സ്മാർട്ഫോണുകൾക്ക് ഓഫറുകളും, കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിൽ ആരംഭിച്ചു

|

സ്മാർട്ഫോണുകൾക്ക് കൂടുതൽ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ഇപ്പോൾ സ്മാർട്ട്ഫോൺ കാർണിവൽ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഈ കാർണിവൽ സെയിൽ ഏപ്രിൽ 20 വരെ തുടരും. ഈ വിൽപ്പന സമയത്ത് ആപ്പിൾ, സാംസങ്, എൽജി, ഷവോമി, പോക്കോ, റിയൽമി, കൂടാതെ മറ്റു പല ബ്രാൻഡുകളിൽ നിന്നും വിവിധ സ്മാർട്ട്‌ഫോണുകൾക്ക് കമ്പനി ഡിസ്‌കൗണ്ട് നൽകുന്നു. ഡിസ്കൗണ്ടുകൾക്ക് പുറമേ, ഉപയോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പ്രോഡക്റ്റുകൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് 750 രൂപ വരെ അതായത് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്ന ഉപയോക്താക്കൾക്ക് 10 ശതമാനം വരെ അതായത് 2,500 രൂപ വരെ കിഴിവും ലഭിക്കുന്നു.

ഫ്ലിപ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിൽ
 

ഫ്ലിപ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിൽ നിങ്ങൾക്ക് ലഭിക്കുന്ന മികച്ച ഡീലുകൾ എന്തെല്ലാമാണെന്ന് ഇവിടെ നൽകിയിട്ടുണ്ട്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഡീലുകളിലൊന്നാണ് എൽജി വിംഗ് സ്മാർട്ഫോൺ. ഇതിന് നിലവിൽ 70,000 രൂപയാണ് വില വരുന്നതെങ്കിൽ കാർണിവൽ സെയിൽ നിങ്ങൾക്ക് 29,999 രൂപ വില കുറവിൽ നൽകുന്നു. ഈ ബ്രാൻഡ് മൊബൈൽ ഫോൺ നിർമ്മാണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതുകൊണ്ട് എൽ‌ജി സ്മാർട്ട്‌ഫോണുകളുടെ പട്ടിക നീക്കം ചെയ്യുവാൻ തീരുമാനമെടുത്തിരിക്കുന്നതിലാണ് ഈ കുറഞ്ഞ വില നൽകുവാനുള്ള കാരണം.

സാംസങ് ഗാലക്‌സി ടാബ് എ, എസ് സീരീസ് ടാബുകൾക്ക് ഡിസ്‌കൗണ്ടുകളുമായി സാംസങ് സമ്മർ ഫെസ്റ്റ് 2021സാംസങ് ഗാലക്‌സി ടാബ് എ, എസ് സീരീസ് ടാബുകൾക്ക് ഡിസ്‌കൗണ്ടുകളുമായി സാംസങ് സമ്മർ ഫെസ്റ്റ് 2021

എൽജി വിംഗ് സ്മാർട്ഫോൺ

ആപ്പിൾ ഐഫോൺ 11 44,999 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ, ഐഫോൺ 11 ൻറെ ഈ എഡിഷൻ റീട്ടെയിൽ പാക്കേജിംഗിൽ ചാർജറുമായി ലഭ്യമല്ല. ഐഫോൺ എക്സ്ആർ ബേസിക് വേരിയന്റ് 39,999 രൂപയ്ക്ക് ലഭ്യമാണ്. ഐഫോൺ 12 പ്രോ മാക്‌സ് 1,17,900 രൂപയ്ക്ക് ലഭ്യമാണ്. റിയൽ‌മി സി 25 (64 ജിബി) വേരിയൻറ് 9,999 രൂപയ്ക്കും, റിയൽ‌മി സി 20- 6,799 രൂപയ്ക്കും റിയൽ‌മി സി 12- 7,999 രൂപയ്ക്കും ലഭ്യമാണ്. റിയൽ‌മി നർ‌സോ 20- 10,499 രൂപയ്ക്കും, നാർ‌സോ 30 എ 8,499 രൂപയ്ക്കും, നർ‌സോ 30 പ്രോ 16,999 രൂപയ്ക്കും ലഭ്യമാണ്. റിയൽ‌മി എക്‌സ് 7 പ്രോ 5 ജി 27,999 രൂപയ്ക്കും, റിയൽ‌മി 6 പ്രോ 15,999 രൂപയ്ക്കും, റിയൽ‌മി 7 ഐ 11,999 രൂപയ്ക്കും ലഭ്യമാണ്.

റിയൽ‌മി നാർ‌സോ 30 എ
 

ഷവോമിയുടെ റെഡ്മി 9 പവർ 10,499 രൂപയ്ക്ക് ലഭ്യമാണ്. പോക്കോ എം 2 പ്രോ 12,999 രൂപയ്ക്കും, പോക്കോ എം 3- 10,999 രൂപയ്ക്കും, പോക്കോ എക്‌സ് 3 പ്രോ 18,999 രൂപയ്ക്കും ലഭ്യമാണ്. സാംസങ് ഗാലക്‌സി എഫ് 12, ഗാലക്‌സി എഫ് 02 എന്നിവ യഥാക്രമം 10,999 രൂപയ്ക്കും, 8,999 രൂപയ്ക്കും ലഭ്യമാണ്. മോട്ടറോള ജി 10 പവർ 9,499 രൂപയ്ക്ക് ലഭ്യമാണ്. ഓപ്പോ എഫ് 19- 18,990 രൂപയ്ക്കും, ഓപ്പോ എ 12 8,990 രൂപയ്ക്കും, ഓപ്പോ എ 33- 9,990 രൂപയ്ക്കും, ഓപ്പോ എഫ് 17 പ്രോ 19,490 രൂപയ്ക്കും, ഓപ്പോ എ 53- 12,990 രൂപയ്ക്കും ലഭ്യമാണ്. വിവോ വൈ 30 14,990 രൂപയ്ക്കും, വിവോ വൈ 51 എ 17,990 രൂപയ്ക്കും, വിവോ വൈ 20 എ 11,490 രൂപയ്ക്കും ലഭ്യമാണ്. നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്ന എല്ലാ വിലകളും ബേസിക് വേരിയന്റുകൾക്കുള്ളതാണ്.

മോട്ടോ ജി 60, മോട്ടോ ജി 40 ഫ്യൂഷൻ ഏപ്രിൽ 20 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾമോട്ടോ ജി 60, മോട്ടോ ജി 40 ഫ്യൂഷൻ ഏപ്രിൽ 20 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
Flipkart is having a Smartphone Carnival sale that will last until April 20. Customers will save money on a variety of smartphones from brands including Apple, Samsung, LG, Xiaomi, Poco, Realme, and others during the sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X