ലാസ്റ്റ് വില 68999 രൂപ; ഗൂഗിൾ പിക്സൽ 10 5G വാലന്റൈൻസ് ഡേ ഡീൽ വെളിപ്പെടുത്തി ഫ്ലിപ്പ്കാർട്ട്
ഫ്ലിപ്പ്കാർട്ടിൽ റിപ്പബ്ലിക് ഡേ അവസാനിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും അടുത്ത ഡിസ്കൗണ്ട് സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വാലന്റൈൻസ് സെയിൽ ഡീലുകൾ ലഭ്യമാക്കിയിരിക്കുന്നു. ഇതിൽ വിവിധ സ്മാർട്ട്ഫോണുകൾക്ക് വാലന്റൈൻസ് ഡേയുടെ ഭാഗമായി ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിരിക്കുന്നു എന്നാണ് ഫ്ലിപ്പ്കാർട്ടിന്റെ അവകാശവാദം. ഇപ്പോൾ വിവിധ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമായിരിക്കുന്ന ചില ഡീലുകളും ടീസറുകളായി മൊബൈൽ വിഭാഗത്തിൽ ഫ്ലിപ്പ്കാർട്ട് പ്രദർശിപ്പിച്ചിട്ടുണ്ട്. അതിൽ ഗൂഗിൾ പിക്സൽ 10 (Google Pixel 10) മോഡലിനും ഡിസ്കൗണ്ട് ഉള്ളതായി കാണിച്ചിരിക്കുന്നു. ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്സൽ സീരീസിലെ നിലവിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിട്ടുള്ള മോഡലാണിത്.
2025 ഓഗസ്റ്റിലാണ് ഗൂഗിൾ പിക്സൽ 10 സീരീസ് ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെട്ടത്. വിപണിയിൽ ഐഫോൺ 17, സാംസങ് ഗാലക്സി എസ്25 എന്നിവയെ ഒക്കെയാണ് ഈ പിക്സൽ ഫോൺ എതിരാളിയായി കാണുന്നത്. എന്നാൽ ഈ പിക്സൽ ഫോൺ എത്തുന്ന സെഗ്മെന്റിൽ തന്നെ കഴിഞ്ഞ രണ്ട് മാസത്തിനിടെ മറ്റ് പല ബ്രാൻഡുകളുടെയും പുതിയ പ്രീമിയം മോഡലുകൾ എത്തിയിട്ടുണ്ട് എന്നത് വേറെകാര്യം.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗൂഗിൾ പിക്സൽ 10ന്റെ ഗൂഗിൾ പിക്സൽ 10 ന്റെ 12GB റാം+ 256GB സ്റ്റോറേജ് മോഡലിന് 79,999 രൂപയായിരുന്നു വില. ഇപ്പോൾ ഗൂഗിൾ സ്റ്റോറിൽ 5000 രൂപ സ്റ്റോർ ഡിസ്കൗണ്ടിന് ശേഷം 74999 രൂപ വിലയിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഒപ്പം 5000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ നിലവിൽ ഗൂഗിൾ സ്റ്റോറിൽ നിന്ന് പിക്സൽ 10 മോഡൽ 69,999 രൂപ വിലയിലാണ് വാങ്ങാനാകുക. മറ്റൊരു ഓഫർ എന്തെന്നാൽ ഫെബ്രുവരി 15ന് മുൻപ് ഈ ഫോൺ ഗൂഗിൾ സ്റ്റോറിൽ നിന്ന് വാങ്ങുന്നവർക്ക് ICC പുരുഷ ടി20 വേൾഡ് കപ്പിന്റെ വിഐപി ടിക്കറ്റ് സ്വന്തമാക്കാനുള്ള ചാൻസ് ഉണ്ട്.

അതേസമയം, ഗൂഗിൾ സ്റ്റോറിൽ ലഭ്യമാകുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ പിക്സൽ 10 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിന്റെ വാലന്റൈൻസ് സെയിൽ ടീസറിൽ പിക്സൽ 10 63999 രൂപ വിലയിൽ ലഭ്യമാകുമെന്നാണ് പറയുന്നത് എങ്കിലും പിക്സൽ 10 പ്രോഡ്ക്ട് പേജിൽ ഈ ഡിസ്കൗണ്ട് കാണുന്നില്ല.
ഗൂഗിൾ സ്റ്റോറിലെക്കാൾ 1000 രൂപ വിലക്കുറവിൽ, 63999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ പിക്സൽ 10 ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ പരമാവധി 5000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടാണ് ഈ ഫോണിന് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അതിനാൽ പിക്സൽ 10 വാങ്ങാനുള്ള അന്തിമ വിലയായി ഫ്ലിപ്പ്കാർട്ട് പ്രോഡക്ട് പേജിൽ കാണിച്ചിരിക്കുന്ന വില 68999 രൂപയാണ്. അതായത് ഔദ്യോഗിക സ്റ്റോറിലെക്കാൾ 1000 രൂപ കുറഞ്ഞ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ പിക്സൽ 10 കിട്ടും.
ഗൂഗിൾ പിക്സലിന് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഡീലാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഉള്ളത് എന്ന് പറയാനാകില്ല. 65000 രൂപയിൽ താഴെ വിലയിലൊക്കെ പിക്സൽ 10 ലഭ്യമായ ചരിത്രം ഉണ്ട്. ഒബ്‌സിഡിയൻ, ഫ്രോസ്റ്റ്, ലെമൺഗ്രാസ്, ഇൻഡിഗോ കളർ ഓപ്ഷനുകളിൽ ആണ് പിക്സൽ 10 വാങ്ങാൻ ലഭ്യമാകുക.

ഇതോടനുബന്ധിച്ച് അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, പുതിയ പിക്സൽ 10a (Google Pixel 10a) അധികം വൈകാതെ ലോഞ്ച് ചെയ്യും എന്നതാണ് അത്. ഇന്ത്യയിൽ ഉൾപ്പെടെ പിക്സൽ 10a മോഡലിന്റെ പ്രീ ബുക്കിങ് ഫെബ്രുവരി 18ന് ആരംഭിക്കും എന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതിനാൽ കുറഞ്ഞ വിലയിൽ ഒരു പിക്സൽ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വരാൻ പോകുന്ന പിക്സൽ 10a മോഡലും പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








