മോട്ടറോള മോട്ടോ ജി ഇന്ത്യയില്‍ 5-ന് ലോഞ്ച് ചെയ്‌തേക്കും

By Bijesh
|

ഗുഗിളിന്റെ കൈവശമുണ്ടായിരുന്ന മോട്ടറോളയെ കഴിഞ്ഞ ദിവസമാണ് ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ലെനോവൊയ്ക്ക് കൈമാറുന്നതായി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ മോട്ടറോള ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മോട്ടോ ജിയുടെ ഇന്ത്യന്‍ ലോഞ്ച് ഉടന്‍ ഉണ്ടാവുമോ എന്ന കാര്യത്തില്‍ ചെറിയ ആശങ്കയും നിലനിന്നിരുന്നു.

 

എന്നാല്‍ ഇപ്പോള്‍ ആശങ്കകള്‍ക്കു വിരാമമിട്ടുകൊണ്ട് ഫെബ്രുവരി 5-ന് ഫോണ്‍ ലോഞ്ച് ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായി. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടിലൂടെയാകും ആദ്യം ഫോണ്‍ വില്‍ക്കുന്നതെന്നും സൂചനയുണ്ട്. ഫ് ളിപ്കാര്‍ട് ഇപ്പോള്‍ തന്നെ ഫോണ്‍ സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

മോട്ടറോള മോട്ടോ ജി ഇന്ത്യയില്‍ 5-ന് ലോഞ്ച് ചെയ്‌തേക്കും

മാത്രമല്ല, 5-ാം തീയതി ഫ് ളിപ്കാര്‍ട് ഒരു പ്രത്യേക ചടങ്ങും നടത്തുന്നുണ്ട്. ഇതിനായി ഗിസ്‌ബോട്ടിന് ക്ഷണം ലഭിച്ചുകഴിഞ്ഞു. എന്താണ് ചടങ്ങ് എന്നറിയിച്ചിട്ടില്ലെങ്കിലും മോട്ടോ ജിയുടെ ലോഞ്ചിംഗ് ആയിരിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

മോട്ടൊ ജിയുടെ പ്രത്യേകതകള്‍

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് LCD ഡിസ്‌പ്ലെ, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 5 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. സെക്കന്‍ഡറി ക്യാമറ, 2070 mAh ബാറ്ററി. ഫോണിന്റെ 8 ജി.ബി. വേരിയന്റിന് 13,500 രൂപയായിരിക്കും വില എന്നാണ് കരുതുന്നത്.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 5-ാം തീയതി വരെ കാത്തിരിക്കുക.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X