ഫ്‌ളൈ എംവി242, ഒരു ഡ്യുവല്‍ സിം ജിഎസ്എം ഫോണ്‍

Posted By:

ഫ്‌ളൈ എംവി242, ഒരു ഡ്യുവല്‍ സിം ജിഎസ്എം ഫോണ്‍

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്നും ആവശ്യക്കാരേറെയാണ്.  എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ആവശ്യക്കാരേറുമ്പോഴും ജിഎസ്എം ഹാന്‍ഡ്‌സെറ്റുകള്‍ക്കും ഇപ്പോഴും ആവശ്യക്കാരേറെയാണ്.  അതുകൊണ്ടു തന്നെ ആന്‍ഡ്രോയിഡ് ഫോണുകള്‍ നിര്‍മ്മിക്കുന്നതിനിടയ്ക്കും വലിയ കമ്പനികള്‍ വരെ ജിഎസ്എം ഹാന്‍ഡ്‌സെറ്റുകളും വിപണിയിലെത്തിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.

ഇപ്പോഴും ജിഎസ്എം ഫോണുകള്‍ക്ക് ആവശ്യക്കാരുണ്ടാകാനുള്ള ഒരു പ്രധാന കാരണം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് താരതമ്യേന വില കൂടുതലാണ് എന്നതാണ്.  കൂടുതല്‍ ഫീച്ചറുകള്‍ കുറച്ചു വിലയ്ക്കു ലഭ്യമാകുമ്പോള്‍ സ്വാഭാവികമായും ആവശ്യക്കാര്‍ വര്‍ദ്ധിക്കും.  അതുകൊണ്ടു തന്നെ പുതിയ ഫീച്ചറുകളുമായി എത്തുന്ന ജിഎസ്എം ഫോണുകള്‍ വാങ്ങാന്‍ ആള്‍ക്കാറുണ്ട്.

ഒരു പുതിയ ഫീച്ചര്‍ റിച്ച് ജിഎസ്എം മൊബൈല്‍ ഫോണ്‍ ആണ് ഫ്‌ളൈ എംവി242.

ഫീച്ചറുകള്‍:

 • 2.4 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ

 • 240 x 320 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • വീഡിയോ റെക്കോര്‍ഡിംഗ്

 • 233 കെബി ഇന്റെണല്‍ മെമ്മറി

 • 32 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി

 • മൈക്രോഎസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്ന സ്ലോട്ട്

 • ജിപിആര്‍എസ് സപ്പോര്‍ട്ട്

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • ജിഎസ്എം ഫോണ്‍

 • മള്‍ട്ടി ഫോര്‍മാറ്റ് ഓഡിയോ പ്ലെയര്‍

 • റെക്കോര്‍ഡിംഗ് സൗകര്യമുള്ള എഫ്എം റേഡിയോ

 • 1,400 mAh ലിഥിയം അയണ്‍ ബാറ്ററി

 • 400 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

 • 10 മണിക്കൂര്‍ ടോക്ക് ടൈം

 • നാളം 118 എംഎം, വീതി 51 എംഎം, കട്ടി 15 എംഎം

 • 53 ഗ്രാം ഭാരം

 • ജാവ ഓപറേറ്റിംഗ് സിസ്റ്റം
നിംബസ്, ഗൂഗിള്‍, യാഹൂ തുടങ്ങിയ പ്രീ ഇന്‍സ്റ്റോള്‍ഡ് ആപ്ലിക്കേഷനുകള്‍ ഉണ്ട് ഫ്‌ളൈ എംവി242 ജിഎസ്എം ഹാന്‍ഡ്‌സെറ്റില്‍.  ടോര്‍ച്ച്, ഇന്‍ബില്‍ട്ട് മോഡം, സ്പീക്കറുകള്‍, ഇബുക്ക് റീഡര്‍, ഇമേജ് വ്യൂവര്‍ തുടങ്ങിയവയും ഈ മൊബൈലിന്റെ ഫീച്ചറുകളില്‍ പെടുന്നു.

ഇവയ്‌ക്കെല്ലാം ഉപരി ഈ ഫോണിന്റെ പ്രധാന ആകര്‍ഷണീയത ഇതൊരു ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റ് ആണെന്നതാണ്.  ഇതിന്റെ ബാറ്ററി ബാക്ക്അപ്പും വളരെ ആകര്‍ഷണീയമാണ്.

ഈ ഡ്യുവല്‍ സിം ജിഎസ്എം ഹാന്‍ഡ്‌സെറ്റ് എന്ന് വിപണിയിലെത്തും ഇതിന്റെ വിലയെന്തായിരിക്കും എന്നൊന്നും ഇതുവരെ അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot