Home
Mobile

മോസ്റ്റ് വാണ്ടഡ് ഡീൽ! സാംസങ് ഗാലക്സി S24 ന് ഡിസ്കൗണ്ടുമായി റിപ്പബ്ലിക് ഡേ സെയിൽ ഡീൽ

ഫ്ലിപ്പ്കാർട്ടിൽ ജനുവരി 17ന് ആരംഭിച്ച റിപ്പബ്ലിക് ഡേ സെയിൽ രണ്ട് ദിവസം മുൻപ് അ‌വസാനിച്ചിരുന്നു. എന്നാൽ ഇന്നലെ മുതൽ വീണ്ടും റിപ്പബ്ലിക് ഡേ സെയിൽ ഫ്ലിപ്പ്കാർട്ട് പുനരാരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ലഭ്യമായിട്ടുള്ള റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട് ഡീലുകൾ എന്തൊക്കെയെന്ന് ഫ്ലിപ്പ്കാർട്ടിലെ മൊ​ബൈൽ വിഭാഗം പേജിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തിൽ സാംസങ്ങിന്റെ പ്രീമിയം മോഡലായ സാംസങ് ഗാലക്സി എസ്24 5ജിയും (Samsung Galaxy S24 5G) ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ഡീൽ എന്നാണ് ഈ ഫോൺ ലിസ്റ്റ് ചെയ്ത് ഫ്ലിപ്പ്കാർട്ട് അ‌വകാശപ്പെടുന്നത്.

രണ്ട് വർഷം മുൻപ് പുറത്തിറങ്ങിയ സ്മാർട്ട്ഫോൺ മോഡലാണ് ഗാലക്സി എസ്24 5ജി. ഇതിന് ശേഷം ഗാലക്സി എസ്25 സീരീസിൽ എസ്25 മോഡൽ എത്തി. അ‌ടുത്ത മാസം പുതിയ ഗാലക്സി എസ്26 സീരീസ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റനോട്ടത്തിൽ രണ്ട് വർഷം പഴക്കമുള്ള മോഡലാണ് ഗാലക്സി എസ്24. എന്നാൽ സാംസങ് തങ്ങളുടെ പ്രീമിയം മോഡലുകൾ ദീർഘകാല ഉപയോത്തിന് അ‌നുയോജ്യമായ വിധത്തിൽ മികച്ച ഫീച്ചറുകളോടെയാണ് അ‌വതരിപ്പിക്കാറുള്ളത്.

മോസ്റ്റ് വാണ്ടഡ് ഡീൽ! സാംസങ് ഗാലക്സി S24 ന് ഡിസ്കൗണ്ട്

ഗാലക്സി എസ്24 5ജിയും സാംസങ്ങിന്റെ പ്രീമിയം മോഡലുകളിൽപ്പെടുന്ന ഒന്നാണ്, 7 വർഷത്തെ ആൻഡ്രോയിഡ് സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ പാച്ചുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ലഭ്യമാണ് എന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു.

74,999 രൂപ വിലയിലാണ് സാംസങ് ഗാലക്സി എസ്24ന്റെ 8ജിബി+ 128ജിബി വേരിയന്റ് ലോഞ്ച് ചെയ്യപ്പെട്ടത്. ഇതിന്റെ 8ജിബി+ 256ജിബി വേരിയന്റിന് 79,999 രൂപയും 8ജിബി + 512ജിബി വേരിയന്റിന് 89,999 രൂപയും വിലയുണ്ടായിരുന്നു. എന്നാലിപ്പോൾ 42999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഈ പ്രീമിയം സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

മോസ്റ്റ് വാണ്ടഡ് ഡീൽ! സാംസങ് ഗാലക്സി S24 ന് ഡിസ്കൗണ്ട്

അ‌തായത് ലോഞ്ച് വിലയെക്കാൾ 32000 രൂപ വിലക്കുറവിൽ ഗാലക്സി എസ്24 5ജി ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. അ‌തിനാൽ 40000 രൂപയോട് അ‌ടുത്ത വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഗാലക്സി എസ് സീരീസ് ഫോൺ സ്വന്തമാക്കാൻ സാധിക്കും.

പ്രധാന ഫീച്ചറുകൾ

സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുള്ള ഗാലക്സി എസ്24 5ജിയാണ് ഫ്ലിപ്പ്കാർട്ട് 42999 രൂപ വിലയിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 6.2 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡൈനാമിക് അമോലെഡ് സ്‌ക്രീൻ, 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റ്, 2600nits വരെ​ ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടറ് 2 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.

50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 30 എക്‌സ് ഡിജിറ്റൽ സൂം, 3x ഒപ്റ്റിക്കൽ സൂം ഉള്ള 10 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസർ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 12എംപി ഫ്രണ്ട് ക്യാമറയും അ‌ടങ്ങുന്നതാണ് ഈ ഗാലക്സി ഫോണിലെ ക്യാമറ സജ്ജീകരണം.

മോസ്റ്റ് വാണ്ടഡ് ഡീൽ! സാംസങ് ഗാലക്സി S24 ന് ഡിസ്കൗണ്ട്

IP68 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 5G, 4G LTE, ബ്ലൂടൂത്ത് 5.3, ​വൈ​ഫൈ 6e, NFC എന്നീ ഫീച്ചറുകളും എസ്24 5ജിയിലുണ്ട്. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ക്വി വയർലെസ് ചാർജിംഗും വയർലെസ് പവർഷെയറും ഇതിലുണ്ട്. താൽപര്യമുള്ളവർക്ക് ഫ്ലിപ്പ്കാർട്ടിലെ ഈ റിപ്പബ്ലിക് ഡേ സെയിൽ ഡീൽ പരിഗണിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy S24 is listed at Rs 42,999 during the Flipkart Republic Day Sale. The 8GB + 128GB variant of the Samsung Galaxy S24 was launched at a price of Rs 74,999. Its 8GB + 256GB variant was priced at Rs 79,999 and the 8GB + 512GB variant was priced at Rs 89,999. The phone is powered by the Snapdragon 8 Gen 3 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X