Just In
- 10 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 15 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 16 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 18 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
പഴയ കുതിരയ്ക്ക് പണം നൽകണോ? ഐഫോൺ 11 വാങ്ങാൻ കാത്തിരിക്കുന്നവർ അറിയാൻ
ഓൺലൈനിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവരുടെ ഉത്സവ മേളങ്ങളിലൊന്നാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയ്ൽ. സെപ്റ്റംബർ 23 മുതൽ 30 വരെയാണ് സെയ്ൽ നടക്കുന്നത്. ഇത്തവണത്തെ സെയിലിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് ഐഫോണുകളുടെ പ്രത്യേകിച്ചും പഴയ സീരീസ് ഐഫോണുകളുടെ സെയിൽയാണ്. ഐഫോൺ 13 മുതൽ 11 വരെയുള്ള ഡിവൈസുകൾ വൻ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ട് സെയ്ലിലൂടെ യൂസേഴ്സിന് ലഭ്യമാകും.

ഐഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകാറില്ല. ഐഫോൺ മോഡലുകൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഉള്ള അവസരമാണ് ബിഗ് ബില്യൺ ഡേയ്സ് സെയ്ലിലൂടെ യൂസേഴ്സിന് ലഭിക്കുന്നത്. ഐഫോണുകൾക്ക് മാത്രമല്ല, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളും മറ്റ് ഗാഡ്ജറ്റുകളുമൊക്കെ നല്ല വിലക്കുറവിൽ വാങ്ങാൻ യൂസേഴ്സിന് കഴിയും.

സെയ്ൽ തുടങ്ങുന്നതിന് മുമ്പ് തന്നെ ഐഫോണുകൾക്കുള്ള ഓഫറുകളും ഡീലുകളും ഫ്ലിപ്പ്കാർട്ട് ടീസ് ചെയ്തിട്ടുണ്ട്. ഐഫോൺ 13 49,990 രൂപയ്ക്ക് വാങ്ങാൻ കഴിയുമെന്നത് ഈ സെയ്ലിന്റെ വലിയ അട്രാക്ഷനുകളിൽ ഒന്നാണ്. പഴയ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്യാൻ കഴിഞ്ഞാൽ ഡിവൈസിന്റെ വില ഇനിയും കുറയാനും സാധ്യതയുണ്ട്.

എന്തായാലും ഐഫോൺ 13ന്റെ കാര്യം അവിടെ നിൽക്കട്ടെ. കുറഞ്ഞ വിലയിൽ ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഇനിയും നല്ല വാർത്തകൾ ഫ്ലിപ്പ്കാർട്ട് സെയ്ൽ നൽകുന്നുണ്ട്. അതെന്താണെന്ന് ആവും ചിന്തിക്കുന്നത്. ഐഫോൺ 11 മോഡൽ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ യൂസേഴ്സിന് കഴിയും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

30,000 രൂപയിലും കുറഞ്ഞ നിരക്കിൽ ഐഫോൺ 11?
അതേ സംഭവം ശരിയാണ്. ഐഫോൺ 11 30,000 രൂപയിലും താഴ്ന്ന നിരക്കിൽ സ്വന്തമാക്കാൻ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ സെയ്ലിൽ അവസരമുണ്ട്. 29,900 രൂപയ്ക്കോ അതിലും കുറഞ്ഞ വിലയിലോ ആയിരിക്കും ഐഫോൺ 11 ഫ്ലിപ്പ്കാർട്ട് സെയ്ലിലിന് എത്തുക. കൃത്യം നിരക്ക് സംബന്ധിച്ച് വ്യക്തയൊന്നുമില്ലെന്നതും അറിഞ്ഞിരിക്കണം.

