ഇതിനൊക്കെ 10000 രൂപ മതി! ഫ്ലിപ്പ്കാർട്ടിൽ കിടിലൻ ഡീലിൽ പോക്കോ, മോട്ടറോള 5G ഫോണുകൾ
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ സാസാ ലിലി സെയിൽ (flipkart sasa lele sale 2025) നടക്കുകയാണ്. വിവിധ ബ്രാൻഡുകളുടെ നിരവധി സ്മാർട്ട്ഫോണുകൾ പല സെഗ്മെന്റുകളിലായി ഇപ്പോൾ വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി മികച്ച ഡീലുകൾ ഈ ഓഫർ സെയിലിൽ കാണാൻ കഴിയും. ഫ്ലിപ്പ്കാർട്ടിന്റെ ഓഫർ സെയിലിൽ നൽകിയിരിക്കുന്ന ഡീലുകളിൽ 10000 രൂപ ബജറ്റിൽ സ്വന്തമാക്കാൻ കഴിയുന്ന രണ്ട് സ്മാർട്ട്ഫോണുകളാണ് പോക്കോ എം7 5ജി, മോട്ടറോള G45 5G എന്നിവ.
ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് പോക്കോ എം7 5ജി. ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 10499 രൂപയും 8GB + 128GB വേരിയന്റിന് 11499 രൂപയും ആയിരുന്നു വില. ഇപ്പോൾ ഇതിന്റെ അടിസ്ഥാന വേരിയന്റ് ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 9,499 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പോക്കോ എം7 5ജിയുടെ 8GB + 128GB വേരിയന്റ് ഡിസ്കൗണ്ടിന് ശേഷം 10,699 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് രണ്ട് വേരിയന്റുകളും 10000 രൂപയോടടുത്ത വിലകളിൽ വാങ്ങാനാകും. ഇത് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഈ ഫോണിന് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിട്ടുണ്ട്.
പരമാവധി 7300 രൂപ വരെയാണ് പോക്കോ എം7 5ജിക്ക് ഫ്ലിപ്പ്കാർട്ട് എക്സ്ചേഞ്ച് ഡിസ്കൗണ്ടായി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ മോഡൽ, പഴക്കം, പ്രവർത്തനക്ഷമത എന്നിവയൊക്കെ വിലയിരുത്തിയാകും അന്തിയ മൂല്യം നിർണയിക്കുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഫ്ലിപ്പ്കാർട്ടിൽ പോക്കോ എം7 5ജിയുടെ ഡീൽ കാണാനും സ്വന്തമാക്കാനും 'POCO M7 5G' എന്നതിൽ ക്ലിക്ക് ചെയ്യുക.
POCO M7 5Gയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ ആണ് ഇതിലുള്ളത്.
20:9 ആസ്പെക്ട് റേഷ്യോ, 600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകൾ എന്നിവയാണ് പോക്കോ എം7 5ജിയുടെ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ഗ്രാഫിക്സിനായി അഡ്രിനോ 613 ജിപിയുവും ഇതിൽ നൽകിയിട്ടുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എം7 5ജിയിൽ ഉള്ളത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ റിയർ ക്യാമറയും സെക്കൻഡറി ക്യാമറയും അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി നോച്ചിനുള്ളിൽ, f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. പെർഫോമൻസ് മികവിനായി 12GB വെർച്വൽ റാം ഫീച്ചർ ഈ ബജറ്റ് 5ജി ഫോണിലുണ്ട്.
