ഫ്‌ളൈ മൊബൈല്‍സില്‍ നിന്നും ഒരു ഡ്യുവല്‍ സിം ബജറ്റ് ഫോണ്‍

Posted By:

ഫ്‌ളൈ മൊബൈല്‍സില്‍ നിന്നും ഒരു ഡ്യുവല്‍ സിം ബജറ്റ് ഫോണ്‍

ബജറ്റ് ഫോണുകള്‍ മാത്രം പുറത്തിറക്കുന്നതിലാണ് ഫളൈ മൊബൈല്‍സിന്റെ ലക്ഷ്യം എന്നു തോന്നുന്നു.  അവര്‍ ഇറക്കിയ ഹാന്‍ഡ്‌സെറ്റുകളെല്ലാം ഇന്ത്യന്‍ വിപണി ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.  ഫ്‌ളൈ ബി200 എന്ന പേരില്‍ ഒരു പുതിയ ജിഎസ്എം ഡ്യുവല്‍ സിം മൊബൈല്‍ പുറത്തിറക്കിയിരിക്കുന്നു ഫ്‌ളൈ മൊബൈല്‍സ് പുതുതായി.

ഫീച്ചറുകള്‍:

 • 2.4 ഇഞ്ച് ഡിസ്‌പ്ലേ

 • ടിഎഫ്ടി സ്‌ക്രീന്‍

 • 240 x 320 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍

 • എഫ്എം റേഡിയോ

 • 2 മെഗാപിക്‌സല്‍ ക്യാമറ

 • ബില്‍ട്ട് ഇന്‍ മെമ്മറി

 • 8 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി

 • മള്‍ട്ടിമീഡിയ പ്ലെയര്‍

 • ബ്ലൂടൂത്ത്

 • യുഎസ്ബി

 • ജിപിആര്‍എസ്

 • വാപ്

 • 3.5 എംഎം ഓഡിയോ ജാക്ക്

 • 1000 mAh ലിഥിയം അയണ്‍ ബാറ്ററി

 • 3.5 മണിക്കൂര്‍ ടോക്ക് ടൈം

 • 200 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

 • 116.5 എംഎം നീളം, 50 എംഎം വീതി, 10.8 എംഎം കട്ടി

 • ഭാരം 88 ഗ്രാം
ഭാരം കുറവായതിനാല്‍ ഈ ഫ്‌ളൈ ഹാന്‍ഡ്‌സെറ്റ് പോക്കറ്റിലും മറ്റും ഇട്ട് കൊണ്ടു നടക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയേയില്ല.  നേരിയ ചുവപ്പ് രാശിയുള്ള കറുപ്പ് നിറത്തിലാണ് ഈ ഹാന്‍ഡ്‌സെറ്റ് വരുന്നത്.  കാന്‍ഡി ബാറിന്റെ ആകൃതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

മ്യൂസിക്കിന് പ്രത്യേകം ബട്ടണ്‍ ഉണ്ട് ഈ ഹാന്‍ഡ്‌സെറ്റില്‍.  ഇത് ഇഷ്ട പാട്ടുകള്‍ തിരഞ്ഞെടുക്കുന്നതും, പ്ലേ ചെയ്യുന്നതും എളുപ്പമാക്കുന്നു.  ഒരു ബജറ്റ് മൊബൈല്‍ ഫോണിനെ സംബന്ധിച്ചിടത്തോളം 2.4 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ എന്നത് അത്ര ചെറിയ കാര്യം അല്ല.

അതുപോലെ 2 മെഗാപിക്‌സല്‍ ക്യാമറയും ഒരു ബജറ്റ് മൊബൈലിന് ആഢംബരം തന്നെ.  അത്യാവശ്യം മികച്ച നിലവാരത്തിലുള്ള ചിത്രങ്ങളെടുക്കാന്‍ ഇവ സഹായകമാകും.  അവശ്യ   ഘട്ടങ്ങളില്‍ ഇവ ഉപയോഗപ്പെടുത്താവുന്നതാണ്.

ഫയല്‍ ട്രാന്‍സ്ഫറിംഗിന് ഇതിലെ യുഎസ്ബി കണക്റ്റിവിറ്റി സഹായകമാകും.  ഇന്റേണല്‍ മെമ്മറിക്കു പുറമെ, 8 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്റ്റേണല്‍ മെമ്മറിയും കൂടിയാകുമ്പോള്‍ സ്‌റ്റോറേജിന് വേണ്ടത്രയായി.  ബജറ്റ് ഫോണ്‍ എന്ന് പുറത്തിറങ്ങുന്നതിന് മുന്‍പ് പേരു കിട്ടിയിട്ടുണ്ടെങ്കിലും വില എത്രയാണ് എന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot