Home
Mobile

DSLR ക്യാമറ തോൽക്കുന്ന സെറ്റപ്പുമായി ഷവോമി 15 അ‌ൾട്ര; ഒപ്പം ഷവോമി 15 5ജിയും! ഈ ദിവസം മുതൽ തനി ഇന്ത്യൻ

DSLR ക്യാമറകളെ തോൽപ്പിക്കുന്ന ക്യാമറ മികവുമായി ഷവോമി 15 അ‌ൾട്ര ഇന്ത്യയിലേക്ക് എത്തുന്നു. ഫെബ്രുവരി 27ന് ഷവോമി 15 അ‌ൾട്ര ​ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെ ബാഴ്‌സലോണയിൽ നടക്കുന്ന MWC 2025-ൽ ആഗോള വിപണികൾക്കായി മാർച്ച് 2ന് ഇത് ലോഞ്ച് ചെയ്തു. ഇപ്പോൾ ഇതിനെല്ലാം പിന്നാൽ ഈ കിടിലൻ ഫോണിന്റെ ഇന്ത്യൻ ലോഞ്ചും ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. മാർച്ച് 11ന് ഷവോമി 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഉണ്ടാകുക. ഷവോമി 15 അ‌ൾട്ര, ഷവോമി 15 എന്നിവയാണ് അ‌വയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഷവോമി 15 അ‌ൾട്ര ​ചൈനയിലും ആഗോള തലത്തിലും അ‌വതരിപ്പിക്കപ്പെട്ടതിനാൽ അ‌തിലെ ഫീച്ചറുകൾ സംബന്ധിച്ച വ്യക്തമായ ചിത്രം ലഭ്യമാണ്. ഷവോമിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ ആണ് ഇത് എന്നാണ് കമ്പനി പറയുന്നത്. ആഗോള തലത്തിൽ അ‌വതരിപ്പിച്ച ഷവോമി 15 അ‌ൾട്രയിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന വേരിയന്റിന് ഉണ്ടാകില്ല.

DSLR ക്യാമറ തോൽക്കുന്ന സെറ്റപ്പുമായി ഷവോമി 15 അ‌ൾട്ര

എന്നാൽ ഇന്ത്യയിൽ ഷവോമി 15 അൾട്രയുടെ 16GB + 512GB മോഡൽ സിൽവർ ക്രോം കളർ വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. അ‌തേസമയം ഷവോമി 15യുടെ സിംഗിൾ 12GB + 512GB മോഡൽ ബ്ലാക്ക്, ​വൈറ്റ്, ഗ്രീൻ നിറങ്ങളിൽ ലഭ്യമാകും. മാർച്ച് 11ലെ ഇന്ത്യൻ ലോഞ്ചിന് ശേഷം ഷവോമിയുടെ ​ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ആമസോൺ വഴിയും ഷവോമി 15 സീരീസ് മോഡലുകൾ വിൽപ്പനയ്ക്ക് എത്തും.

ഷവോമി 15 അ‌ൾട്ര ഗ്ലോബൽ വേരിയന്റിന്റെ പ്രധാന ഫീച്ചറുകൾ (Key features of Xiaomi 15 Ultra Global variant): 6.73-ഇഞ്ച് (3100 x 1440 പിക്സലുകൾ) 2K M8 12-ബിറ്റ് OLED 20:9 LTPO ഡിസ്പ്ലേ, 120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 5,000,000:1 (മിനിറ്റ്) കോൺട്രാസ്റ്റ് റേഷ്യോ, HDR10+, ഡോൾബി വിഷൻ, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ് എന്നിവയിതിലുണ്ട്.

ഷവോമി ഷീൽഡ് ഗ്ലാസ് 2.0 പ്രൊട്ടക്ഷൻ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 830 ജിപിയു, 16GB LPPDDR5x റാം, 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഈ ​അ‌ൾട്ര മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡിഎസ്എൽആർ ക്യാമറകളെപ്പോലും വെല്ലുവിളിക്കുന്ന ക്യാമറയാണ് ഷവോമി 15 അ‌ൾട്രയുടെ ഏറ്റവും വലിയ ശക്തി. ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അ‌തിൽ 1 ഇഞ്ച് സെൻസറുള്ള 50MP ലെയ്‌ക മെയിൻ ക്യാമറ (14EV നേറ്റീവ് ഡൈനാമിക് റേഞ്ച്, f/1.63 അൾട്രാ-ലാർജ് അപ്പേർച്ചർ, 8P ലെൻസ്, OIS) ആണ് ഇതിലെ ക്യാമറ യൂണിറ്റിനെ നയിക്കുന്നത്.

രണ്ടാമത്തെ ക്യാമറ 50MP ലെയ്‌ക അൾട്രാ വൈഡ് ആംഗിൾ ക്യാമറയാണ് (JN5 ഇമേജ് സെൻസർ, 115° അൾട്രാ-വൈഡ് വ്യൂവിംഗ് ആംഗിൾ, 5cm സൂപ്പർ മാക്രോ, f/2.2 അൾട്രാ-ലാർജ് അപ്പേർച്ചർ, 6P ലെൻസ്). മൂന്നാമത്തെ ക്യാമറ 50MP ലെയ്‌ക ടെലിഫോട്ടോ ക്യാമറയാണ് (IMX858 ഇമേജ് സെൻസർ, f/1.8 അൾട്രാ-ലാർജ് അപ്പേർച്ചർ, 1.4um ഫ്യൂസ്ഡ് പിക്‌സലുകൾ, 3X ഫ്ലോട്ടിംഗ് ടെലിഫോട്ടോ, 6P ലെൻസ്, ടെലിഫോട്ടോ മാക്രോ).

