Just In
- 7 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 9 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 22 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Movies
കരോളിന് പോയി അടി കിട്ടി! നാണക്കേട് കാരണം അപ്പനെ വിളിക്കാതെ പോന്നു; തുറന്ന് പറഞ്ഞ് ടിനി
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്‍
- News
മണ്ണാർക്കാടിൽ നിന്നും യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ അതീവ രഹസ്യമായി തിരിച്ചേൽപ്പിച്ചു..
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഐഫോൺ 13 വേണോ 14 വേണോ എന്ന് മാത്രം പറഞ്ഞാൽ മതി; ഫ്ലിപ്കാർട്ട് എപ്പോഴേ വില കുറച്ചു!
വീണ്ടുമൊരു ഓഫർ വിൽപ്പനയുടെ പടിവാതിൽ തുറന്നിട്ടിരിക്കുകയാണ് ഫ്ലിപ്കാർട്ട്. സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡീലുകൾ നൽകുമെന്ന് ഇതിനോടകം തന്നെ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ അന്വേഷിച്ചെത്തുക ആപ്പിളിന്റെ ഐഫോൺ13 ( iPhone13 ) കുറഞ്ഞ വിലയിൽ കിട്ടുമോ എന്നാണ്. ഇത് കണക്കിലെടുത്തുകൊണ്ടുതന്നെ ഇ കൊമേഴ്സ് രംഗത്തെ വമ്പനായ ഫ്ലിപ്കാർട്ട് ഐഫോണുകൾക്ക് ഇതിനോടകം വില കുറച്ചുകഴിഞ്ഞു.

ഐഫോൺ 13 വേണോ ഐഫോൺ 14 വേണോ എന്ന് നിങ്ങൾ തീരുമാനിച്ചാൽ മാത്രം മതി. വീട്ടിലെത്തിക്കുന്ന കാര്യം ഫ്ലിപ്കാർട്ട് ഏറ്റു. കാരണം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓഫറുകളോടെ കുറഞ്ഞ വിലയിൽ സാധനം ലഭ്യമാക്കുന്നതാണ് ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്സ് സെയിൽ. ഔദ്യോഗികമായി പൊതുജനങ്ങൾക്കായി ഡിസംബർ 16 മുതലാണ് ബിഗ് സേവിങ് ഡേയ്സ് സെയിൽ ആരംഭിക്കുക എങ്കിലും പ്ലസ് അംഗങ്ങൾക്കായി ഫ്ലിപ്കാർട്ട് ഡിസംബർ 15 മുതൽ തന്നെ ഓഫറുകളുടെ കെട്ടഴിച്ചു.

നേരത്തെ സ്മാർട്ട്ഫോണുകൾക്ക് നൽകാൻ പോകുന്ന ഓഫറുകൾ ഫ്ലിപ്കാർട്ട് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. പ്ലസ് അംഗങ്ങൾക്കായി വിൽപ്പന ആരംഭിച്ചതിനു പിന്നാലെയാണ് വില സംബന്ധിച്ച ഏകദേശ വിവരങ്ങളും പുറത്തുവന്നു തുടങ്ങിയിരിക്കുന്നത്. ഐഫോൺ 13 ന് വില കുറയുമോ എന്നതായിരുന്നു ഏവരുടെയും ആകാംക്ഷ. എന്നാൽ ഐഫോണിന് വിലക്കുറവ് ഉണ്ടെങ്കിലും ഇതുവരെ ഉള്ളതിൽവച്ച് ഏറ്റവും വിലക്കുറവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവർ നിരാശപ്പെട്ടു.

ഐഫോൺ 13-നും ഏറ്റവും പുതിയ മോഡലായ ഐഫോൺ 14-നും ഫ്ലിപ്കാർട്ട് വമ്പിച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് ഡിസ്കൗണ്ടുകളോടെ 62,999 രൂപയ്ക്ക് ഐഫോൺ 13 ബിഗ് സേവിങ്സ് ഡേയ്സ് സെയിലിൽ ലഭ്യമാകും. ഔദ്യോഗികമായി, ഐഫോൺ 13 ന്റെ 128 ജിബി സ്റ്റോറേജ് മോഡൽ 69900 രൂപ പ്രാരംഭ വിലയിൽ ആണ് ഇന്ത്യയിൽ ലഭ്യമാകുക.

എന്നാൽ ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്സ് സെയിലിൽ വിലക്കുറവോടെ 63,999 രൂപ കിഴിവിലാണ് ഐഫോൺ 13 അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ബാങ്ക് ഓഫറായി 1000 രൂപ കൂടി കുറയുന്നതോടെ ഐഫോൺ 13 ന്റെ വില 62,999 രൂപയായി കുറയുന്നു. നിലവിൽ ഐഫോൺ വാങ്ങാൻ ലഭ്യമാകുന്നതിൽ ഏറ്റവും കുറഞ്ഞ വിലയാണ് ഇത് എന്നതാണ് ശ്രദ്ധേയം.

ഏറെക്കാലമായി ഐഫോൺ വാങ്ങാൻ ശ്രമിക്കുന്നവർ നിരവധിയാണ്. അവർക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ബിഗ് സേവിങ് ഡേയ്സിലൂടെ ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്. ഐഫോണുകളുടെ നിരയിൽ ഏറ്റവും പുതിയ ഐഫോൺ 14 മോഡലും ഫ്ലിപ്കാർട്ടിന്റെ പക്കൽ റെഡിയാണ്. അതിനും വിലക്കുറവ് പ്രതീക്ഷിക്കാം. ഇപ്പോഴത്തെ പ്രധാന ചോദ്യം നിങ്ങൾക്ക് ഐഫോൺ 13 വേണോ, അതോ 14 വേണോ എന്നുള്ളതാണ്.

മികച്ച ഫീച്ചറുകളുള്ള ഒരു ഐഫോൺ വാങ്ങിയാൽ മതി എന്നുള്ളവർക്ക് കീശയിലെ കാശ് അധികം ചോരാതെ ലഭിക്കുന്ന ഏറ്റവും മികച്ച മോഡലാണ് ഐഫോൺ 13 എന്നതിൽ സംശയിക്കേണ്ട. ഇപ്പോൾ ഐഫോൺ 14 ഇറങ്ങിയതോടുകൂടി ഐഫോൺ 13 ന് വിലക്കുറവിൽ കിട്ടുമെന്ന് പ്രതീക്ഷിച്ച് അന്വേഷിച്ച് നടക്കുന്നവർ ഏറെയാണ്. ഐഫോൺ 14 മോഡലിന്റെ തോളോടു തോൾ ചേർന്ന് നിൽക്കാനുള്ള തലയെടുപ്പ് ഇപ്പോഴും ഉണ്ട് എന്നതാണ് ഐഫോൺ 13 ന്റെ കരുത്ത്.

ക്യാമറകൾ, ഹാർഡ്‌വെയർ, മറ്റുള്ളവ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും ഐഫോൺ 13 ന്റേതിന് സമാനമായ സവിശേഷതകളുമായാണ് ഐഫോൺ വരുന്നത്. ആ നിലയ്ക്ക് ഇവയിൽ തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷൻ ഐഫോൺ 13 തന്നെയാണ്. പണം ഒരു വിഷയമല്ലാത്തവർക്ക് ഏറ്റവും പുതിയ മോഡൽ സ്വന്തമാക്കണമെന്ന മോഹമുണ്ടെങ്കിൽ ലഭ്യമാകുന്ന ഓഫറുകളോടെ ഐഫോൺ 14 നെത്തന്നെ പരിഗണിക്കാം.

ഏറ്റവും പഴയ ഐഫോൺ ഉപയോഗിച്ചുവരുന്നതിൽനിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നവർക്കും മോഹം കൊണ്ട് ഐഫോൺ വാങ്ങാൻ ശ്രമിക്കുന്നവർക്കും ഏറ്റവും അനുയോജ്യം ഐഫോൺ 13 ന് ലഭ്യമാകുന്ന ഓഫറുകൾ സ്വീകരിക്കുന്നതാണ്. അതേസമയം നിങ്ങൾ ഐഫോൺ 12 ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇപ്പോൾ ഐഫോൺ 13 ലേക്കോ 14 ലേക്കോ മാറാതെ കുറച്ചു കൂടി ക്ഷമിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നതാണ് നല്ലത്. കാരണം അടുത്ത വർഷം ഐഫോൺ 15 ഇറങ്ങും.

നിലവിലുള്ള ഐഫോൺ 14 ൽ നിന്ന് രൂപത്തിലും ഭാവത്തിലും സവിശേഷതകളിലും ഏറെ മുന്നിട്ടു നിൽക്കുന്ന മോഡലാണ് ഇറങ്ങാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോണുകൾക്ക് മാത്രമല്ല, മറ്റ് സ്മാർട്ട്ഫോൺ മോഡലുകൾക്കും ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ്സ് ഡേയ്സ് സെയിലിൽ വിലക്കിഴിവും ബാങ്ക് ഓഫറുകളും ലഭ്യമാണ്. ഡിസംബർ 21 വരെയാണ് ഓഫർ സെയിൽ ഉണ്ടാകുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470