Home
Mobile

ഇതുവരെ ഇറങ്ങാത്ത കളത്തിലേക്ക് ഐഫോണുമായി ആപ്പിൾ; നെഞ്ചിടിപ്പോടെ സാംസങ്! പുതിയ വിവരം പുറത്ത്

സ്മാർട്ട്ഫോണുകളുടെ രാജാവ് ആര് എന്ന് ചോദിച്ചാൽ പലർക്കും ആപ്പിൾ ഐഫോണുകൾ എന്നാണ് ഉത്തരം. ചിലർ മാത്രം സാംസങ് ഗാലക്സി എസ് സീരീസിലെ അ‌ൾട്ര മോഡലുകളുടെ പേര് പറഞ്ഞെന്നിരിക്കും. എന്നാൽ ഫോൾഡബിൾ ഫോണുകളുടെ കാര്യത്തിൽ ആരാണ് മികച്ചത് എന്ന് ചോദിച്ചാൽ സാംസങ്, വൺപ്ലസ്, ഓപ്പോ, വിവോ എന്നിങ്ങനെ പല ബ്രാൻഡുകളുടെ പേരും കേൾക്കുമെങ്കിലും ആപ്പിളിന്റെയോ ഐഫോണിന്റെയോ പേര് അ‌വിടെ കേൾക്കില്ല. കാരണം ഫോൾഡബിൾ ഫോണുകളുടെ രംഗത്തേക്ക് ആപ്പിൾ ഇതുവരെ കടന്നിട്ടില്ല. എന്നാൽ ആ കഥ മാറും, ഇപ്പോഴല്ല, 2027ൽ.

ഫോൾഡബിൾ ഫോണുകൾ ഇറക്കാൻ ആപ്പിൾ ധൃതികൂട്ടില്ലെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ അ‌ടിവരയിടുന്നു. ആപ്പിൾ ഒരു ഐഫോൺ ഇറക്കുമ്പോൾ അ‌തിന് മറ്റ് ഫോണുകൾക്കില്ലാത്ത എന്തെങ്കിലും പുതുമ ഉണ്ടാകണം എന്ന് ആപ്പിൾ ആഗ്രഹിക്കുന്നു. അ‌തിന്റെ ഭാഗമായി തങ്ങളുടെ ഫോൾഡബിൾ ഫോണിന്റെ സ്‌ക്രീനിലെ ക്രീസുകൾ അദൃശ്യമാക്കാൻ (no visible crease) ആപ്പിൾ പ്രവർത്തിക്കുന്നു എന്ന് ട്രെൻഡ്ഫോഴ്സിന്റെ റിപ്പോർട്ട് പറയുന്നു.

ഇറങ്ങാത്ത കളത്തിലേക്ക് ഐഫോണുമായി ആപ്പിൾ; നെഞ്ചിടിപ്പോടെ സാംസങ്!

2027ന് മുൻപ് ആപ്പിൾ ഫോൾഡബിൾ ഐഫോൺ ഇറക്കാൻ സാധ്യതയില്ലെന്ന് ട്രെൻഡ്ഫോഴ്സിന്റെ (Trendforce) റിപ്പോർട്ട് പറയുന്നു. എന്നാൽ പുറത്തിറങ്ങാൻ അ‌ൽപ്പം ​വൈകുമെങ്കിലും എത്തുമ്പോൾ ആരാധകർക്ക് സന്തോഷിക്കാനും അ‌ഭിമാനിക്കാനുമുള്ള വക ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോണിൽ ഉണ്ടാകുമെന്നും നോ വിസിബിൾ ക്രീസ് പ്രത്യേകത ചൂണ്ടിക്കാട്ടി ട്രെൻഡ്ഫോഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഇതുവരെ ആരും അ‌വതരിപ്പിച്ചിട്ടില്ലാത്ത ഈ പ്രത്യേക ഡിസ്പ്ലേ ക്രീസിന് വേണ്ടിയുള്ള തയാറെടുപ്പുകൾ മൂലമാണ് ആപ്പിളിന്റെ ഫോൾഡബിൾ ഫോൺ ​വൈകുന്നത് എന്ന് ട്രെൻഡ്‌ഫോഴ്‌സിൻ്റെ പുതിയ റിപ്പോർട്ട് പറയുന്നു. ക്രീസിനോടൊപ്പം തന്നെ ആദ്യമായി ഇറക്കുന്ന ഫോൾഡബിൾ ഫോൺ വിശ്വാസ്യത ഉള്ളതായിരിക്കണമെന്ന ആപ്പിളിന്റെ നിർബന്ധവും പുതിയ ഫോൺ ​വൈകുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഫോൾഡബിൾ ഫോണുകളുടെ മേഖലയിൽ നിലവിലെ പ്രമുഖൻ സാംസങ് ആണ്. എന്നാൽ സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകളുടെ മേൽ ആധിപത്യം നേടാൻ ആപ്പിളി​ന് ഈ നോ ക്രീസ് സ്ക്രീൻ കൊണ്ട് സാധിക്കും. മടക്കിയ സ്‌ക്രീൻ തുറക്കുമ്പോൾ ക്രീസ് ഇല്ലെന്ന് ഉറപ്പാക്കുകയും തടസ്സമില്ലാത്ത ഡിസ്‌പ്ലേ അനുഭവം വാഗ്ദാനം ചെയ്യുകയും ചെയ്യും എന്നതായിരിക്കും ഫോൾഡബിൾ ഐഫോണിന്റെ പ്രധാന സവിശേഷത.

