ഫസ്റ്റ്ടച്ച്; ഒരു തനി നാടന്‍ സ്മാര്‍ട്‌ഫോണ്‍...

Posted By:

പലവിധത്തിലുള്ള നൂറ് കണക്കിന് സ്മാര്‍ട്‌ഫോണുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ക്കുവേണ്ടി മാത്രം നിര്‍മിച്ച ഒരു ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍??.. അതാണ് ഫസ്റ്റ്ടച്ച്. എല്ലാ ഇന്ത്യന്‍ ഭാഷകളും സപ്പോര്‍ട് ചെയ്യുകയും ഒറ്റ സൈ്വപിലൂടെ പ്രാദേശിക ഭാഷകള്‍ ഇംഗഌഷിലേക്കും തിരിച്ചും തര്‍ജമ ചെയ്യാന്‍ കഴിയുകയും ചെയ്യുന്ന സ്മാര്‍ട്‌ഫോണ്‍ആണ് ഇത്.

കൂടാതെ ഇന്ത്യന്‍ ഭാഷകള്‍ ടൈപ് ചെയ്യുന്നതിനായി 48 കീയുള്ള വര്‍ച്വല്‍ കീബോഡും ഫോണിലുണ്ട്. ഐ.ഐ.ടി ബിരുദധാരികളായ രാകേഷ് ദേശ്മുഖ്, ആകാഷ് ഡോംഗ്രെ, സുധീര്‍ ബംഗാരംബണ്ടി എന്നിവരാണ് ഫസ്റ്റ്ടച്ചിന്റെ ശില്‍പികള്‍. MoFirst എന്ന പേരില്‍ ഇവര്‍ ആരംഭിച്ച കമ്പനിയാണ് ഫസ്റ്റ്ടച്ച് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ഗുജറാത്തി ഭാഷ സപ്പോര്‍ട് ചെയ്യുന്ന സ്മാര്‍ട്‌ഫോണാണ് അവതരിപ്പിക്കുന്നത്. ഈമാസംതന്നെ ഗുജറാത്തില്‍ ഫോണ്‍ ലഭ്യമാവും. 6000 രൂപയാണ് 4 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഫോണിനു വില. ജൂണില്‍ ഹിന്ദി, മറാത്ത ഭാഷകള്‍ സപ്പോര്‍ട് ചെയ്യുന്ന ഫോണുകളും പുറത്തിറക്കും. ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ഇന്ത്യന്‍ ഭാഷകളും സപ്പോര്‍ട് ചെയ്യുന്ന ഫോണുകള്‍, ഇന്ത്യമുഴുവന്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മൊഫസ്റ്റ് സി.ഇ.ഒ രാകേഷ് ദേശ്മുഖ് പറഞ്ഞു.

ഫോണില്‍ ഇംഗ്ലീഷില്‍ ടൈപ് ചെയ്ത ശേഷം അത് തെരഞ്ഞെടുത്ത പ്രാദേശിക ഭാഷയിലേക്ക് തര്‍ജമ ചെയ്യാന്‍ വലതുവശത്തേക്ക് സൈ്വപ് ചെയ്താല്‍ മാത്രം മതി. അതുപോലെ പ്രാദേശിക ഭാഷയില്‍ ശെടപ് ചെയ്ത വാക്കുകള്‍ ഇംഗ്ലീഷിലേക്കു മാറ്റാന്‍ ഇടതുവശത്തേക്ക് സൈ്വപ് ചെയ്താല്‍ മതി. കൂടാതെ ആപ്ലിക്കേഷനുകളും നിര്‍ദേശങ്ങളും എല്ലാം തെരഞ്ഞെടുത്ത പ്രാദേശിക ഭാഷയില്‍ വായിക്കാനും സാധിക്കും.

ഇംഗ്ലീഷ് അറിയാത്ത ഉള്‍പ്രദേശങ്ങളിലുള്ള ആളുകളെ ലക്ഷ്യംവച്ചാണ് കമ്പനി ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രാദേശിക ഭാഷ ഉപയോഗിക്കാം എന്നതിനു പുറമെ തര്‍ജമ ചെയ്യാനുള്ള സൗകര്യം വേറിട്ട അനുഭവമാണ് ഇപയോക്താവിന് നല്‍കുക.

2008-ലാണ് രാകേഷ് ദേശ്മുഖ്, ആകാഷ് ഡോംഗ്രെ, സുധീര്‍ ബംഗാരംബണ്ടി എന്നിവര്‍ ചേര്‍ന്ന് മൊഫസ്റ്റ് കമ്പനിക്ക് രൂപം നല്‍കിയത്. ആദ്യഘട്ടത്തില്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡവലപ് ചെയ്യുകയാണ് കമ്പനി ചെയ്തിരുന്നത്. പിന്നീടാണ് സ്മാര്‍ട്‌ഫോണ്‍ എന്ന ആശയത്തിലേക്ക് മാറിയത്.

ഫോണിന്റെ ചിത്രങ്ങളും സാങ്കേതികമായ പ്രത്യേകതകളും ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് IPS WVGA കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ് ഫസ്റ്റ്ടച്ചിനുള്ളത്.

 

 

#2

1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസറുള്ള ഫോണില്‍ 512 എം.ബി. റാമാണ് ഉള്ളത്.

 

 

#3

ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

 

 

#4

4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

 

 

#5

2 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ

 

 

#6

ബ്ലുടൂത്ത്, വൈ-ഫൈ, യു.എസ്.ബി, AGPS എന്നിവ സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 1300 mAh ആണ് ബാറ്ററി

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot