ഫ്‌ളൈ മൊബൈല്‍സില്‍ നിന്നും ഒരു ഡ്യുവല്‍ സിം ഫോണ്‍

Posted By: Super

ഫ്‌ളൈ മൊബൈല്‍സില്‍ നിന്നും ഒരു ഡ്യുവല്‍ സിം ഫോണ്‍

ഫ്‌ളൈ മൊബൈല്‍സിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റാണ് ഫ്‌ളൈ ഇ 321. ബാറ്ററിയും, അതുവഴി ടോക്ക് ടൈമും ആണ് ഈ പുതിയ ഡ്യുവല്‍ സിം ഫ്‌ളൈ മൊബൈല്‍ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

ലിഥിയം ലയണ്‍ 1200 mAh ബാറ്ററി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഈ ഫോണിന്റെ സ്റ്റാന്‍ഡ് ബൈ സമയം 22 മണിക്കൂര്‍ മാത്രമാണെങ്കിലും ടോക്ക് ടൈം 10 മണിക്കൂര്‍ 20 മിനിറ്റാണ്.

125 ഗ്രാം ഭാരമുള്ള ഈ മൊബൈലിന്റെ നീളം 112 എംഎം, വീതി 58.6 എംഎം, കട്ടി 11.6 എംഎം എന്നിങ്ങനെയാണ്. ഫ്‌ളൈ മൊബൈല്‍സിനെ ഡ്യുവല്‍ സിം അല്ലാതെ സങ്കല്‍പിക്കാന്‍ പോലും പറ്റാത്ത ഒരു അവസ്ഥയായതുകൊണ്ട്, ഇവിടെ അങ്ങനെ ചോദ്യത്തിന് പ്രസക്തിയേയില്ല.

1600 x 1200 റെസൊലൂഷന്‍, ഡിജിറ്റല്‍ സൂം എന്നിവയുള്ള 2 മെഗാപിക്‌സല്‍ ക്യാമറ ഇതിലേക്ക് കൂടുതലാണുകളെ ആകര്‍ഷിപ്പിക്കും. ഇതിന്റെ മെമ്മറി എക്‌സ്‌റ്രേണല്‍ മെമ്മറി വഴി 32 ജിബി വരെ ഉയര്‍ത്താവുന്നതാണ്. എന്നാല്‍ ടി-ഫഌഷ് മെമ്മറി കാര്‍ഡ് മാത്രമേ ഉപയോഗപ്പെടുത്താന്‍ കഴിയൂ. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരുപക്ഷേ ചെറിയൊരു നിരാശയ്ക്കു കാരണമായേക്കാം

എഫ്എം റേഡിയോ, മ്യൂസിക് പ്ലെയര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി പോര്‍ട്ട്, പാട്ടുകള്‍, വീഡിയോകള്‍, സിനിമകള്‍ എന്നിവ സ്‌റ്റോര്‍ ചെയ്യാനുള്ള സൗകര്യം എന്നിവ വിനോദത്തിനുള്ള സാധ്യതയും തള്ളി കളയുന്നില്ല.

4,000 രൂപയാണ് ഈ ഫ്‌ളൈ മൊബൈല്‍സ് ഇ 321ന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot