ഡയറക്ട് ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്; CMF ഫോൺ 2 പ്രോ ഫ്ലിപ്പ്കാർട്ടിൽ കുറഞ്ഞ വിലയിൽ കിട്ടും
ഫ്ലിപ്പ്കാർട്ടിൽ വാലന്റൈൻസ് വീക്ക് സെയിൽ പുരോഗമിക്കുകയാണ്. ഈ സെയിലിൽ ചില സ്മാർട്ട്ഫോണുകൾക്ക് മികച്ച ഡീലുകൾ ലഭ്യമായിട്ടുണ്ട്, എന്നാൽ മറ്റ് ചില സ്മാർട്ട്ഫോണുകളുടേത് അത്ര മികച്ച ഡീൽ ആണെന്ന് പറയാനും കഴിയില്ല. അതിനാൽ ഫോൺ വാങ്ങും മുമ്പ് അതിന്റെ യഥാർഥ വില, മുൻപ് ലഭ്യമായ ഡിസ്കൗണ്ട് വിലകൾ, ഇപ്പോഴത്തെ ഡിസ്കൗണ്ട് എന്നിവയൊക്കെ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുന്നതാണ് ഉചിതം. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട് വിലയിൽ ലഭ്യമായിരിക്കുന്ന സ്മാർട്ട്ഫോൺ ഡീലുകളിൽ ഒന്നാണ് നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫിന്റെ CMF ഫോൺ 2 പ്രോ (CMF Phone 2 Pro).
കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് സിഎംഎഫ് ഫോൺ 2 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. നത്തിങ്ങിന്റെ വില കുറഞ്ഞ ഓപ്ഷൻ എന്ന നിലയിലാണ് ഈ പ്രോ മോഡൽ അവതരിപ്പിക്കപ്പെട്ടത്. ലോഞ്ച് ചെയ്യുമ്പോൾ സിഎംഎഫ് ഫോൺ 2 പ്രോയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 18,999 രൂപയും 8GB+256GB മോഡലിന് 20,999 രൂപയുമായിരുന്നു വില.

ഫ്ലിപ്പ്കാർട്ട് വാലന്റൈൻസ് വീക്ക് സെയിലിൽ സിഎംഎഫ് ഫോൺ 2 പ്രോയ്ക്ക് ഡയറക്ട് ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായിരിക്കുന്നു. ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം യഥാക്രമം 17999 രൂപ, 19999 രൂപ വിലകളിലാണ് ഇതിന്റെ വേരിയന്റുകൾ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്.
അടിസ്ഥാന മോഡലിന് പരമാവധി 1375 രൂപയുടെയും ടോപ് വേരിയന്റിന് 1475 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമാകുക. ഇത് പ്രയോജനപ്പെടുത്തിയാൽ സിഎംഎഫ് ഫോൺ 2 പ്രോ അടിസ്ഥാന മോഡൽ 16624 രൂപ വിലയിലും ടോപ് മോഡൽ 18524 രൂപ വിലയിലും വാങ്ങാനാകും. താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ
2.5GHz ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്‌സെറ്റ് ആണ് ഈ പ്രോ മോഡലിന്റെ കരുത്ത്. 50MP മെയിൻ ക്യാമറ (1/1.57-ഇഞ്ച് സെൻസർ, f/1.88 അപ്പേർച്ചർ, EIS), 50MP ടെലിഫോട്ടോ ക്യാമറ (f/1.88 അപ്പേർച്ചർ, 2x ഒപ്റ്റിക്കൽ സൂം 20x ഡിജിറ്റൽ സൂം), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 119.5-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.
സെൽഫിക്കും മറ്റുമായി f/2.45 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്. കൂടാതെ മെച്ചപ്പെട്ട ക്യാമറ ഔട്ട്‌പുട്ടിനായി നത്തിങ്ങിന്റെ ട്രൂലെൻസ് എൻജിൻ 3.0 സാങ്കേതികവിദ്യയുടെ പിന്തുണയും ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്. 120Hz 6.77 ഇഞ്ച് ഫുൾ HD+ (1,080×2,392 പിക്‌സലുകൾ) AMOLED സ്ക്രീൻ, 2160Hz PWM ഫ്രീക്വൻസി, 387ppi പിക്‌സൽ ഡെൻസിറ്റി, 480Hz ടച്ച് സാമ്പിൾ റേറ്റ്, 3,000nits പീക്ക് ബ്രൈറ്റ്‌നസ്, HDR10+ പിന്തുണ എന്നിവയോടെ ഇതിലെ ഡിസ്പ്ലേ എത്തുന്നു.
പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനോടെയാണ് സിഎംഎഫ് ഫോൺ 2 പ്രോയുടെ ഡിസ്പ്ലേ എത്തിയിട്ടുള്ളത്. 8GB റാം ആണ് ഇതിലുള്ളത്. റാം ബൂസ്റ്റർ ഫീച്ചർ ഉപയോഗിച്ച് ഓൺബോർഡ് റാം 16GB വരെ വർധിപ്പിക്കാനാകും. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.

33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നത്തിങ് ഈ പുതിയ സിഎംഎഫ് ഫോൺ 2 പ്രോയിൽ നൽകിയിരിക്കുന്നത് (ചാർജിംഗ് അഡാപ്റ്ററും ഒരു കേസും ബോക്സിൽ ഉണ്ട്). ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.2ൽ എത്തിയ ഈ ഫോണിന് മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും. വെള്ള, കറുപ്പ്, ഓറഞ്ച്, ഇളം പച്ച കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








