സ്മാര്‍ട്ട്‌ഫോണ്‍ 'തലവേദന' അല്‍പ്പ സമയം ഒഴിവാക്കാന്‍ ലൈറ്റ് ഫോണ്‍ എത്തും...!

Written By:

നിലവിലെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒരു എതിരാളി എത്തുന്നു. 'ലൈറ്റ് ഫോണ്‍' എന്നാണ് ഫോണിന് പേര് നല്‍കിയിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ 'തലവേദന' അല്‍പ്പം ഒഴിവാക്കാന്‍ ലൈറ്റ് ഫോണ്‍ എത്തും

ഇമെയിലോ, സാമൂഹ്യമാധ്യമങ്ങളോ കുറച്ച് സമയത്തേക്ക് ഉപയോഗിക്കേണ്ട എന്നുണ്ടെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇനി തല്‍കാലം വീട്ടില്‍ വച്ചിട്ട് പോകാവുന്നതാണ്. ക്രെഡിറ്റ് കാര്‍ഡ് വലിപ്പമുളള വളരെ കനം കുറഞ്ഞ ഈ ഫോണ്‍ മെസേജ് അയയ്ക്കാനും കോള്‍ ചെയ്യാനും മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക.

ഫോണില്‍ നിന്ന് അകലെ ഒരു ഫോണ്‍ എന്നാണ് കമ്പനി ഈ ഉല്‍പ്പന്നത്തെ വിശേഷിപ്പിക്കുന്നത്. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 20 ദിവസം വരെ ചാര്‍ജ് നില്‍ക്കുന്നതാണ് ഈ ഫോണ്‍.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

സ്മാര്‍ട്ട്‌ഫോണ്‍ 'തലവേദന' അല്‍പ്പം ഒഴിവാക്കാന്‍ ലൈറ്റ് ഫോണ്‍ എത്തും

നിലവിലെ സ്മാര്‍ട്ട്‌ഫോണില്‍ ആപ് ഉപയോഗിച്ച് ഈ ഫോണിലേക്ക് ഫോര്‍വേഡിംഗ് നടത്തുകയോ അല്ലെങ്കില്‍ സിം ഇട്ട് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. വീട്ടില്‍ നിന്ന് അകലെ നില്‍ക്കുന്ന കുട്ടികള്‍ക്ക് സുരക്ഷിതമായി നല്‍കാന്‍ സാധിക്കുന്നതാണ് ഈ ഫോണെന്ന് കമ്പനി പറയുന്നു.

15,000 രൂപയ്ക്ക് താഴെയുളള 13എംപിയുടെ "പൊളപ്പന്‍" ക്യാമറയുളള 10 ഫോണുകള്‍...!

സ്മാര്‍ട്ട്‌ഫോണ്‍ 'തലവേദന' അല്‍പ്പം ഒഴിവാക്കാന്‍ ലൈറ്റ് ഫോണ്‍ എത്തും

ഡോട്ട് മാട്രിക്‌സ് എല്‍ഇഡിയാണ് സ്‌ക്രീന്‍. 38.5 ഗ്രാം മാത്രമാണ് ഭാരമുളളത്. വെറും പത്ത് സ്പീഡ് ഡയല്‍ വരെയാണ് സ്‌റ്റോറേജ് ഉളളത്. തുടക്ക കമ്പനികളുടെ ആശ്രയമായ ക്രൗഡ് ഫണ്ടിങിലൂടെയാണ് ലൈറ്റ് ഫോണ്‍ വിപണിയിലെത്താനൊരുങ്ങുന്നത്.

English summary
Forget smartphones - the Light Phone is dumb and proud.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot