ഫ്‌ളൈ മൊബൈല്‍സ് അമ്പരപ്പിക്കുന്നു, വിലക്കുറവിലൂടെ

Posted By: Staff

ഫ്‌ളൈ മൊബൈല്‍സ് അമ്പരപ്പിക്കുന്നു, വിലക്കുറവിലൂടെ

ഡ്യുവല്‍ സിം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ കാര്യത്തില്‍ പേരു കേട്ട ഫ്‌ളൈ മൊബൈല്‍സ് പുതിയ ഹാന്‍ഡ്‌സെറ്റുമായെത്തുന്നു. ഫ്‌ളൈ ഇ322 എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ഫോണും ഡ്യുവല്‍ സിം തന്നെ.

85 ഗ്രാം മാക്രം ഭാരമുള്ള ഈ ഫ്‌ളൈ ഹാന്‍ഡ്‌സെറ്റിന്റെ നീളം 112 എംഎം, വീതി 62 എംഎം, കട്ടി 14.1 എംഎം എന്നിങ്ങനെയാണ്. ഒരേ സമയം രണ്ടു ജിഎസ്എം നെറ്റ് വര്‍ക്കുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഈ ഫോണിന്റെ സ്‌ക്രീന്‍ ക്യുവിജിഎ ടിഎഫ്ടി ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

വളരെ സുഗമമായി ഉപയോഗിക്കാവുന്ന ടച്ച് സ്‌ക്രീന്‍ ആണിതിനുള്ളത്. 1600 x 1200 പിക്‌സല്‍ റെസൊലൂഷനുള്ള ഇതിന്റെ 2 മെഗാപിക്‌സല്‍ ക്യാമറ വളരെ യൂസര്‍ ഫ്രന്റ്‌ലിയാണ്. ഡിജിറ്റല്‍ സൂം ഈ ക്യാമറയുടെ ഒരു പ്രത്യേകതയാണ്.

വ്യത്യസ്ത ഫോര്‍മാറ്റുകളിലുള്ള ഓഡിയോ, വീഡിയോ ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും ഈ ഡ്യുവല്‍ സിം ഫോണില്‍. ഇതിന്റെ മെമ്മറി കപ്പാസിറ്റി ഒരിക്കലും നമ്മെ നിരാശപ്പെടുത്തുകയില്ല. 2.19 എംബി ഇന്റേണല്‍ മെമ്മറിയുള്ള ഇതിന്റെ മെമ്മറി എക്‌സ്‌റ്റേണല്‍ മെമ്മറി ഉപയോഗിച്ച് 32 ജിബി കൂടി ഉയര്‍ത്താവുന്നതാണ്.

300 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും, 14 മണിക്കൂര്‍ 30 മിനിട്ട് ബാറ്ററി ബാക്ക്അപ്പ് തുടങ്ങിയവ സാധ്യമാക്കി നമ്മെ അമ്പരപ്പിക്കും ഇതിന്റെ ബാറ്ററി 1400 mAh ബാറ്ററി. ഇത്രയും വില കുറവുള്ള ഹാന്‍ഡ്‌സെറ്റില്‍ ഉള്ള സൗകര്യങ്ങളും സംവിധാനങ്ങളും നമ്മെ അമ്പരപ്പിക്കാന്‍ ധാരാളം.

ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി പോര്‍ട്ടുകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനു സഹായിക്കുന്ന ഒപ്ഷനുകള്‍, മൊബൈല്‍ ട്രാക്കര്‍, ഓട്ടോ കോള്‍ റെക്കോര്‍ഡിംഗ് എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഈ ഫ്‌ളൈ ഡ്യുവല്‍ സിം മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്റെ സവിശേഷതകളാണ്.

ഈ ഹാന്‍ഡ്‌സെറ്റിന്റെ വിലയും നമ്മെ അമ്പരപ്പിക്കും, തീര്‍ച്ച. വെറും 3000 രൂപയാണ് ഫ്‌ളൈ ഇ322 ന്റെ വില!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot