Home
Mobile

' സാംസങ്ങ് S8' 12,000 രൂപ വരെ കിഴിവ്, ഒപ്പം മറ്റു സാംസങ്ങ് ഫോണുകളും..വേഗമാകട്ടേ!

By Gizbot Bureau

സാംസങ്ങ് കാര്‍ണിവല്‍ സെയില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ ഫ്‌ളിപ്കാര്‍ട്ടുമായി സഹകരിച്ചാണ് ഈ ആഘോഷം. സാധാരണ ആമസോണ്‍ ഇന്ത്യ സ്‌റ്റോറുമായി ചേര്‍ന്നായിരുന്നു കാര്‍ണിവല്‍ സെയില്‍ നടത്തിയിരുന്നത്.

' സാംസങ്ങ് S8' 12,000 രൂപ വരെ കിഴിവ്, ഒപ്പം മറ്റു സാംസങ്ങ് ഫോണുകളും..വ

കര്‍ണിവല്‍ സെയില്‍ നടക്കുന്നത് ഇന്ന്, അതായത് ജൂണ്‍ 12 മുതല്‍ ജൂണ്‍ 14 അര്‍ത്ഥരാത്രി വരെയാണ്. ഈ മൂന്നു ദിവസം തുടര്‍ച്ചയായി നീണ്ടു നില്‍ക്കുന്ന വില്‍പനയില്‍ തിരഞ്ഞെടുത്ത സാംസങ്ങ് ഫോണുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം ആവേശകരമായ ബാങ്ക് ഓഫറുകളും പ്രത്യേക EMI സ്‌കീമുകളും നല്‍കുന്നുണ്ട്. സാംസങ്ങ് ഫോണുകള്‍, ടാബ്ലറ്റുകള്‍, ആക്‌സറീസുകള്‍, സ്മാര്‍ട്ട് ബാന്‍ഡുകള്‍, മോണിറ്ററുകള്‍, ടിവി, വീട്ടുപകരണങ്ങള്‍ എന്നിവയും വന്‍ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കും.

സാംസങ്ങ് കാര്‍ണിവല്‍ സെയിലില്‍ ഫ്‌ളിപ്കാര്‍ട്ട് എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്ന് 10 ശതമാനം ഇളവും ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങുന്ന എല്ലാവര്‍ക്കും ഈ ഡിസ്‌ക്കൗണ്ടിലേക്ക് യോഗ്യരായിരിക്കും. EMI ട്രാന്‍സാക്ഷന്‍ ഓപ്ഷനും ലഭ്യമാണ്.

സാംസങ്ങ് കാര്‍ണിവല്‍ സെയിലില്‍ ലഭ്യമാകുന്ന മികച്ച ഡീലുകളും ഉത്പന്നങ്ങളും നമുക്ക് നോക്കാം.

സാംസങ്ങ് ഫോണുകളിലെ ഓഫര്‍:

#. സാംസങ്ങ് ഗ്യാലക്‌സി എസ്8 പ്ലസ്, എസ് 8 എന്നിവയ്ക്ക് 12,000 രൂപ വരെയാണ് ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. ഡിസ്‌ക്കൗണ്ടിനു ശേഷം ഗ്യാലക്‌സി എസ്8 പ്ലസ് 43,990 രൂപയ്ക്കും എസ്8 37,990 രൂപയ്ക്കും ലഭിക്കുന്നു. ഈ രണ്ടിനും ഫ്‌ളാറ്റ് ഡിസ്‌ക്കൗണ്ടുകളാണ്, അതായത് ഇതില്‍ പ്രത്യേക നിബന്ധനകളോ വ്യവസ്ഥകളോ ഇല്ല.

#. സാംസങ്ങ് ഗ്യാലക്‌സി ഓണ്‍ Nxt 64ജിബി വേരിയന്റിന് 7000 രൂപ ഡിസ്‌ക്കൗണ്ടും ഗ്യാലക്‌സി ഓണ്‍ Nxt 16ജിബി വേരിയന്റിന് 2,009 രൂപയുമാണ് ഡിസ്‌ക്കൗണ്ട്. ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് യഥാക്രമം 10,900 രൂപയ്ക്കും 8,990 രൂപയ്ക്കും ഫോണ്‍ നിങ്ങള്‍ക്ക് വാങ്ങാം.

#. സാംസങ്ങ് ഗ്യാലക്‌സി എസ്7 എഡ്ജിന് 9,090 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 32,900 രൂപയ്ക്കു വാങ്ങാം.

#. ഗ്യാലക്‌സി J3 പ്രോയ്ക്ക് 1,800 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 6,690 രൂപയ്ക്കും അതു പോലെ ഗ്യാലക്‌സി ഓണ്‍5 ന് 2,991 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 5,999 രൂപയ്ക്കും ലഭിക്കുന്നു.

സാംസങ്ങ് ടിവി, സ്മാര്‍ട്ട് ബാന്‍ഡ്‌സ് മറ്റു ഉത്പന്നങ്ങളുടെ ഓഫറുകള്‍

#. സാംസങ്ങ് 32 ഇഞ്ച് 32J4003 ഫ്‌ളാറ്റ് എച്ച്ഡി ടിവിക്ക് 10,901 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 16,999 രൂപയ്ക്കു ലഭിക്കുന്നു.

#. സാംസങ്ങ് ബേസിക് സ്മാര്‍ട്ട് 80cm (32 ഇഞ്ച്) ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവിക്ക് 6000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 23,999 രൂപയ്ക്ക് ലഭിക്കുന്നു.

#. സാംസങ്ങ് സീരീസ് 6 123 cm (49 ഇഞ്ച്) ഫുള്‍ എച്ച്ഡി കര്‍വ്വ്ഡ് എല്‍ഇഡി സ്മാര്‍ട്ട് ടിവി ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 57,999 രൂപയ്ക്കു ലഭിക്കുന്നു.

#. സാംസങ്ങ് ബേസിക് സ്മാര്‍ട്ട് 100cm (40 ഇഞ്ച്) ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവി 47,900 രൂപയില്‍ നിന്നും 35,999 രൂപയാക്കി കുറച്ചു.

#. സാംസങ്ങ് ഗിയര്‍ ഫിര്‍ പ്രോ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 10,990 രൂപയ്ക്കു ലഭിക്കുന്നു.

#. സാംസങ്ങ് മൊബൈല്‍ ആക്‌സറീസുകള്‍, കേസുകള്‍, ചാര്‍ജ്ജറുകള്‍ എന്നിവയ്ക്ക് 50 ശതമാനം ഡിസ്‌ക്കൗണ്ടാണ് നല്‍കിയിരിക്കുന്നത്.

#. ഹോം മോണിറ്ററുകള്‍, ഗെയിമിംഗ് മറ്റു ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നു.

Best Mobiles in India

English summary
Flipkart starts Carnival Sale, Up To Rs 12,000 Discount For Galaxy S8 And Other Samsung Phones Too Get Cheaper
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X