ബെസ്റ്റ് ഓഫർ എവർ! നത്തിങ്ങിന്റെ ഈ പ്രോ മോഡൽ സ്മാർട്ട്ഫോണിന് റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട്
റിപ്പബ്ലിക് ഡേ സെയിൽ വീണ്ടും പുനരാരംഭിച്ച ഫ്ലിപ്പ്കാർട്ട് ചില സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ടിൽ വാങ്ങാൻ വീണ്ടും അവസരം ഒരുക്കിയിട്ടുണ്ട്. ജനുവരി 17ന് ആരംഭിച്ച ഫ്ലിപ്പ്കാർട്ടിന്റെ റിപ്പബ്ലിക് ഡേ സെയിൽ ഏതാനും ദിവസം മുൻപ് അവസാനിച്ചുവെങ്കിലും ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഓഫർ സെയിൽ തുടരാൻ ഫ്ലിപ്പ്കാർട്ട് തീരുമാനിക്കുകയായിരുന്നു. ഈ രണ്ടാം വരവിൽ ഡിസ്കൗണ്ട് ലഭ്യമായ സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് മൊബൈൽ വിഭാഗം പേജിൽ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ 'ബെസ്റ്റ് ഓഫർ എവർ' എന്ന വിശേഷണത്തോടെ ഒരു നത്തിങ് ഫോൺ ഡീലും കാണാനാകും.
നത്തിങ് കഴിഞ്ഞ വർഷം മാർച്ചിൽ നത്തിങ് ഫോൺ 3എ സീരീസിൽ അവതരിപ്പിച്ച നത്തിങ് ഫോൺ 3എ പ്രോ (Nothing Phone 3a Pro) എന്ന മോഡലാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബെസ്റ്റ് ഓഫർ എവർ എന്ന തലക്കെട്ടിൽ ഡിസ്കൗണ്ടുമായി ലഭ്യമായിരിക്കുന്നത്. നത്തിങ് ഫോൺ 3എ മോഡലിന് ഒപ്പമാണ് ഈ പ്രോ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്.

നത്തിങ് ഫോൺ 3a പ്രോയുടെ 8GB + 128GB മോഡൽ 29,999 രൂപ വിലയിലും 8GB + 256GB മോഡൽ 31,999 രൂപ വിലയിലും 12GB + 256GB ടോപ് മോഡൽ 33,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ ഇത് 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 28999 രൂപ പ്രാരംഭ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ചില ബാങ്ക് ഓഫറുകളും ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 26999 രൂപ വിലയിൽ ഈ നത്തിങ് ഫോൺ 3എ പ്രോ മോഡൽ സ്വന്തമാക്കാനാകുമെന്ന് റിപ്പബ്ലിക് ഡേ സെയിൽ ടീസറിൽ ഫ്ലിപ്പ്കാർട്ട് പറയുന്നു. നത്തിങ് ഫോണുകളുടെ ഔദ്യോഗിക ഓൺലൈൻ സെല്ലിങ് പ്ലാറ്റ്ഫോം ഫ്ലിപ്പ്കാർട്ട് ആണ്. നത്തിങ് ഫോണുകളോട് താൽപര്യമുള്ളവർക്ക് ഫ്ലിപ്പ്കാട്ടിലെ ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ
2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് നത്തിങ് ഫോൺ 3എ പ്രോയുടെ കരുത്ത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, 1/1.56″ സാംസങ് സെൻസർ, OIS), 8MP 114° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), 50MP 1/1.95″ സോണി LYT-600 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയിതിൽ അടങ്ങുന്നു.
സെൽഫിക്കും മറ്റുമായി 50MP 1/2.76″ ഫ്രണ്ട് ക്യാമറയും ഈ പ്രോ മോഡലിലുണ്ട്. 120Hz 6.77 ഇഞ്ച് (1080 x 2392 പിക്സലുകൾ) FHD+ ഫ്ലെക്സിബിൾ AMOLED സ്ക്രീൻ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 10-ബിറ്റ് കളർ, 800 nits ടിപ്പിക്കൽ/ 1300 nits ഔട്ട്ഡോർ/ 3000 nits പീക്ക് ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
50W വയർഡ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി,അഡ്രിനോ 720 ജിപിയു, 8GB/ 12GB LPDD4X റാം, 128GB/ 256GB UFS 2.2 സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നിവയും ഇതിലുണ്ട്.

5G SA/NSA (n1, n3, n5, n8, n28, n38, n40, n41, n77, n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.1ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.


Click it and Unblock the Notifications








