ഫ്ലിപ്പ്കാർട്ടിന്റെ തുറുപ്പുചീട്ട്! മോട്ടറോള എഡ്ജ് 70 5ജിക്ക് റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട്
ആമസോണിന് പിന്നാലെ കഴിഞ്ഞ ദിവസം മുതൽ ഫ്ലിപ്പ്കാർട്ടിലും റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചിരിക്കുകയാണ്. സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ടിൽ വാങ്ങാൻ കാത്തിരുന്നവരുടെ സമയം എത്തിയിരിക്കുന്നു എന്നുപറയാം, റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി വിവിധ സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകൾ ആമസോണും ഫ്ലിപ്പ്കാർട്ടും ഇപ്പോൾ നൽകുന്നുണ്ട്. എന്നാൽ ആമസോണിൽ കിട്ടാത്ത ചില സ്മാർട്ട്ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. അതേപോലെ തിരിച്ചും ഉണ്ട്. അതായത് ഫ്ലിപ്പ്കാർട്ടിൽ കിട്ടാത്തതും ആമസോണിൽ എക്സ്ക്ലൂസീവായി ലഭ്യമാകുന്നതുമായ സ്മാർട്ട്ഫോണുകളും ഉണ്ട്. റിപ്പബ്ലിക് ഡേ സെയിലിലെ ഫ്ലിപ്പ്കാർട്ടിന്റെ തുറുപ്പുചീട്ട് എക്സ്ക്ലൂസീവ് ഫോണുകളാണ്. അത്തരമൊരു മോഡൽ ആണ് മോട്ടറോളയുടെ പുതിയ എഡ്ജ് 70 (MOTOROLA Edge 70).
മോട്ടറോളയുടെ എഡ്ജ് 70 സീരീസിലെ ആദ്യ മോഡലായി കഴിഞ്ഞ മാസം ആണ് എഡ്ജ് 70 ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് ആണ് ഈ ഫോണിന്റെ ഔദ്യോഗിക ഓൺലൈൻ പാർട്നർ. മോട്ടോറോള എഡ്ജ് 70 5ജിയുടെ 8GB + 256GB മോഡലിന് 29,999 രൂപയാണ് വില.

നേരത്തെ വിൽപ്പന ആരംഭിച്ച സമയത്ത് ലോഞ്ച് ഓഫർ എന്ന നിലയിൽ 1000 രൂപ ഡിസ്കൗണ്ട് ലഭ്യമായിരുന്നതിനാൽ ഇത് 28999 രൂപ വിലയിൽ വാങ്ങാൻ അവസരമുണ്ടായിരുന്നു. അന്ന് അത് പ്രയോജനപ്പെടുത്താതെ പോയവർക്ക് ഇപ്പോൾ റിപ്പബ്ലിക് ഡേ സെയിൽ ഒരു അവസരം കൂടി നൽകുന്നു. അതായത് ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിലിൽ 28999 രൂപ വിലയിൽ ഈ ഫോൺ ലഭ്യമാകും.
യഥാർഥ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ട് മോട്ടറോള എഡ്ജ് 70 ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ യഥാർഥ വിലയിലും കുറഞ്ഞ വിലയിൽ ഇത് കിട്ടും. പ്രതിമാസം 3334 രൂപ വീതം അടവ് വരുന്ന ഇഎംഐ ഓപ്ഷനും ഫ്ലിപ്പ്കാർട്ട് ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

പാന്റോൺ ലില്ലി പാഡ്, പാന്റോൺ ഗാഡ്‌ജെറ്റ് ഗ്രേ, പാന്റോൺ ബ്രോൺസ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിലിൽ 30000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ മോട്ടറോള എഡ്ജ് 70 ഡീൽ പരിഗണിക്കാവുന്നതാണ്.
പ്രധാന ഫീച്ചറുകൾ
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) ചിപ്സെറ്റ് ആണ് ഈ എഡ്ജ് സീരീസ് ഫോണിന്റെ കരുത്ത്. അഡ്രിനോ 722 GPU, 8GB LPDDR5X റാം, 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H) എന്നിവ സഹിതം മികച്ച ഈട് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് (2712 x 1220 പിക്സൽസ്) 1.5K 10-ബിറ്റ് pOLED സ്ക്രീൻ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് പിന്തുണകളുള്ള 5000mAh ബാറ്ററി ഇതിലുണ്ട്.

50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ, OIS), 50MP 120º അൾട്രാ-വൈഡ് ഓട്ടോ ഫോക്കസ് ക്യാമറ, മാക്രോ ഓപ്ഷൻ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 50MP ഫ്രണ്ട് ക്യാമറയും 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം എഡ്ജ് 70 5ജിയിൽ ഉണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് എത്തുന്നത്. 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോട്ടറോള ഫോണിന് ലഭിക്കും. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (16 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയും ഉണ്ട്. 159.87x 74.28x 5.99mm വലിപ്പവും 159 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.


Click it and Unblock the Notifications