Home
Mobile

ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വിലക്കുറവ്! വില കുറച്ച നത്തിങ് 2ന് വീണ്ടും വിലക്കുറവും ഡിസ്കൗണ്ടും

നത്തിങ് ഫോൺ ആരാധകർക്കും സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഒന്നാകെയും ആവേശം പകരുന്ന നല്ലൊരു കിടിലൻ ഡീൽ മുന്നോട്ടുവച്ച് ഫ്ലിപ്പ്കാർട്ട് രംഗത്ത്. ഇപ്പോൾ നടക്കുന്ന ഇയർഎൻഡ് സെയിലിന്റെ ഭാഗമായി നത്തിങ് ഫോൺ 2 വിന്റെ ഉയർന്ന വേരിയന്റുകൾ യഥാക്രമം 10000 രൂപ, 12000 രൂപ വിലക്കുറവിൽ സ്വന്തമാക്കാം.

8ജിബി റാം + 128ജിബി ഇന്റേണൽ സ്റ്റോറേജ്, 12ജിബി റാം + 256ജിബി ഇന്റേണൽ സ്റ്റോറേജ്, 12ജിബി റാം + 512ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ആണ് നത്തിങ് ഫോൺ 2 ലഭ്യമായിട്ടുള്ളത്. ഇതിൽ ഉയർന്ന രണ്ട് വേരിയന്റുകൾക്കാണ് ഇപ്പോൾ വൻ ഡിസ്കൗണ്ടുള്ളത്.

വില കുറച്ച നത്തിങ് 2ന് വീണ്ടും വിലക്കുറവും ഡിസ്കൗണ്ടും

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ഇയർ എൻഡ് സെയിലിൽ, നത്തിങ് ഫോൺ 2ന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റ് 34,999 രൂപയ്ക്കും 512 ജിബി വേരിയന്റ് 37,999 രൂപയ്ക്ക് വാങ്ങാം. ഇത് നത്തിങ് ഫോൺ 2വിന് കിട്ടിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വിലക്കുറവാണ്.

അ‌ടുത്തിടെ നടന്ന ഫെസ്റ്റിവൽ സീസൺ സെയിൽ ഓഫറുമായി താരതമ്യം ചെയ്താൽ അ‌തിനെക്കാൾ 3500 രൂപ വിലക്കുറവിൽ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അ‌വസരമുണ്ട്. എന്നാൽ നത്തിങ് ഫോണിന്റെ ഏറ്റവും കുറഞ്ഞ വേരിയന്റിന് കാര്യമായ ഓഫറുകളില്ല. കുറഞ്ഞ വേരിയന്റിനെക്കാൾ വിലയിൽ ഉയർന്ന വേരിയന്റുകൾ ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

വില കുറച്ച നത്തിങ് 2ന് വീണ്ടും വിലക്കുറവും ഡിസ്കൗണ്ടും

അ‌ടുത്തിടെ നത്തിങ് ഫോൺ 2 വിന്റെ ഇന്ത്യയിലെ വിലയിൽ കമ്പനി 5000 രൂപ കുറച്ചിരുന്നു. അ‌തോടെ മൂന്ന് വേരിയന്റുകൾക്കും വില കുറഞ്ഞു. ഇതിന് പിന്നാലെ ഇയർഎൻഡ് സെയിലിന്റെ ഭാഗമായി ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും ലഭ്യമായതോടെയാണ് ഏറ്റവും കുറഞ്ഞ വിലയിൽ നത്തിങ് ഫോൺ 2 വാങ്ങാൻ അ‌വസരം ഒരുങ്ങിയിരിക്കുന്നത്.

