Home
Mobile

ഈ പ്രണയം ദുഃഖമാണുണ്ണീ...! ഫ്ലിപ്പ്കാർട്ട് വാല​ന്റൈൻസ് സെയിൽ: ഗാലക്സി S24 FE 5G ഡിസ്കൗണ്ടിന്റെ സത്യാവസ്ഥ

പ്രണയമെന്ന ആഗോള പ്രതിഭാസത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും അ‌തിനെ ഉൾക്കൊള്ളുന്നവരുടെയും ഉത്സവ ദിനമാണ് ​ഫെബ്രുവരി 14. പ്രണയത്തിൽ സന്തോഷം മാത്രമല്ല, ദുഃഖവും ഉൾച്ചേർന്നിരിക്കുന്നു. പ്രണയത്തിൽ ഏർപ്പെട്ട് കെണിയിലായവരും ഏറെയാണ്, അ‌തുകൊണ്ടാകാം വാല​ന്റൈൻസ് ഡേ​ കണക്കിലെടുത്ത് ഫ്ലിപ്പ്കാർട്ട് ആരംഭിച്ചിരിക്കുന്ന വാല​ന്റൈൻസ് സെയിൽ ഡീലുകളിൽ ചിലത് കെണികളായി കാണപ്പെടുന്നത്. പ്രണയത്തിന് നല്ലതും ചീത്തയും വശങ്ങളുണ്ട് എന്നതുപോലെ, ഫ്ലിപ്പ്കാർട്ടിലെ വാല​ന്റൈൻസ് സെയിലിലും നല്ല ഡീലുകളും ആളെ മണ്ടനാക്കുന്ന തട്ടിക്കൂട്ട് ഡീലുകളും ഉണ്ട്. ചില സ്മാർട്ട്ഫോണുകൾക്ക് യഥാർഥത്തിൽ ഡിസ്കൗണ്ട് ലഭിക്കുമ്പോൾ മറ്റ് ചില സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ഉണ്ട് എന്ന് കാണിക്കുന്നുണ്ടെങ്കിലും യഥാർഥ്യം നേർ വിപരീതമാണ്, അ‌തായത് വില കൂടുതലായിരിക്കും.

മികച്ച ഡീൽ എന്ന് ഡിസ്പ്ലേ ചെയ്തിരിക്കുന്ന ചില വാല​ന്റൈൻസ് ഡീലുകളിൽ ചിലത് നേരത്തെ ലഭ്യമായതിനെക്കാൾ മോശം ഡീലുകളാണ്. അ‌തിന്റെ ഒരു ഉദാഹരമായി ചൂണ്ടിക്കാട്ടാവുന്ന ഡീൽ ആണ് ഫ്ലിപ്പ്കാർട്ടിലെ സാംസങ് ഗാലക്സി എസ്24 എഫ്ഇ (Samsung Galaxy S24 FE 5G) മോഡലിന്റെ ഡീൽ.

വാല​ന്റൈൻസ് സെയിൽ: ഗാലക്സി S24 FE 5G ഡിസ്കൗണ്ടിന്റെ സത്യാവസ്ഥ

2024 സെപ്റ്റംബറിൽ അ‌വതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ മോഡലാണ് ഗാലക്സി എസ്24 എഫ്ഇ. ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ 8ജിബി + 128ജിബി വേരിയന്റിന് 59,999 രൂപയും 8ജിബി + 256ജിബി വേരിയന്റിന് 65,999 രൂപയും ആയിരുന്നു വില. പിന്നീട് പല ഓഫർ സെയിലുകളിലും ഈ സാംസങ് ഫോൺ മികച്ച ഡിസ്കൗണ്ട് ഡീലുകൾ സഹിതം ലഭ്യമായിട്ടുണ്ട്.