DSLR ക്യാമറ തോൽക്കുന്ന സെറ്റപ്പുമായി ഷവോമി 15 അ‌ൾട്ര

ഷവോമി 15 അ‌ൾട്ര റിയർ ക്യാമറ നിരയിലെ ഏറ്റവും കരുത്തനും നാലാമനുമായ ക്യാമറ 200MP ലെയ്‌ക സൂപ്പർ ടെലിഫോട്ടോ ക്യാമറയാണ്. ഇത് 1/1.4-ഇഞ്ച് HP9 ഇമേജ് സെൻസർ, f/2.6 അൾട്രാ-ലാർജ് അപ്പേർച്ചർ, 2.24um ഫ്യൂസ്ഡ് പിക്‌സലുകൾ, 4.3x പെരിസ്‌കോപ്പ് ടെലിഫോട്ടോ, 6P ലെൻസ്, 8K വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ സഹിതം എത്തുന്നു.

കരുത്തൻ റിയർ ക്യാമറ നിര മാത്രമല്ല, ശക്തമായ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഓമ്‌നിവിഷൻ OV32B40 സെൻസറുള്ള 32MP ക്യാമറയാണ് (f/2.0 അപ്പേർച്ചർ, 4K 60 fps റെക്കോർഡിംഗ് സഹിതം) ഫ്രണ്ടിൽ നൽകിയിരിക്കുന്നത്. പ്രൊഫഷണൽ വീഡിയോഗ്രാഫി കൂടുതൽ മെച്ചപ്പെടുത്തുകയും ഗ്രേഡ് കളർ കൃത്യതയും സിനിമാറ്റിക്-ക്വാളിറ്റി ഫൂട്ടേജും ഉറപ്പാക്കുകയും ചെയ്യുന്ന ആദ്യത്തെ ആൻഡ്രോയിഡ് ACES പ്രോഡക്ട് പങ്കാളിയാണിത്.

അ‌വിടംകൊണ്ടും തീരുന്നില്ല ഇതിലെ ക്യാമറ വിശേഷങ്ങൾ. ഷവോമി 15 അൾട്ര ഫോട്ടോഗ്രാഫി കിറ്റ് വേരിയന്റിൽ നൂതനമായ ഒരു റിമൂവബിൾ ഷട്ടർ ബട്ടൺ, തമ്പ് റെസ്റ്റ്, ഒരു സിഗ്നേച്ചർ റെഡ് ഡെക്കറേറ്റീവ് റിംഗ്, ക്യാമറയുടെ ഫാസ്റ്റ്ഷോട്ട് മോഡിൽ കസ്റ്റ​മൈസായി രൂപകൽപ്പന ചെയ്ത ഒരു UI, വേർപെടുത്താവുന്ന തമ്പ് സപ്പോർട്ടും ഷട്ടർ ബട്ടണുകളും, മൾട്ടിഫങ്ഷണൽ 67mm ഫിൽട്ടർ അഡാപ്റ്റർ റിംഗ്, വിപുലീകൃത ഉപയോഗക്ഷമതയ്ക്കായി ഒരു സംയോജിത 2000mAh ബാറ്ററി എന്നിവയും ഉൾപ്പെടുന്നു.

DSLR ക്യാമറ തോൽക്കുന്ന സെറ്റപ്പുമായി ഷവോമി 15 അ‌ൾട്ര

ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ, IP68 റേറ്റിങ് 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി 3.2 ജെൻ 2, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, 90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 80W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 5410mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

ഷവോമി 15 അ‌ൾട്രയുടെ ​ചൈനീസ് വേരിയന്റിൽ 6000mAh ബാറ്ററി ഉണ്ടായിരുന്നു. ആഗോള തലത്തിൽ അ‌വതരിപ്പിച്ചപ്പോൾ ബാറ്ററി ശേഷി കുറച്ചിരിക്കുന്നു. ബ്ലാക്ക്, ​വൈറ്റ്, ക്രോം സിൽവർ നിറങ്ങളിലാണ് ഇത് ലഭ്യമാകുക. ​ഷ​വോമി 15 അ‌ൾട്രയുടെ 16GB+ 512GB വേരിയന്റ് 1,499.99 യൂറോ (ഏകദേശം 1,36,130 രൂപ) പ്രാരംഭവിലയിലാണ് എത്തിയിരിക്കുന്നത്. ഷവോമി 15 അൾട്രാ ഫോട്ടോഗ്രാഫി കിറ്റിന്റെ വില 199.99 യൂറോ (ഏകദേശം 18,150 രൂപ) ആണ്.

More from GizBot

Best Mobiles in India

English summary
Following the global launch of the Xiaomi 15 Ultra, the Xiaomi 15 Ultra series has been announced for India. The Xiaomi 15 Ultra and Xiaomi 15 models will be launched in India on March 11. In India, the 16GB + 512GB model of the Xiaomi 15 Ultra will be available only in the Silver Chrome color variant. Meanwhile, the single 12GB + 512GB model of the Xiaomi 15 will be available in Black, White, and Green colors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X