Home
Mobile

ലീക്കായ വിവരങ്ങൾ സത്യമാവണേ...; ഫോൾഡബിൾ ഐഫോൺ വരുന്നു: ദശാബ്ദത്തിലെ ഏറ്റവും നൂതന സ്മാർട്ട്‌ഫോൺ ലോഞ്ച് ഇതോ!

സ്മാർട്ട്ഫോണുകളുടെ ലോകത്ത്, പ്രീമിയം സ്മാർട്ട്ഫോണുകളുടെ കുത്തക നിലനിർത്തിപ്പോരുന്ന കമ്പനിയാണ് ആപ്പിൾ. ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസായി വിപണിയിലുള്ളത് ഐഫോൺ 16 സീരീസ് ആണ്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ഇതിലുള്ളത്. എന്നാൽ ഇതിനെല്ലാമപ്പുറം ഒരു ഫോൾഡബിൾ ഫോൺ പുറത്തിറക്കാൻ ആപ്പിൾ തയാറെടുക്കുന്നു എന്ന വമ്പൻ അ‌പ്ഡേറ്റ് കഴിഞ്ഞ കുറച്ചുനാളുകളായി ആരാധകരെ ആവേശത്തിലാഴ്ത്തി അ‌ന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ഇത് സംബന്ധിച്ച ചില സുപ്രധാന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു.

ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ സത്യമാണെങ്കിൽ 2026 ഓടെ ഫോൾഡബിൾ ഐഫോണുകൾ വിപണി കീഴടക്കാനെത്തും. ആപ്പിൾ ആദ്യമായി പുറത്തിറക്കുന്ന ഫോൾഡബിൾ ഫോണിനെ കുറിച്ച് ആപ്പിൾ അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും എക്‌സിൽ (ട്വിറ്ററിൽ) ഇതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഈ ഫോൺ പുറത്തിറങ്ങുകയാണെങ്കിൽ ഈ ദശാബ്ദത്തിലെ ഏറ്റവും നൂതനമായ സ്മാർട്ട്‌ഫോൺ ലോഞ്ചുകളിൽ ഒന്നായിരിക്കും അ‌ത് എന്ന് ടെക് രംഗത്തെ പ്രമുഖർ സൂചിപ്പിക്കുന്നുണ്ട്.

ഫോൾഡബിൾ ഐഫോൺ വരുന്നു

ഒരു വശത്തു നിന്ന് മറുവശത്തേക്ക് സ്‌ക്രീൻ അടക്കം മടക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. ഒരുഭാഗത്ത് 9.2 എംഎമ്മും മറുഭാത്ത് 4.6 എംഎമ്മും തിക്ക്‌നെസ്സ് ഉണ്ട്. ഒരു പുസ്തകം തുറക്കുന്ന രീതിയിലാണ് ആപ്പിൾ ഇത് രൂപകൽപ്പന ചെയ്തിട്ടുള്ളത്. തുറക്കുന്നതോടെ 12 ഇഞ്ചിന്റെ സ്‌ക്രീൻ ആണ് ഫോണിനുണ്ടാവുക.

12 ഇഞ്ചിന്റെ സ്‌ക്രീൻ ലഭിക്കുന്നതോടെ പോക്കറ്റിലിട്ട് കൊണ്ടുപോകാൻ കഴിയുന്ന ടാബ് പോലെയായിരിക്കും ഇതിന്റെ രൂപം. ചുരുക്കിപ്പറഞ്ഞാൽ ഫോണിന്റെയും ടാബിന്റെയും ഉപയോഗം നടക്കും. ഈ മാറ്റം അനന്തമായ സാധ്യതകൾക്കാണ് വഴി തുറക്കുന്നത്. ഫോൾഡബിൾ ഫോണിന്റെ പ്രധാന ഭാഗമായ ഹിഞ്ച് (hinge ) ഡി​സൈൻ ആപ്പിൾ സ്വന്തം ടെക്‌നോളജി തന്നെയാവും കൊണ്ടുവരുന്നത് എന്ന് സൂചനയുണ്ട്.

ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ് ഇതിന് മുമ്പ് തന്നെ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയിരുന്നു. സാംസങ് ഗാലക്‌സി Z Flip5 ഫോണാണ് സാംസങിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോൺ. ഇതിൽ നിന്ന് വ്യത്യസ്തമായാണ് ആപ്പിൾ ഫോൾഡബിൾ ഫോൺ പുറത്തിറക്കുന്നത്. സാംസങ് ഗാലക്‌സി Z Flip5 മുകളിൽ നിന്ന് താഴേക്കാണ് ഫോൾഡ് ചെയ്യാൻ കഴിയുക. അതിനാൽ തന്നെ സ്‌ക്രീനിന്റെ വലുപ്പത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സാംസങിനായിട്ടില്ല. എന്നിരുന്നാലും സാംസങ് ഗാലക്‌സി Z Flip5 ഉപയോക്താക്കൾക്കിടയിൽ സ്വീകാര്യമായിട്ടുണ്ട്.

പുതിയ ലീക്കായ വിവരങ്ങൾ അനുസരിച്ച് ആപ്പിളിന്റെ ഫോൾഡബിൾ ഫോണിൽ ഫ്രണ്ട് ക്യാമറയിൽ മെറ്റ ലെൻസ് അ‌ൾട്രാ തിൻ (Meta Lens ultra-thin) ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. ബാക്ക് ക്യാമറയിലെ അൾട്രാ വൈഡ് ലെൻസുകൾക്കായി ഹൈബ്രിഡ് ഗ്ലാസ്-പ്ലാസ്റ്റിക് ടെക്‌നോളജിയും അവതരിപ്പിക്കും. ഫോൾഡ് ചെയ്യാൻ പറ്റുന്ന ഐഫോണിൽ ഏകദേശം 5000mAh ബാറ്ററിയാകും ഉപയോഗിക്കുകയെന്നും വിവരമുണ്ട്.

2026 ൽ ഫോൾഡബിൾ ഐഫോൺ വിപണിയിലെത്തുമെന്നാണ് സൂചന. അതുപേലെ 2027ൽ ഫോൾഡബിൾ ഐപാഡും ഫോൾഡബിൾ മാക്ബുക്കും പുറത്തിറക്കാനും ആപ്പിൾ ലക്ഷ്യമിട്ടിരിക്കുന്നു. സ്മാർട്ട് ഫോൺ യുഗത്തിലെ പുതിയ മാറ്റങ്ങൾക്ക് ഇത് കാരണമാകുമെന്ന് പ്രതീക്ഷിക്കാം. ഈ ഫോൺ വിപണിയിലെത്തിയാൽ ഫോൾഡ് ചെയ്യാനൊന്നും കഴിയില്ലേ എന്നുള്ള പരിഹാസങ്ങൾക്കും തൽക്കാലം തടയിടാൻ ആപ്പിളിനാവും.

പ്രീമിയം ഫോൺ ഇഷ്ടപ്പെടുന്നവർ ഈ ഫോണിനായി കാത്തിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആപ്പിൾ ആണ് ഇറക്കുന്നത് എന്നതിനാൽ തന്നെ ഈ ഫോൾഡബിൾ ഫോണിന് മേൽ പ്രതീക്ഷ ​ഏറെയാണ്. ഫോൾഡ് ചെയ്യാനുള്ള ഹിഞ്ച് (hinge) ടെക്‌നോളജിക്ക് മാത്രമായി ഏകദേശം 100 യുഎസ് ഡോളറാണ് വില പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ഫോൾഡബിൾ ഐഫോൺ ചെലവേറുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

Best Mobiles in India

English summary
Apple is preparing to launch a new foldable iPhone. Its details have been leaked. It is designed in a way that it can be folded from one side to the other, including the screen. It has a thickness of 9.2 mm on one side and 4.6 mm on the other. Apple has designed it in the way that it opens like a book. When opened, the phone will have a 12-inch screen.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X