മാത്രമല്ല, ധാരാളം ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ഉണ്ടാകുമെന്നതും ഉറപ്പാണ്. അങ്ങനെയാണെങ്കിൽ ഡിവൈസിന്റെ പ്രൈസിൽ നല്ല കുറവ് വരികയും ചെയ്യും. സെയ്ൽ തുടങ്ങുന്നതിന് മുമ്പ് 43,990 രൂപ മുതലാണ് ഐഫോൺ 11 ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരുന്നത് എന്ന കാര്യവും യൂസേഴ്സ് ഓർക്കേണ്ടതുണ്ട്.

പഴയ കുതിരയ്ക്ക് പണം നൽകണമോ?
ഐഫോൺ 11 പുറത്തിറങ്ങിയത് 2019ൽ ആണ്. അതിന് ശേഷം 12,13 എന്നിവയ്ക്ക് ശേഷം ഐഫോൺ 14 സീരീസും വിപണിയിൽ എത്തിയിട്ടുണ്ട്. സാറ്റലൈറ്റ് കണക്റ്റിവിറ്റി, ക്രാഷ് ഡിറ്റക്ഷൻ തുടങ്ങിയ നിരവധി ഫീച്ചറുകളുമായിട്ടാണ് ഏറ്റവും പുതിയ ഐഫോൺ 14 സീരീസിലെ ഡിവൈസുകൾ വിപണിയിലെത്തുന്നത്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളും ധാരാളം ഫീച്ചറുകൾ ( അതും ഐഫോണുകളുടെ പാതി വിലയ്ക്ക് ) പായ്ക്ക് ചെയ്യുന്നു

ഈ സാഹചര്യത്തിൽ പഴയ ഡിവൈസ് വാങ്ങേണ്ടതുണ്ടോയെന്ന് പലർക്കും സംശയം തോന്നാം. പ്രത്യേകിച്ചും ഓരോ ദിവസവും പുതിയ പുതിയ സാങ്കേതികവിദ്യകളുമായി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്ന ഇക്കാലത്ത്. 2019ൽ പുറത്തിറങ്ങിയ ഐഫോൺ 11 പണം കൊടുത്ത് വാങ്ങാൻ ഉള്ള തീരുമാനത്തെ ന്യായീകരിക്കാനും ചില പോയിന്റുകൾ ഉണ്ട്.

കാര്യം ഡിവൈസിന് കുറച്ച് പഴക്കമുണ്ടെങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ ഐഫോൺ 11 ഇന്നും പുലി തന്നെയാണ്. ഐഫോൺ 11 മോഡലുകളിലെ എ13 ബയോണിക് ചിപ്പ്സെറ്റ്, കരുത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നോട്ട് അല്ലെന്നതാണ് പ്രധാന കാര്യം. ഡിവൈസിലെ 12 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പ് ( 60 എഫ്പിഎസിൽ ) 4കെ വീഡിയോ റെക്കോഡിങ്, പോർട്രെയിറ്റ് മോഡ്, നൈറ്റ് മോഡ്, എന്നിങ്ങനെയുള്ള ഫീച്ചറുകളും പായ്ക്ക് ചെയ്യുന്നു.

പ്രധാനപ്പെട്ട ഐഒഎസ് അപ്ഡേറ്റുകൾ എല്ലാം ഐഫോൺ 11ൽ ലഭിക്കുമെന്നതും അറിഞ്ഞിരിക്കണം. ആകെയുള്ള പോരായ്മ ഐഫോൺ 11 ഒരു 4ജി സ്മാർട്ട്ഫോൺ ആണെന്നതാണ്. 5ജി ലോഞ്ച് അടുത്തിരിക്കുന്ന ഇക്കാലത്ത് ഒരു 4ജി ഡിവൈസിനായി പണം മുടക്കണമോയെന്ന് യൂസേഴ്സ് ആലോചിച്ച് തീരുമാനിക്കുക. കുറഞ്ഞ ബജറ്റിൽ ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല ഡീൽ തന്നെയാണെന്നതിൽ തർക്കമൊന്നുമില്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470