ഈശ്വരാ, ഇതാണോ ബജറ്റ് വിലയിൽ കിട്ടുമെന്ന് ഫ്ലിപ്പ്കാർട്ട് പറഞ്ഞ 5G ഫോൺ; പോക്കോ C85 5G -യുടെ വില കുറച്ചു
പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ റിപ്പബ്ലിക് ഡേ സെയിൽ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. ബജറ്റ് 5ജി ഫോണുകൾ മുതൽ പ്രീമിയം മോഡലുകൾ വരെ ഈ ഓഫർ സെയിലിൽ ലഭ്യമാണ് എന്നാണ് ഫ്ലിപ്പ്കാർട്ട് പറയുന്നത്. നിരവധി പേർ ഇതിനകം 5ജി ഫോണുകളിലേക്ക് അപ്ഗ്രേഡ് ചെയ്തു എങ്കിലും ഇനിയും നിരവധി പേർ 4ജി ഫോണുകളിലും ഫീച്ചർ ഫോണുകളിലും തുടരുകയാണ്. 5ജി ഫോണുകൾക്ക് ഉയർന്ന വില നൽകേണ്ടിവരും എന്ന തെറ്റിദ്ധാരണയും സാധാരണക്കാരായ ആളുകളെ 5ജി ഫോണുകളിൽ നിന്ന് അകറ്റുന്നുണ്ടാകാം. എന്നാൽ ബജറ്റ് വിലയിൽ മികച്ച 5ജി ഫോൺ ഓപ്ഷനുകൾ ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.
10000 രൂപയോട് അടുത്ത വിലയിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാൻ അനുയോജ്യമായ മികച്ച ഓപ്ഷനുകളിലൊന്നാണ് പോക്കോ സി85 5ജി (Poco C85 5G). കഴിഞ്ഞ മാസമാണ് ഈ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ഇതിന്റെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 11,999 രൂപയും, 6GB + 128GB വേരിയന്റിന് 12,999 രൂപയും, ടോപ്പ്-എൻഡ് 8GB + 128GB വേരിയന്റിന് 14,499 രൂപയുമാണ് വില.

ഇപ്പോൾ റിപ്പബ്ലിക് ഡേ സെയിലിൽ 1000 രൂപ ഡയറക്ട് ഡിസ്കൗണ്ട് വിലയിലാണ് പോക്കോ സി85 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 11999 രൂപ വിലയുണ്ടായിരുന്ന അടിസ്ഥാന മോഡലിന് ഇപ്പോൾ 10999 രൂപയാണ് വില. മറ്റ് വേരിയന്റുകൾ 11999 രൂപ, 13499 രൂപ വിലകളിൽ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിതിക്കുന്നു.
വില കുറച്ചത് കൂടാതെ ചില ക്യാഷ്ബാക്ക് ഓഫറുകളും പോക്കോ സി85 5ജിക്ക് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയ്ക്കാൻ സാധിക്കും. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ കരുത്തിൽ എത്തിയിരിക്കുന്ന ഈ ബജറ്റ് 5ജി ഫോണിൽ 8GB വരെ റാമിന് പുറമേ, 8GB റാം എക്സ്പാൻഷൻ ഫീച്ചർ ഉൾപ്പെടെ നിരവധി ഫീച്ചറുകളുണ്ട്.

പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.9-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 660 നിറ്റ്സ് വരെ (ടൈപ്പ്), 810 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് (HBM), DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) എന്നിവ ഇതിലുണ്ട്.
50MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ), സെക്കൻഡറി ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HyperOS 2.2-ൽ ആണ് പ്രവർത്തനം. 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പോക്കോ ഈ ബജറ്റ് 5ജി ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് പോക്കോ സി85 5ജിയുടെ കരുത്ത്. ആം മാലി-G57 MC2 GPU സഹിതം എത്തുന്നു. 4GB / 6GB / 8GB LPDDR4X റാം, 128GB UFS2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C പോർട്ട്, 33W ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി, 10W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. മിസ്റ്റിക് പർപ്പിൾ, സ്പ്രിംഗ് ഗ്രീൻ, പവർ ബ്ലാക്ക് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