ലോഞ്ച് ​ചെയ്ത സമയത്ത് നത്തിങ് 2ന്റെ 8ജിബി/128ജിബി പ്രാരംഭ വേരിയന്റിന് 44,999 രൂപയായിരുന്നു വില. അ‌തേപോലെ 12GB/256GB ​വേരിയന്റിന് 49,999 രൂപയും 12GB/512GB വേരിയന്റിന് 54,999 രൂപയുമായിരുന്നു വില. എന്നാൽ അ‌ടുത്തിടെ 5000 രൂപ വില കുറച്ചതോടെ 8GB/128GB മോഡലിന്റെ വില 39,999 രൂപയായി. ഇത് ഫ്ലിപ്പ്കാർട്ടിൽ ഇപ്പോഴും ഇതേ വിലയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌തേസമയം, 5000 രൂപ വില കുറച്ചതോടെ 44,999 രൂപ വിലയിലേക്കെത്തിയ 12GB/256GB ​വേരിയന്റ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ പ്രത്യേക സെയിൽ പ്രമാണിച്ച് 41,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തായത് ഇയർഎൻഡ് സെയിലിന്റെ ഭാഗമായി 3000 രൂപ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. ഇതിന് പുറമേ, കാർഡ് ഡിസ്കൗണ്ടായി 6000 രൂപയും കിട്ടും.

വില കുറച്ച നത്തിങ് 2ന് വീണ്ടും വിലക്കുറവും ഡിസ്കൗണ്ടും

ഇത് കൂടാതെ PNB, BOB ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഉപയോഗിച്ചുള്ള പർച്ചേസിന് 1000 രൂപ അ‌ധിക ഡിസ്കൗണ്ടും കിട്ടും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് ഫ്ലാറ്റ് 5% ക്യാഷ്ബാക്കിന് അർഹതയുണ്ട് (ഏകദേശം 1800 രൂപ). എല്ലാ ഓഫറുകളും പ്രയോജനപ്പെടുത്തുമ്പോൾ 12GB/256GB വേരിയന്റിന്റെ വില 34,999 രൂപയിലേക്ക് എത്തുന്നു.

ഇതേപോലെ, 5000 വിലക്കുറവിന് ശേഷം 49,999 രൂപ വിലയിലേക്ക് എത്തിയ നത്തിങ് 2 ന്റെ ഏറ്റവും ഉയർന്ന 12GB/512GB വേരിയന്റ് ഇയർ എൻഡ് സെയിലിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ടിൽ 44,999 രൂപയ്ക്ക് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇവിടെ ഓഫർ സെയിൽ ഡിസ്കൗണ്ടായി ഒറ്റയടിക്ക് 5000 രൂപകൂടി കുറഞ്ഞിരിക്കുന്നു.

കാർഡ് ഡിസ്കൗണ്ടായി 6000 രൂപയും PNB, BOB ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഉപയോഗിച്ചുള്ള പർച്ചേസിന് 1000 രൂപ അ‌ധിക ഡിസ്കൗണ്ടും കിട്ടും. അ‌ങ്ങനെ ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിൽ നത്തിങ് 2 12GB/512GB വേരിയന്റിന്റെ വില 37,999 രൂപയായി കുറയ്ക്കാൻ സാധിക്കുന്നു. 12,000 രൂപയുടെ ഡിസ്കൗണ്ടാണ് ഇവിടെ കിട്ടുന്നത്.

ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ഓഫറുകൾ പരിഗണിക്കുമ്പോൾ നത്തിങ്ങിന്റെ മൂന്ന് വേരിയന്റുകളിൽ ഏറ്റവും ഉയർന്ന വേരിയന്റായ 512 ജിബി വാങ്ങുന്നതാണ് കൂടുതൽ ലാഭം. അ‌തല്ലെങ്കിൽ 256 ജിബി വേരിയന്റ് വാങ്ങണം. കാരണം 512ജിബിയുടെയും 256 ജിബിയുടെയും വേരിയന്റുകൾ തമ്മിൽ ഇവിടെ 3000 രൂപ വ്യത്യാസം മാത്രമാണുള്ളത്.

More from GizBot

Best Mobiles in India

English summary
As part of the Flipkart year-end sale, the high-end variants of the Nothing Phone 2 can be had at a discount of Rs 10,000 and Rs 12,000 respectively. Nothing Phone 2 is available in three variants namely 8GB+128GB, 12GB+256GB and 12GB+512GB. The top two variants are now heavily discounted.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X