Home
Mobile

25000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ നോക്കുകയാണോ, ഫ്ലിപ്പ്കാർട്ട് നൽകുന്ന 2 ഡീലുകൾ ഇതാ

ഫ്ലിപ്പ്കാർട്ടിലെ സാസാ ലിലി സെയിൽ 2025 (flipkart sasa lele sale 2025) അ‌വസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അ‌വശേഷിക്കുന്നത്. ഈ സമ്മർ സെയിലിന്റെ ഭാഗമായുള്ള മികച്ച നിരവധി സ്മാർട്ട്ഫോൺ ഡീലുകൾ ഇതിനകം നാം കണ്ടു. ഇപ്പോൾ 25000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്കായി ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിട്ടുള്ള മികച്ച രണ്ട് ഡീലുകൾ ഇവിടെ പരിചയപ്പെടാം. സാംസങ് കഴിഞ്ഞ വർഷം പുറത്തിറക്കിയ സാംസങ് ഗാലക്സി A35 5G (Samsung Galaxy A35 5G), നത്തിങ് അ‌ടുത്തിടെ പുറത്തിറക്കിയ നത്തിങ് ഫോൺ 3എ (Nothing Phone 3A) എന്നിവയാണ് അ‌വ.

ഈ വർഷം മാർച്ചിൽ ആണ് നത്തിങ് തങ്ങളുടെ 3എ സീരീസ് ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. അ‌തിൽ നത്തിങ് ഫോൺ 3എയുടെ 8ജിബി + 128ജിബി മോഡലിന് 24,999 രൂപയും 8ജിബി + 256ജിബി മോഡലിന് 26,999 രൂപയുമായിരുന്നു വില. ഇപ്പോഴും ഈ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ടിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

25000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ: 2 ഡീലുകൾ ഇതാ

എന്നാൽ ബാങ്ക് ഓഫറിലൂടെ 2000 രൂപ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് ഈ ഫോൺ വാങ്ങുന്നവർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ നത്തിങ് ഫോൺ 3എയുടെ അ‌ടിസ്ഥാന വേരിയന്റ് 22999 രൂപ വിലയിലും 256ജിബി സ്റ്റോറേജ് വേരിയന്റ് 24999 രൂപ വിലയിലും സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ടിലെ നത്തിങ് ഫോൺ 3എയുടെ ഡീൽ കാണാനും സ്വന്തമാക്കാനും Nothing Phone 3a എന്നതിൽ ക്ലിക്ക് ചെയ്യുക.

നത്തിങ് ഫോൺ 3യു​ടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 6.77 ഇഞ്ച് (1080 x 2392 പിക്സലുകൾ) FHD+ ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്.

480Hz ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 10-ബിറ്റ് കളർ, 800 nits ടിപ്പിക്കൽ/ 1300 nits ഔട്ട്ഡോർ/ 3000 nits പീക്ക് ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയും ഇതിലെ ഡിസ്പ്ലേ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. അഡ്രിനോ 720 ജിപിയു, 8GB/ 12GB LPDD4X റാം, 128GB/ 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ f/1.88 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, 1/1.56″ സാംസങ് സെൻസർ, OIS, f/2.2 അപ്പേർച്ചറുള്ള 8MP 114° അൾട്രാ-വൈഡ് ക്യാമറ, 50MP 1/2.74″ സാംസങ് 2x ടെലിഫോട്ടോ ക്യാമറ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിൽ ഉണ്ട്. സെൽഫിക്കും മറ്റുമായി 32MP 1/3.44″ ക്യാമറയാണ് നൽകിയിരിക്കുന്നത്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.1ൽ ആണ് ഇതിന്റെ പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നിവയും ഇതിലുണ്ട്.

25000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ: 2 ഡീലുകൾ ഇതാ

5G SA/NSA (n1, n3, n5, n8, n28, n38, n40, n41, n77, n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി, NFC, 50W വയർഡ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

നത്തിങ് ഫോൺ 3എ കഴിഞ്ഞാൽ 25000 രൂപയിൽ താഴെ വിലയിൽ മികച്ച ഡീലിൽ ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിരിക്കുന്ന മറ്റൊരു സ്മാർട്ട്ഫോൺ സാംസങ്ങിന്റെ ഗാലക്സി എ35 5ജി ആണ്. സാംസങ്ങിന്റെ വിവിധ മോഡലുകൾക്ക് ഇതിനകം വൻ ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ ഗാലക്സി എ35 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്ന ഡീൽ പരിചയപ്പെടാം.

കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എ35 5ജിയുടെ 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജുള്ള അ‌ടിസ്ഥാന വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 33,999 രൂപയും ആയിരുന്നു വില. ഇപ്പോൾ 22,999 രൂപ വിലയിൽ ആണ് ഇതിന്റെ അ‌ടിസ്ഥാന വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌തേപോലെ ഗാലക്സി എ35 5ജിയുടെ 256ജിബി വേരിയന്റിന് 22,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു. അ‌തായത് രണ്ട് മോഡലുകൾക്കും 10000 രൂപയ്ക്ക് മുകളിൽ വിലക്കുറവ് ലഭ്യമായിരിക്കുന്നു. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ട് വേറെയും ഉണ്ട്. ഫ്ലിപ്പ്കാർട്ടിലെ ഗാലക്സി എ35 5ജിയുടെ ഡീൽ കാണാനും സ്വന്തമാക്കാനും ''SAMSUNG Galaxy A35 5G'' എന്നതിൽ ക്ലിക്ക് ചെയ്യുക.

ഗാലക്സി എ35 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേ ഇതിലുണ്ട്. ഒക്ട കോർ എക്സിനോസ് 1380 പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 8ജിബി റാം, 128ജിബി /256ജിബി ഇൻ്റേണൽ സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.

25000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ: 2 ഡീലുകൾ ഇതാ

f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എ35 5ജിയിലുള്ളത്. ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 13MP ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1ൽ ആണ് ഈ സാംസങ് ഫോണിന്റെ പ്രവർത്തനം. നാല് വർഷ ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. എന്നാൽ പതിവ് പോലെ ചാർജർ ബോക്സിൽ ലഭ്യമല്ല.

ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-C, IP67 റേറ്റിങ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. 30000 രൂപയുടെ സ്മാർട്ട്ഫോൺ 20000 രൂപ വിലയിൽ സ്വന്തമാക്കാം എന്നതാണ് ഈ ഗാലക്സി എ35 5ജി ഡീലിന്റെ പ്രത്യേകത.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

FAQs
25000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന മികച്ച വിവോ സ്മാർട്ട്ഫോൺ

vivo T4 5G

25000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന മികച്ച ഐക്യൂ സ്മാർട്ട്ഫോൺ

IQOO Z10 5G

25000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന മികച്ച ഓപ്പോ സ്മാർട്ട്ഫോൺ

OPPO F29 5G

GizBot Technology

More from GizBot

Best Mobiles in India

English summary
The Nothing Phone 3A and Samsung Galaxy A35 5G are now available on Flipkart at a huge discount. When launched in India last year, the Samsung Galaxy A35 5G was priced at Rs 30,999 for the base variant with 8GB RAM + 128GB internal storage and Rs 33,999 for the 8GB + 256GB variant. Now, the base variant is listed at Rs 22,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X