ്പ്കാർട്ട് ഫ്രീഡം സെയിലിൽ ഐഫോൺ 17 മോഡൽ 74,900 രൂപയ്ക്ക് ലഭ്യമാകുമെന്ന സൂചനകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. എന്നാലിത് എക്സ്ചേഞ്ച് ഡിസ്കൗണ്ട് അ‌ടക്കമുള്ള വില ആയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണയായി ഐഫോൺ സ്റ്റാന്റേർഡ് മോഡലുകൾ 80000 രൂപയിൽ താഴെ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാറുണ്ടായിരുന്നത്.

എന്നാൽ ഇത്തവണ ആപ്പിൾ ഐഫോൺ മോഡലുകൾക്ക് വില വർധന നടപ്പിലാക്കി. ഒപ്പം മറ്റൊരു കാര്യം കൂടി സംഭവിച്ചു, അ‌ടിസ്ഥാന സ്റ്റോറേജ് ശേഷി 128ജിബിയിൽ നിന്ന് 256ജിബി ആക്കി. ഐഫോൺ 17യുടെ 256GB വേരിയന്റിന് 82,900 രൂപയും 512GB വേരിയന്റിന് 1,02,900 രൂപയും ആണ് ഇന്ത്യയിലെ ലോഞ്ച് വില.

റിപ്പബ്ലിക് ഡേ ഡിസ്കൗണ്ടുമായി ഐഫോൺ 17 വാങ്ങി ആഘോഷിക്കാം

ഐഫോൺ 17യുടെ മുൻഗാമിയായ ഐഫോൺ 16 മോഡലിന്റെ 256GB വേരിയന്റിന് 89,900 രൂപയായിരുന്നു വില. എന്നാൽ ഐഫോൺ 16നെക്കാൾ പല മടങ്ങ് കരുത്തും മികവും സ്റ്റോറേജ് ശേഷിയും വാഗ്ദാനം ചെയ്യുന്ന ഐഫോൺ 17യുടെ 256GB വേരിയന്റിന് 82,900 രൂപയേ വിലയുള്ളൂ എന്നത് കണക്കിലെടുക്കുമ്പോൾ പുതിയ വില ലാഭകരമാണ്.

82,900 രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഐഫോൺ 17 അ‌ടിസ്ഥാന മോഡൽ ഫ്രീഡം സെയിലിൽ 74,900 രൂപയ്ക്ക് ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുമ്പോൾ ഇവിടെ ഉപയോക്താവിന് ഏകദേശം 8000 രൂപയുടെ ലാഭം ഉണ്ടാകുന്നുണ്ട്. 5,000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഉൾപ്പെടെയുള്ള വിലയാണ് 74900 രൂപ.

ഐഫോൺ 17 ഡീൽ വിലയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഫ്ലിപ്കാർട്ട് ടീസർ വെളിപ്പെടുത്തുയിട്ടില്ല, വിൽപ്പന ആരംഭിക്കുന്ന ദിവസത്തിനോട് അ‌ടുപ്പിച്ച് കൂടുതൽ ഡീറ്റെയിൽസ് പുറത്തുവരുമെന്ന് കരുതാം. ജനുവരി 17 മുതലാണ് ഡീൽ ആരംഭിക്കുക എങ്കിലും ഫ്ലിപ്കാർട്ട് പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് ജനുവരി 16 ന് തന്നെ ഡീലുകളിലേക്ക് ആക്‌സസ് ലഭിക്കും.

റിപ്പബ്ലിക് ഡേ ഡിസ്കൗണ്ടുമായി ഐഫോൺ 17 വാങ്ങി ആഘോഷിക്കാം

ഇത്തവണ ഐഫോൺ 17 മോഡലിന് കാര്യങ്ങൾ കുറച്ചുകൂടി അ‌നുകൂലമാണ് എന്ന പ്രത്യേകതയുമുണ്ട്. കാരണം അ‌ടുത്തിടെ പുറത്തിറങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം മോഡലുകളെല്ലാം 70000 രൂപയ്ക്ക് മുകളിൽ വിലയിലാണ് ലോഞ്ച് ചെയ്യപ്പെട്ടത്. പുതിയ ഐഫോണും ഒരു പ്രീമിയം ആൻഡ്രോയിഡ് ഫോണും ഏകദേശം ഒരേ വിലയിൽ എത്തുമ്പോൾ ഉപയോക്താക്കൾക്ക് ഐഫോണിലേക്ക് ചായ്വ് കൂടാനുള്ള സാധ്യതയുണ്ട്.

മുൻപ് 60000 രൂപയിൽ താഴെ വിലയിൽ ലോഞ്ച് ചെയ്തിരുന്ന പ്രീമിയം ആൻഡ്രോയിഡ് മോഡലുകളുടെ പിൻഗാമികൾ ഇപ്പോൾ 70000 രൂപയ്ക്ക് മുകളിൽ വിലയിൽ വിപണിയിൽ എത്തിയിരിക്കുന്നത് ഐഫോണിന് കാര്യങ്ങൾ കൂടുതൽ അ‌നുകൂലമാക്കും. സാധാരണയിലും കവിഞ്ഞ പരിഗണന ഇത്തവണ ആപ്പിൾ സ്റ്റാന്റേർഡ് മോഡലിന് നൽകിയിട്ടുണ്ട് എന്നതിനാൽ ഐഫോൺ 16 ഉൾപ്പെടെയുള്ള മുൻ മോഡലുകളെക്കാൾ പലമടങ്ങ് കരുത്തനാണ് പുതിയ ഐഫോൺ 17.

More from GizBot

Best Mobiles in India

English summary
The iPhone 17 can be purchased for less than Rs 75,000 during the Flipkart Republic Day Sale 2026. However, it is estimated that this price will include the exchange discount. The Flipkart teaser did not reveal the full details of the iPhone 17 deal price. This offer sale will start on Flipkart from January 17.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X