'പ്രണയം പുഷ്പിക്കാൻ ഐഫോൺ 15 ഉഗ്രൻ വളമാണ്'! ഫ്ലിപ്പ്കാർട്ട് വാലന്റൈൻസ് വീക്ക് സെയിൽ പ്രഖ്യാപിച്ചു
ഡിസ്കൗണ്ടുകളെയും ഓഫറുകളെയും പ്രണയിക്കുന്നവരുടെ പറുദീസയായ ഫ്ലിപ്പ്കാർട്ടിൽ വാലന്റൈൻസ് ഡേ ഓഫർ സെയിൽ ആരംഭിച്ചു. മൊബൈൽ ബൊനാൻസ എന്ന പേരിൽ നടക്കുന്ന ഈ ഓഫർ സെയിലിൽ ഐഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരിട്ടുള്ള ഡിസ്കൗണ്ടിന് പുറമേ, പതിവ് പോലെ ആകർഷകമായ ബാങ്ക് ഓഫറുകളും ലഭ്യമാണ്.
ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 15 വരെയാണ് ഫ്ലിപ്പ്കാർട്ടിലെ ഈ ഓഫർ സെയിൽ നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ഓഫർ സെയിലുകളിലേതുമെന്നപോലെ ഈ ഫ്ലിപ്പ്കാർട്ട് ഓഫർ സെയിലിലും ഐഫോണുകളാണ് താരങ്ങൾ. ഏറ്റവും പുതിയ ഐഫോൺ 15 ന് (iPhone 15) ഉൾപ്പെടെ ആകർഷകമായ ഡിസ്കൗണ്ട് ഉണ്ട്.

ഐഫോൺ 15 ഇപ്പോൾ 63,999 രൂപ മുതൽ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാൻ സാധിക്കും. എന്നാൽ ഓഫർ സെയിൽ തീരും വരെയുള്ള പരിമിതമായ കാലയളവിൽ മാത്രമാണ് ഈ വിലയിൽ ലഭ്യമാകുക. യഥാർഥത്തിൽ ആപ്പിളിന്റെ ഐഫോൺ 15 (iPhone 15) പ്രാരംഭ വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 79,900 രൂപ വിലയിലാണ് എന്നകാര്യം ഇവിടെ ഓർക്കേണ്ടതുണ്ട്.
ഇപ്പോൾ വാലന്റൈസ് ഡേ അടിപൊളിയാക്കാനുള്ള തയാറെടുപ്പിലാണ് പലരും. വാലന്റൈൻസ് ഡേയ്ക്ക് പങ്കാളിക്ക് സമ്മാനിക്കാവുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നാണ് ഐഫോൺ 15 എന്നതിൽ തർക്കമില്ല. ഐഫോണുകൾക്ക് സമൂഹത്തിലുള്ള ജനസമ്മതിയും പ്രൗഡിയും ഒന്ന് വേറെതന്നെയാണ്. അത് ഏറ്റവും പുതിയ മോഡൽ ആണെങ്കിൽ പറയുകയും വേണ്ട!

മികച്ച ഫീച്ചറുകളും ബ്രാൻഡ് വാല്യുവുമാണ് ഐഫോണുകളെ ആളുകളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡാക്കി മാറ്റുന്നത്. അങ്ങനെയുള്ള ഐഫോൺ 15 സമ്മാനമായി നൽകുന്നതും കിട്ടുന്നതും അത്ര ചെറിയ കാര്യമല്ല. പ്രിയപ്പെട്ടവർക്ക് ഒരു ഐഫോൺ സമ്മാനിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ലഭിക്കുന്ന ഓഫറുകളും ഡിസ്കൗണ്ടും പ്രയോജനപ്പെടുത്താവുന്നതാണ്.
ഐഫോൺ 15 128ജിബി സ്റ്റോറേജ് വേരിയൻ്റ് 63,999 രൂപ വിലയിൽ ഉപയോക്താക്കൾക്ക് വാങ്ങാമെന്ന് ഫ്ലിപ്പ്കാർട്ടിൻ്റെ ഔദ്യോഗിക ബാനർ വെളിപ്പെടുത്തുന്നു. ഡീലിൽ ബാങ്ക് ഓഫറുകളില്ലാതെ നേരിട്ട് 11901 രൂപ ഡിസ്കൗണ്ട് നൽകിയിരിക്കുന്നു. കൂടാതെ ഇടപാടിനായി ബോബ് കാർഡ് തിരഞ്ഞെടുക്കുകയാണെങ്കിൽ, 10% ഡിസ്കൗണ്ട് ലഭിക്കും. ഓഫർ വിൽപ്പന കാലാവധിക്കുള്ളിലും സ്റ്റോക്ക് തീരുംവരെയും മാത്രമേ ഈ ഓഫർ ലഭിക്കൂ.
ബോബ് കാർഡ് ഉപയോഗിച്ചുള്ള ഇഎംഐ ഓപ്ഷനിൽ 10 ശതമാനം ഡിസ്കൗണ്ടും സിറ്റി ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോക്താക്കൾക്കും മറ്റും 5 ശതമാനം ക്യാഷ്ബാക്കും ഉണ്ട്.

പഴയ ഐഫോൺ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ ഐഫോൺ വാങ്ങാനാണ് ആഗ്രഹിക്കുന്നത് എങ്കിൽ അതിനും മികച്ച അവസരമുണ്ട്. മുൻ ഐഫോൺ മോഡലുകൾക്ക് പരമാവധി 54,900 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. എന്നാൽ നൽകുന്ന മോഡലിന്റെ പ്രവർത്തനക്ഷമത, മൂല്യം എന്നിവയെ ഒക്കെ ആശ്രയിച്ചായിരിക്കും അന്തിമ ഡിസ്കൗണ്ട് തുക നിശ്ചയിക്കുക.
ഉദാഹരണത്തിന് പഴയ ഐഫോൺ 13 ആണ് എക്സ്ചേഞ്ച് ചെയ്യുന്നത് എങ്കിൽ 26,000 രൂപ വരെ ഡിസ്കൗണ്ട് ലഭിച്ചേക്കാം. അതല്ല, ഐഫോൺ 14 പ്രോ മാക്സ് ആണ് നൽകുന്നത് എങ്കിൽ കുറച്ചുകൂടി ഉയർന്ന തുക ഡിസ്കൗണ്ട് ലഭിച്ചേക്കാം. സമ്മാനിക്കാനായാലും ഉപയോഗിക്കാനായാലും പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച അവസരമാണ്.


Click it and Unblock the Notifications