6GB / 8GB LPDDR4X റാം ഓപ്ഷനുകളും 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജും മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസിൽ ആണ് പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, 150% സൂപ്പർ വോളിയമുള്ള ബോട്ടം-ഫയറിംഗ് സ്പീക്കർ, IP52 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G (SA: n1/n3/n5/n8/n28/n40/n78, NSA: n1/n3/n40/n78/n8), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C പോർട്ട് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
18W ചാർജിംഗിനുള്ള പിന്തുണയുള്ള 5160mAh ബാറ്ററിയാണ് പോക്കോ എം7 5ജിയിൽ നൽകിയിരിക്കുന്നത്. സാറ്റിൻ ബ്ലാക്ക്, മിന്റ് ഗ്രീൻ, ഓഷ്യൻ ബ്ലൂ നിറങ്ങളിൽ ആണ് ഈ ബജറ്റ് പോക്കോ 5ജി ഫോൺ വാങ്ങാൻ ലഭ്യമാകുക. 171.88×77.8×8.22mm വലിപ്പവും 205.39 ഗ്രാം ഭാരവും ഇതിന് ഉണ്ട്.

ഇനി ബജറ്റ് വിലയിൽ ലഭ്യമാകുന്ന മോട്ടറോള G45 5G (Motorola g45 5G) യുടെ കാര്യമെടുത്താൽ, കഴിഞ്ഞ വർഷത്തിന്റെ ഒടുവിലായിട്ടാണ് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. അന്ന് മോട്ടറോള ജി45 5ജിയുടെ 4ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 10,999 രൂപയും 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വേരിയൻ്റിന് 12,999 രൂപയുമായിരുന്നു വില.
ഇപ്പോൾ മോട്ടറോള G45 5ജിയുടെ അടിസ്ഥാന വേരിയന്റ് 9,999 രൂപ വിലയിലും 8ജിബി വേരിയന്റ് 11,999 രൂപ വിലയിലും ആണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ട് വേറെയും ഉണ്ട്. പുറമേ ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലെ ഈ ബജറ്റ് 5ജി ഫോൺ ഡീൽ കാണാനും സ്വന്തമാക്കാനും Motorola g45 5G എന്നതിൽ ക്ലിക്ക് ചെയ്യുക.
മോട്ടോ ജി45 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട-കോർ (2×2.30 GHz Cortex-A78 & 6×2.0 GHz Cortex-A55) ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ IPS ഡിസ്പ്ലേ ആണ് ഇതിലുള്ളത്.
മോട്ടറോള ജി45 5ജിയുടെ ഡിസ്പ്ലേ 20:9 ആസ്പക്ട് റേഷ്യോ, , 500 nits വരെ ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ ഫീച്ചറുകൾ സഹിതമാണ് എത്തിയിട്ടുള്ളത്. 900MHz അഡ്രിനോ 619 ജിപിയു പിന്തുണ, 4GB / 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം തുടങ്ങിയവയും ഈ ഫോണിലുണ്ട്.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറയും f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ജി45 5ജിയിൽ ഉള്ളത്. സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള My UX ൽ ആണ് പ്രവർത്തനം.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 18W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ പിന്തുണയുള്ള 5,000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), IP52 റേറ്റിങ് , 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ, എഫ്എം റേഡിയോ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
13 5G ബാൻഡുകൾക്കുള്ള പിന്തുണ, VoNR, 4 വരെ കാരിയർ അഗ്രഗേഷൻ എന്നിവയുൾപ്പെടെ വിപുലമായ 5G ഫീച്ചറുകളും ഈ ബജറ്റ് 5ജി ഫോണിനെ ശ്രദ്ധേയമാക്കുന്നു. ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS, USB ടൈപ്പ്-സി എന്നിവയൊക്കെയാണ് ഇതിലെ മറ്റ് കണക്ടിവിറ്റി ഫീച്ചറുകൾ. വീഗൻ ലെതർ ബാക്ക് സഹിതം ബ്രില്ല്യൻ്റ് ബ്ലൂ, ബ്രില്യൻ്റ് ഗ്രീൻ, വിവ മജന്ത, പിങ്ക് ലാവൻഡർ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.
അഫിലിയേറ്റ് വെളിപ്പെടുത്തൽ
ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.


Click it and Unblock the Notifications