ഏറ്റവുമൊടുവിൽ ഗാലക്സി എസ്24 എഫ്ഇ മോഡൽ മികച്ച വിലക്കുറവിൽ ലഭ്യമായത് അ‌ടുത്തിടെ നടന്ന ഫെസ്റ്റിവൽ സെയിൽ സമയത്തായിരുന്നു. അ‌ന്ന് ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും കൂടി പ്രയോജനപ്പെടുത്തിയാൽ 29999 രൂപ വിലയിൽ എസ്24 എഫ്ഇ വാങ്ങാൻ അ‌വസരമുണ്ടായിരുന്നു. അ‌തിന് മുൻപ് പല ഓഫർ സെയിലുകളിലും ഈ ഫോൺ 35000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ അ‌വസരം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

വാല​ന്റൈൻസ് സെയിൽ: ഗാലക്സി S24 FE 5G ഡിസ്കൗണ്ടിന്റെ സത്യാവസ്ഥ

എന്നാൽ മുൻ കാലങ്ങളിലെ ഈ മികച്ച ഡീലുകൾ പരിഗണിക്കുമ്പോൾ ഫ്ലിപ്പ്കാർട്ട് വാല​ന്റൈൻസ് ​സെയിലിലെ ഗാലക്സി എസ്24 എഫ്ഇ ഡീൽ അ‌ത്ര മികച്ചതാണ് എന്ന് പറയാനാകില്ല. നിലവിൽ ഫ്ലിപ്പ്കാർട്ടിൽ 39999 രൂപ വിലയിലാണ് ഗാലക്സി എസ്24 എഫ്ഇ അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഈ ഫോണിന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഇത് പ്രയോജനപ്പെടുത്തിയാൽ 37999 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകും. എന്നാൽ മുൻപ് പലപ്പോഴും ഇത് 35000 രൂപയിൽ താഴെ വിലയിലും 30000 രൂപയിൽ താഴെ വിലയിലും ലഭ്യമായിട്ടുണ്ട് എന്നത് കണക്കിലെടുക്കുമ്പോൾ ഇത് അ‌ത്ര ആകർഷകമായ ഡീൽ അ‌ല്ല.

സ്മാർട്ട്ഫോൺ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ബ്രാൻഡുകളിലൊന്നാണ് സാംസങ്. സാംസങ്ങിന്റെ ഗാലക്സി എസ് സീരീസ് മോഡലുകളുടെ ബജറ്റ് ഓപ്ഷൻ എന്ന നിലയിൽ എസ് സീരീസിലെ ഫാൻ എഡിഷൻ മോഡലുകളെയും ആളുകൾ ഇഷ്ടപ്പെടാറുണ്ട്. എന്നാൽ 37999 രൂപ വിലയിൽ ഇപ്പോൾ ഈ മോഡൽ വാങ്ങുന്നത് അ‌ത്രമികച്ച ഡീൽ ആണെന്ന് കരുതാനാകില്ല.

വാല​ന്റൈൻസ് സെയിൽ: ഗാലക്സി S24 FE 5G ഡിസ്കൗണ്ടിന്റെ സത്യാവസ്ഥ

35000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ പരിഗണിക്കാവുന്ന പുതിയ നിരവധി സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. അ‌തിനാൽ മികച്ച ഡിസ്കൗണ്ട് ലഭ്യമാണ് എന്നൊക്കെ കണ്ടാലും, ഗാലക്സി എസ്24 FE വാങ്ങാൻ താൽപര്യമുണ്ട് എങ്കിൽ നന്നായി ആലോചിച്ച് ഉറപ്പിച്ച ശേഷം അ‌ന്തിമ തീരുമാനം എടുക്കുന്നതാകും ഉചിതം.

Best Mobiles in India

English summary
The Samsung Galaxy S24 FE 5G is available at a discount during the Flipkart Valentine's Sale. The Galaxy S24 FE base model is currently listed on Flipkart at a price of Rs 39,999. Flipkart is also offering a bank discount of Rs 2,000 on this phone. If you take advantage of this, you can buy this phone at a price of Rs 37,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X