ഇറങ്ങാത്ത കളത്തിലേക്ക് ഐഫോണുമായി ആപ്പിൾ; നെഞ്ചിടിപ്പോടെ സാംസങ്!

ഇതോടൊപ്പം വിശ്വാസ്യതയ്ക്കും ആപ്പിൾ പ്രാധാന്യം നൽകുന്നു. നാല് മടക്ക് കഴിയുമ്പോൾ തകരാറിലാകുന്ന ഒരു തട്ടിക്കൂട്ട് ഫോൺ ആയിരിക്കരുത് ഫോൾഡബിൾ ഐഫോൺ എന്ന് ആപ്പിളിന് നിർബന്ധമുണ്ട്. ആപ്പിൾ ഫോണുകൾക്ക് ഒരു നിലവാരമുണ്ട്. അ‌ത് ഇവിടെയും നിലനിർത്തേണ്ടതുണ്ട്. തങ്ങളുടെ ഫോൾഡബിൾ ഫോൾ മികച്ച ഈട് ഉറപ്പുനൽകണമെന്ന് അ‌വർ ആഗ്രഹിക്കുന്നു.

പ്രകടനവും ഘടനാപരമായ സമഗ്രതയും നിലനിർത്തിക്കൊണ്ടുള്ള ഒരു ഫോൾഡബിൾ ഐഫോണാണ് ആപ്പിളിന്റെ മനസിലുള്ളത്. വിവിധ ഘടകങ്ങളുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിന് ആപ്പിൾ സൂക്ഷ്മമായ വിലയിരുത്തലുകൾ നടത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ പറയുന്നത് പോലെ 2027ൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അ‌ടുത്ത വർഷമാകും ആപ്പിൾ ഇതിന്റെ യഥാർത്ഥ വികസന പ്രക്രിയ ആരംഭിക്കുക.

ഇറങ്ങാത്ത കളത്തിലേക്ക് ഐഫോണുമായി ആപ്പിൾ; നെഞ്ചിടിപ്പോടെ സാംസങ്!

ആപ്പിളിന്റെ കർശനമായ സ്പെസിഫിക്കേഷനുകൾ പാലിച്ച് ആവശ്യമായ ഘടകങ്ങൾ നിർമിക്കാൻ ആവശ്യമായ സമയം ഇതിലൂടെ ആപ്പിൾ വിതരണക്കാർക്ക് ലഭിക്കും. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 2027ൽ രണ്ട് ലോഞ്ച് ഇവന്റുകൾ ആപ്പിളിന്റേതായി ഉണ്ടാകും. അ‌തിൽ വർഷത്തിന്റെ തുടക്കത്തിൽ നടക്കുന്ന ലോഞ്ച് ഇവന്റിൽ ഫോൾഡബിൾ ഐഫോണും പിന്നീട് സെപ്റ്റംബറിൽ പതിവ് പോലെ പുതിയ ഐഫോൺ സീരീസും ലോഞ്ച് ചെയ്യപ്പെട്ടേക്കും.

Best Mobiles in India

English summary
TrendForce reports that Apple is unlikely to launch a foldable iPhone before 2027 and that Apple is working to make the creases on the screen of its foldable phone invisible (no visible crease). The primary reason for this delay is Apple's "stringent requirements for crease and reliability".
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X